Tag: train
ട്രെയിനില്‍ നിന്ന് വീണ വയോധികനെ ഓടിയെത്തി താങ്ങിപ്പിടിച്ച് രക്ഷിച്ചു; കടിയങ്ങാട് സ്വദേശി സജീറിന് അഭിനന്ദന പ്രവാഹം
പേരാമ്പ്ര: ട്രെയിനില്‍ നിന്ന് വീണ വയോധികനെ രക്ഷിച്ച കടിയങ്ങാട് സ്വദേശിക്ക് അഭിനന്ദന പ്രവാഹം. കര്‍ണ്ണാടകയിലെ ഉടുപ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താനായി വന്നു കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു അപകടത്തില്‍പെട്ട വയോധികന്‍. ട്രെയിനില്‍ നിന്ന് വീണ വയോധികന്‍ വാതിലില്‍ തൂങ്ങി ജീവിതത്തിനും മരണത്തിനുമിടയിലായിരുന്നു. ഈ കാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരന്‍ സജീര്‍ ദൂരെ
കൊയിലാണ്ടിയില്‍ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശി മുഹമ്മദ് നിഹാല്‍
കായണ്ണബസാര്‍: കൊയിലാണ്ടിയില്‍ ഇന്നലെയുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശിയായ യുവാവ്. കായണ്ണ പുല്‍പ്പാറ (കുരിക്കല്‍ കൊല്ലിയില്‍) കുഞ്ഞിമൊയ്തിയുടെ മകന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. 19 വയസാണ്. സുഹൃത്തുക്കളൊടൊപ്പം ആലപ്പുഴയിലേക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു നിഹാല്‍. ഇതിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ്
കൊയിലാണ്ടിയിൽ പേരാമ്പ്ര സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു
പേരാമ്പ്ര: കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. 20 വയസ്സിൽ താഴെ പ്രായം തോന്നുന്ന യുവാവാണ് മരിച്ചത്. ഇയാൾ പേരാമ്പ്ര സ്വദേശിയാണ് എന്നതാണ് പ്രാഥമിക വിവരം. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടുകയായിരുന്നുവെന്നു പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്
തീവണ്ടി പാഞ്ഞടുക്കുമ്പോൾ ട്രാക്കിന് നടുവില്‍ നിന്ന സ്ത്രീയെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസുകാരൻ; സംഭവം മുംബൈയില്‍ (വീഡിയോ)
മുംബൈ: ട്രെയിന്‍ ഓടിക്കൊണ്ടിരുന്ന ട്രാക്കിന് നടുവില്‍ നിന്ന മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി പോലീസുകാരന്‍. മഹാരാഷ്ട്രയിലെ വസായ് റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ദഹാനു- അന്ധേരി റൂട്ടില്‍ ഓടുന്ന ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനിലേക്ക് അടുക്കുകയായിരുന്നു. ഈ സമയത്ത് പ്ലാറ്റ്ഫോമില്‍ പട്രോളിങ് നടത്തുകയായിരുന്ന
ട്രെയിനില്‍ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി; വടകരയില്‍ നിന്ന് പിടിച്ചെടുത്തത് 75,000 രൂപ വിലവരുന്ന വിദേശമദ്യം
വടകര: ട്രെയിനില്‍ ആളില്ലാതെ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി. വടകരയില്‍ വെച്ച് മംഗള എക്‌സ്പ്രസില്‍ നിന്നാണ് 124 ഫുള്‍ ബോട്ടില്‍ വിദേശമദ്യം പിടികൂടിയത്. കോഴിക്കോട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗമാണ് പരിശോധനയില്‍ മദ്യം പിടികൂടിയത്. മംഗള എക്‌സ്പ്രസില്‍ നാല് ബാഗുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. 75,000 രൂപ വിലവരുന്ന മദ്യമാണ് പിടികൂടിയത്. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് എഎസ്‌ഐ സാജുവിന്റെ
സംസ്ഥാനത്തൂടെ ഓടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കി
എറണാകുളം: ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തു. മെയ് അവസാനം വരെ താത്ക്കാലികമായാണ് റദ്ദാക്കല്‍. പരശുറാം, മലബാര്‍, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയ സര്‍വീസുകളുടെ എണ്ണം 62 ആയി. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ്
ട്രെയിനില്‍ യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു, യുവതിയെ ആക്രമിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
എറണാകുളം: ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറിലാണ് സംഭവം ഉണ്ടായത്. രാവിലെ 10 മണിയോടെയാണു മുളന്തുരുത്തി സ്വദേശിനിയായ യുവതിക്കു നേരെ ആക്രമണമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തുവെച്ചായിരുന്നു ആക്രമണം. ചെങ്ങന്നൂരില്‍ ജോലിക്കു പോകാനായി മുളന്തുരുത്തിയില്‍ നിന്നാണു യുവതി ട്രെയിനില്‍
റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി, കോഴിക്കോട്-ഷൊര്‍ണൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു, അപകടം ഒഴിവായെന്ന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. രാവിലെ 7 മണിയോടെ നാട്ടുകാരാണ് പാളത്തിലെ വിള്ളല്‍ കണ്ടത്. വിവരമറിയിട്ടതിനെ തുടര്‍ന്ന് പൊലീസും റെയില്‍വേ എഞ്ചിനിയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വലിയ അപകടമാണ് ഒഴിവായതെന്ന് പൊലീസ്.
ട്രെയിനുകളിലും സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ
ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ്‌വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികളുമായി റെയില്‍വേ. മാസ്‌ക് ധരിക്കാതെയുള്ള യാത്ര റെയില്‍വേ ആക്റ്റ് പ്രകാരം കുറ്റകരമാക്കി. ഇത് പ്രകാരം ട്രെയിനുകളിലും സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് റെയില്‍വേ 500 രൂപ പിഴ ചുമത്തും. മാസ്‌കുകളുടെ നിര്‍ബന്ധിത ഉപയോഗവും പിഴയും ഇന്ത്യന്‍ റെയില്‍വേ ചട്ടം 2012 പ്രകാരം പട്ടികപ്പെടുത്തും. റെയില്‍വേ പരിസരത്ത്
കൊവിഡ് വ്യാപനം, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല
തിരുവനന്തപുരം: പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. മെമു, പുനലൂര്‍- ഗുരുവായൂര്‍ ട്രെയിനുകള്‍ ഒഴിച്ചുള്ള ട്രെയിനുകളില്‍ റിസര്‍വേഷനില്ലാതെ യാത്ര അനുവദിക്കില്ല. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ മാനേജറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും തിരക്കെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്നും റെയില്‍വെ അറിയിച്ചു. പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും തിരക്ക്