Tag: UDF
തൃക്കാക്കരയിലെ വിജയത്തിൽ മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ ആഹ്ളാദ പ്രകടനം
മേപ്പയ്യൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് നേടിയ വൻ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് മേപ്പയ്യൂരിലെ യു.ഡി.എഫ് പ്രവർത്തകർ. ഉമാ തോമസിനെ വിജയിപ്പിച്ച തൃക്കാക്കരയിലെ വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യു.ഡി.എഫ് പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. ആന്തേരി ഗോപാലകൃഷ്ണൻ, കോമത്ത് മുജീബ്, യു.എൻ.മോഹനൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, ഇ.കെ.മുഹമ്മദ് ബഷീർ, പി.പി.സി.മൊയ്തീൻ, സി.പി.നാരായണൻ,
തൃക്കാക്കരയില്‍ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്; ഉമ തോമസിന്റെ വിജയം കാൽ ലക്ഷവും കടന്ന് ചരിത്ര ഭൂരിപക്ഷത്തോടെ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി കോണ്‍ഗ്രസ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25015 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് നിയമസഭയിലേക്ക് പോകാനൊരുങ്ങുന്നത്. ഉമാ തോമസിന് 72767 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് 47752 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന് 12955
‘ഭരണ സ്തംഭനമില്ല, പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം’; ചെറുവണ്ണൂര്‍ പഞ്ചായത്തംഗം കെ.പി ബിജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ഭരണപക്ഷ അംഗം കെ.പി ബിജു. പഞ്ചായത്തില്‍ ഭരണ സ്തംഭനം ഇല്ലെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പദ്ധതികള്‍ 98.86 ശതമാനം പൂര്‍ത്തീകരിച്ചു. നികുതി 100 ശതമാനം പിരിച്ചു. പദ്ധതി ആസൂത്രണം മറ്റെല്ലാ പഞ്ചായത്തുകളിലെയും പോലെ നടക്കുന്നുണ്ട്. മെയ് മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം
ചെറുവണ്ണൂരിൽ ഇടത് ഭരണം അവസാനിക്കുമോ? അവസരം മുതലെടുക്കാൻ യുഡിഎഫ്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 15 അംഗ ബോര്‍ഡില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റായ സി.പി.ഐയിലെ ഇ.ടി. രാധ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍, ദീര്‍ഘകാല അവധിയിലാണ്. അതിനാല്‍ ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇരു മുന്നണികള്‍ക്കും ഏഴുവീതം അംഗങ്ങളായിരിക്കും ഉണ്ടാവുക. പഞ്ചായത്തില്‍ സി.പി.എം
പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നൊച്ചാട് യു.ഡി.എഫിന്റെ സായാഹ്ന ധര്‍ണ്ണ
പേരാമ്പ്ര: കേരളം ഭരിക്കുന്നത് കമ്മീഷന്‍ സര്‍ക്കാറാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്. പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നൊച്ചാട് മുളിയങ്ങലില്‍ യു.ഡി.എഫ് നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊട്ടതിനൊക്കെ കമ്മീഷന്‍ പറ്റുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്. ജനവിരുദ്ധ നിലപാടുകളുടെ ഒരു വര്‍ഷമാണ് കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചത്. തോന്നിയത് പോലെ മദ്യഷാപ്പുകള്‍
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ പേരാമ്പ്രയില്‍ യു.ഡി.എഫ് ധര്‍ണ്ണ നടത്തി
പേരാമ്പ്ര: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ധര്‍ണ്ണ നടത്തി. കേരള കോണ്‍ഗ്രസ്സ് ഉന്നതാധികാര സമിതി അംഗം വി.സി ചാണ്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര സബ്ട്രഷറി ഓഫിസ് പരിസരത്ത് ധര്‍ണ്ണയില്‍ യു.ഡി.എഫ് ചെയര്‍മാന്‍
ടി.പി.ആറിലെ അശാസ്ത്രീയത പരിഹരിക്കുക; യു.ഡി.എഫ് ജനപ്രതിനിധികൾ പേരാമ്പ്രയിൽ ധർണ നടത്തി
പേരാമ്പ്ര: ടി.പി.ആറിലെ അശാസ്ത്രീയത പരിഹരിക്കുക, വാക്സിൻ വിതരണത്തിലെ അപാകം പരിഹരിക്കുക, പേരാമ്പ്ര പഞ്ചായത്തിലെ കോവിഡ് കാറ്റഗറി നിർണയത്തിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ഭരണ സമിതിയംഗങ്ങൾ പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.കെ.രാഗേഷ് അധ്യക്ഷനായി. യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ
വനംകൊള്ള: ചക്കിട്ടപ്പാറയില്‍ യുഡിഎഫ് ധര്‍ണ്ണ നടത്തി
ചക്കിട്ടപ്പാറ: കേരളത്തെ ഞെട്ടിച്ച വനംകൊള്ള സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനപ്രകാരം ചക്കിട്ടപ്പാറ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചക്കിട്ടപ്പാറ വില്ലേജ് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. കുഞ്ഞമ്മദ് പെരിഞ്ചേരി, ബ്ലോക്ക് മെമ്പര്‍ ഗിരിജ ശശി, തറവട്ടത്ത് രാജേഷ്,
ഭരണമാറ്റം ഉറപ്പിച്ച് യുഡിഎഫ്, 77 മുതൽ 87 സീറ്റ് വരെ ലഭിക്കും; ഗുണമാകുക തെക്കൻ കേരളത്തിലെ വിജയങ്ങൾ
കോഴിക്കോട്: അഞ്ചുവർഷം കൂടുമ്പോൾ ഭരണമാറ്റം എന്ന ശൈലി ഇത്തവണയും കേരളത്തിലുണ്ടാവുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം. തെക്കൻകേരളത്തിൽ ഇത്തവണയുണ്ടാക്കുന്ന നേട്ടങ്ങളാവും വലിയ ഗുണം ചെയ്യാൻ പോകുന്നതെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഏറ്റവും ചുരുങ്ങിയത് 77 സീറ്റാണ് അവരുടെ ഉറച്ച വിശ്വാസം. അത് 87 സീറ്റുവരെയായാലും അദ്ഭുതപ്പെടാനില്ലെന്നാണ് കൂട്ടിയും കിഴിച്ചും ശേഷമുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇടതുമുന്നണിയുടെ
ചേമഞ്ചേരിയില്‍ ഇന്ന് യുഡിഎഫ് കരിദിനം ആചരിക്കുന്നു
ചേമഞ്ചേരി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി ചേമഞ്ചേരി ഈസ്റ്റ് കാഞ്ഞിലശ്ശേരി ബൂത്ത് (150) കത്തിച്ചതില്‍ പ്രതിഷേധിച്ച് ചേമഞ്ചേരിയില്‍ യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുന്നു. കൊളക്കാട് ഷബീര്‍ എളവനക്കണ്ടി, മനോജ് കാപ്പാട്, സോമന്‍, എന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമവും നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് കരിദിനമാചരിക്കുന്നത്. എല്ലാ കവലകളിലും കറുത്ത കൊടി കെട്ടി UDF കരിദിനം എന്ന്