Tag: ULCC
കേരള നവോത്ഥാനത്തിന്റെ ചൂടും ചൂരുമേറ്റ് പിറവിയെടുത്ത ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി; ചരിത്രം സ്പന്ദിക്കുന്ന ആസ്ഥാനമന്ദിരം ഇനി ഓര്‍മ
വടകര: ഊരാളുങ്കൽ സൊസൈറ്റിയുടെ ചരിത്രം സ്പന്ദിക്കുന്ന ആസ്ഥാനമന്ദിരം ഇനി ഓർമ. കേരള നവോത്ഥാനത്തിന്റെ ചൂടും ചൂരുമേറ്റ് പിറവികൊണ്ട ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം ദേശീയപാത വികസനത്തിനായി പൊളിച്ചുനീക്കുന്നു. 1925-ൽ പിറവികൊണ്ട സൊസൈറ്റിയുടെ ആദ്യത്തെ ഓഫീസ് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനടുത്ത് വാടകക്കെട്ടിടത്തിലായിരുന്നു. സ്ഥാപകരിലൊരാളായ പാലേരി ചന്തമ്മന്റെ കുടുംബം വക ചായക്കടയുടെ മുകളിലെ നിലയിലായിരുന്നു
പേരാമ്പ്രയിലെ കായിക പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; കാക്കക്കുനിയിലെ സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ സര്‍വ്വെ നടപടികള്‍ ആരംഭിച്ചു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കാക്കക്കുനിയില്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന്റെ സര്‍വെ ആരംഭിച്ചു. നാല് ഏക്കര്‍ വിസ്തൃതിയുള്ള കാക്കക്കുനിയില്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള സര്‍വെ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്.പാടശേഖരത്തിന് നടുവിലുള്ള കാക്കക്കുനിയില്‍ സ്റ്റേഡിയം വരുന്നതോടെ പ്രദേശത്തിന്റെ വികസനം സാധ്യമാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ എഞ്ചിനീയര്‍ എജിമേഷ്, സീനിയര്‍ സര്‍വെയര്‍ ഒ പി ഗിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വെ
അദാനി ഗ്രൂപ്പ് കൊയിലാണ്ടിയിലേക്ക്; നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മ്മാണ ടെന്‍ഡര്‍ ഊരാളുങ്കലിനെ മറികടന്ന് അദാനി ഗ്രൂപ്പിന് ലഭിച്ചെന്ന് വിവരം
സ്വന്തം ലേഖകന്‍ കൊയിലാണ്ടി: നിര്‍ദ്ദിഷ്ട നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്തത് ദേശീയ തലത്തില്‍ പ്രശസ്തമായ അദാനി ഗ്രൂപ്പാണെന്ന് വിവരം. ബൈപ്പാസ് നിര്‍മ്മാണം ടെണ്ടര്‍ ചെയ്തപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും പങ്കെടുത്തിരുന്നു. ഇവരെ പിന്തളളിയാണ് അദാനി ഗ്രൂപ്പ് പ്രവൃത്തി ഏറ്റെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്. എന്നാല്‍ ടെണ്ടര്‍ നടപടികളെ കുറിച്ച് ഔദ്യോഗിക വിവരം ഇതുവരെ പുറത്ത്
നമ്മുടെ നാടിന് പുതുവത്സര സമ്മാനം; കോരപ്പുഴപ്പാലം വഴി ജനുവരി മുതല്‍ യാത്രചെയ്യാം
കൊയിലാണ്ടി: ഇനി ആശങ്കയില്ലാതെ, ഭയപ്പെടാതെ കോരപ്പുഴപ്പാലം കടന്ന് സഞ്ചരിക്കാം. ജനുവരി മാസത്തില്‍ പുതിയ പാലം യാത്രയ്ക്കായി തുറന്നു നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന. നിര്‍മ്മാണ പ്രവര്‍ത്തനം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളരെ വേഗത്തില്‍ നടക്കുകയാണ്. 12 മീറ്റര്‍ വീതിയില്‍ രണ്ട് വാഹനങ്ങള്‍ക്ക് സുമഗമായി കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ പാലം നിര്‍മ്മിച്ചത്.