Tag: Travel
വയനാട് തോല്‍ക്കുന്ന കോട, മേഘങ്ങളെ തൊട്ടുരുമ്മി ഇരിക്കാം, മുളംകാടുകളും പാറക്കെട്ടും താണ്ടി ട്രക്കിങ്ങും; മുക്കത്തെ വൈദ്യര്‍മലയിലേക്കുള്ള യാത്ര ഒരനുഭവം തന്നെയായിരിക്കും
കാടും കോടയും കാഴ്ചകളും. അതാണ് മുക്കത്തെ വൈദ്യര്‍മല സഞ്ചാരികള്‍ക്കായി കരുതിവെച്ചിരിക്കുന്നത്. അരീക്കോട്- മുക്കം ഭാഗത്തുള്ള ഗോതമ്പുറോഡിലാണ് വൈദ്യര്‍ മല സ്ഥിതി ചെയ്യുന്നത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ഗോതമ്പു റോഡ്. മുക്കത്ത് നിന്ന് ഏകദേശം ആറു കിലോമീറ്ററും അരീക്കോട് നിന്നും ഏകദേശം ഒന്‍പതു കിലോമീറ്ററും അകലെയായാണ് ഗോതമ്പുറോഡ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. വൈദ്യര്‍മലയുടെ മുകളിലേക്ക്
സാഹസികത ഇഷ്ടപ്പെടുന്നവരും മലകയറാനാഗ്രഹമുള്ളവരും കൊടുവള്ളിയിലേക്ക് പോരൂ; കരൂഞ്ഞിമല കാണേണ്ടത് തന്നെയാണ്!
ആരെയും കൊതിപ്പിക്കുന്ന വിനോദസഞ്ചാര ഇടമാവുകയാണ് കരൂഞ്ഞി മലയും തൊട്ടടുത്തുള്ള നെടുമലയും. കാടിന്റെ മനോഹരമായ പച്ചപ്പും ശബ്ദങ്ങളും തണുപ്പുമെല്ലാം ആസ്വദിച്ചുള്ള യാത്രയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കൊടുവള്ളിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ യാത്രചെയ്താല്‍ മാട്ടുപ്പൊയില്‍ എത്താം. ഇവിടെനിന്ന് ഒരു കിലോമിറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. യാത്ര പകുതിയെത്തുമ്പോള്‍ പുരാതന കാലത്തെ ഗുഹ കാണാം. കിലോമീറ്ററുകളോളം നീളമുള്ള ഗുഹക്കുള്ളിലേക്ക് കയറിച്ചെല്ലുന്നത് സാഹസികമായ
മഞ്ഞില്‍ പൊതിഞ്ഞ മലനിരകളും ഓറഞ്ചു തോട്ടവും ജീപ്പ് യാത്രയും; സഞ്ചാരികളെ മാടിവിളിച്ച് മാട്ടുമല
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലമ്പ്രദേശമാണ് മാട്ടുമല. പശ്ചിമഘട്ടത്തിന്റെ പച്ചപ്പു മുഴുവന്‍ വഹിക്കുന്ന ഈ മലനിരകള്‍ നെല്ലിയാമ്പതിയില്‍ നിന്ന് വെറും ഒമ്പത് കിലോമീറ്റര്‍ മാത്രം ദൂരെയാണ്. ഗംഭീരമായ വനപ്രദേശത്ത് കൂടി, ഇവിടേക്കുള്ള യാത്ര തന്നെ അതുല്യമായ ഒരു അനുഭവമാണ്. മുകളില്‍ എത്തിയാലോ, ചുറ്റും മഞ്ഞില്‍ പൊതിഞ്ഞ് ഒളിച്ചുകളിക്കുന്ന പരിസരപ്രദേശങ്ങളുടെ കാഴ്ചയില്‍
പൈന്‍മരങ്ങളും, മലനിരകളും; റോക്ക് ക്ലൈമ്പിങ്ങും പാരാഗ്ലൈഡിങ്ങും; ഹില്‍സ്റ്റേഷന്‍ റാണിയായ വാഗമൺ നിങ്ങളെ വിളിക്കുന്നു….
യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത മനോഹാരിതയുള്ളവയായിരിക്കും പലപ്പോഴും. കടല്‍ത്തീരങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും ഏറെയുള്ള കേരളത്തില്‍ ഹില്‍ സ്റ്റേഷനുകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഉള്ളവ അതിമനോഹരമാണുതാനം. വയനാടും, മൂന്നാറും വാഗമണുമെല്ലാമാണ് കേരളത്തിലെ ഹില്‍സ്റ്റേഷന്‍ റാണിമാര്‍. വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍
മലകയറിയെത്തുന്നവരെ കാത്തിരിക്കുന്നത് മനോഹര ദൃശ്യങ്ങള്‍; ബാലുശ്ശേരിക്കടുത്തുള്ള കാക്കൂര്‍ പൊന്‍കുന്ന് മലയിലെ അത്ഭുത കാഴ്ചകള്‍ അടുത്തറിയാം
ബാലുശ്ശേരിക്ക് സമീപത്തെ കാക്കൂര്‍ പൂക്കുന്ന് മല എന്ന് പൊതുവേ അറിയപ്പെടുന്ന കാക്കൂരിലെ പൊന്‍കുന്ന് മല ഹരിതഭംഗിയാലും നീരുറവകളാലും അപൂര്‍വ സസ്യജീവജാലങ്ങളാലും അനുഗൃഹീതമാണ്. കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ പഞ്ചായത്തുകളിലായി ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന പൊന്‍കുന്ന് മല ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ മലയുടെ മുകളില്‍നിന്ന് നോക്കിയാല്‍ അറബിക്കടലും പശ്ചിമഘട്ട മലനിരകളുമടക്കം കോഴിക്കോട്
യാത്രചെയ്ത് വരയ്ക്കാം, വരയാത്ര മിഠായിത്തെരുവില്‍
കോഴിക്കോട്: ലയണ്‍സ് ക്ലബ് ഓഫ് കലിക്കറ്റ് സില്‍വര്‍ ഹില്‍സിന്റെ സഹകരണത്തോടെ ട്രാവല്‍ ബ്രഷ് ഇന്ത്യ വരയാത്ര മിഠായിത്തെരുവില്‍. ഇന്ത്യയെ അറിയാനും വരയ്ക്കാനും ലോകത്തിന് പരിചയപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. ട്രാവല്‍ ബ്രഷ് കലാകാരന്മാരായ ഷൈജു കെ മാലൂര്‍, വിപിന്‍ ഇരിട്ടി, ബെന്നി ദേവസ്സി, ചന്ദ്രന്‍ മൊട്ടമ്മല്‍ എന്നീ ചിത്രകാരന്മാര്‍ ക്യാന്‍വാസുകളില്‍ വരച്ചു. കാസര്‍കോട് മാലിക്