Tag: train

Total 45 Posts

ട്രെയിൻ യാത്രികർക്ക് സന്തോഷവാർത്ത! ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയിലെ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും

കോഴിക്കോട്: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമാകാൻ പുതിയ പാസഞ്ചർ ട്രെയിനായ ഷോർണൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയിലാണ് പുതിയ ട്രെയിൻ സർവ്വീസ് നടത്തുക. ഷൊര്‍ണൂരില്‍ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30-ന് ഷൊര്‍ണൂരില്‍ എത്തും. വെെകീട്ട് ജോലി

ദുരിതയാത്രയ്ക്ക് ആശ്വാസം; ഷൊര്‍ണൂര്‍ – കണ്ണൂര്‍ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍, വടകരയിലും കൊയിലാണ്ടിയിലും സ്റ്റോപ്പ്

കോഴിക്കോട്: മലബാറിലെ യാത്രക്കാരുടെ ഏറെ നാളത്തെ ആഗ്രഹം സഫലമാകുന്നു. ഹൃസ്വദൂര യാത്രക്കാര്‍ക്ക് ആശ്വാസമായി സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷല്‍ ട്രെയിനാണ് പ്രഖ്യാപിച്ചത്. കൊയിലാണ്ടിയിലും സ്‌പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്. കൊയിലാണ്ടിയില്‍ 6:01 ന് എത്തിച്ചേരുന്ന ട്രെയിന്‍ 6:02 ന് തിരിക്കും. ഷൊര്‍ണൂരില്‍ നിന്നും ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3:40ന് പുറപ്പെടുന്ന 06031

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു. ഏറനാട്‌ എക്‌സ്പ്രസില്‍ യാത്ര ചെയ്ത യുവാവാണ് അപകടത്തില്‍പ്പെട്ടത്. വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മെയ് 20 മുതല്‍ പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി

കോഴിക്കോട്: സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി. മെയ് 20, 21, 22 തിയ്യതികളിലാണ് ഈ ട്രെയിനുകള്‍ റദ്ദാക്കിയത്. പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. എട്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഏഴ് ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. തൃശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ, അങ്കമാലി സെക്ഷനുകള്‍ക്ക് ഇടയിലുമുള്ള എഞ്ചിനീയറിങ്

ലക്ഷ്യമിട്ടത് ട്രെയിനിന്റെ ഒരു കോച്ച് പൂര്‍ണ്ണമായി കത്തിക്കാന്‍, ഷാരൂഖിനെ കേരളത്തിലെത്തിച്ചത് കൃത്യമായ ആസൂത്രണത്തോടെ; എലത്തൂര്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുമാണ് (ഐ.ബി) തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്. ഐ.ബിയാണ് എലത്തൂര്‍ ട്രെയിന്‍ തീ വെപ്പില്‍ പ്രധാനമായി അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ

ഷാറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്‌ക്കെത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം; മെഡിക്കല്‍ കോളേജിലെത്തിയ ആദ്യവാഹനത്തില്‍ പ്രതിയില്ല

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറുഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം. ആദ്യം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാംപില്‍ നിന്ന് 9.45ന് പുറപ്പെട്ട വാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസില്‍ കുറച്ച് ദൂരമെത്തിയശേഷം പിന്നീട് പുറത്തേക്ക് പോയി. പ്രതി വാഹനത്തിലുണ്ടായിരുന്നില്ല. മാധ്യമശ്രദ്ധ തിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ശേഷം,

കളരിപ്പടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ചത് ഇരിങ്ങല്‍ എഫ്.എച്ച്.സിയിലെ താല്‍ക്കാലിക ജീവനക്കാരി

ഇരിങ്ങൽ : ഇരിങ്ങൽ കളരിപ്പടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തിരുവോത്ത് സുനിലിന്റെ ഭാര്യ എൻ.സനിലയാണ് മരിച്ചത്. നാൽപ്പത്തി മൂന്ന് വയസായിരുന്നു. ഇരിങ്ങൽ എഫ്.എച്ച്.സി യിലെ താൽക്കാലിക ജീവനക്കാരിയാണ് സനില. ഇന്ന് രാവിലെ 8. 35 ഓടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോയ ഇന്റർ

കല്ലായിയില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റത് കൊല്ലം ജില്ലക്കാരന്‍; ആദ്യം പ്രചരിച്ചത് തെറ്റായ വിവരം

കോഴിക്കോട്: കല്ലായിയില്‍ ബുധനാഴ്ച രാവിലെ ട്രെയിന്‍ തട്ടി പരിക്കേറ്റത് കൊല്ലം ജില്ലക്കാരനായ ആള്‍. നേരത്തേ കൊയിലാണ്ടി കൊല്ലം സ്വദേശിക്കാണ് പരിക്കേറ്റത് എന്നാണ് പ്രചരിച്ചത്. പൊലീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ആദ്യം ലഭിച്ച വിവരം കൊയിലാണ്ടി കൊല്ലം സ്വദേശിയാണ് പരിക്കേറ്റത് എന്നായിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. പൊലീസില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കൊയിലാണ്ടി

കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു; കൊയിലാണ്ടി കൊല്ലം സ്വദേശിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കല്ലായിയില്‍ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. റെയില്‍വേ ട്രാക്കില്‍ ഇരുന്നവരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ – കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. Also Read: ‘ഇന്‍ട്രോ സീനെടുക്കുമ്പോള്‍ അയാള്‍ പുഴയില്‍

കൊയിലാണ്ടി സില്‍ക്ക് ബസാറിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടി: സില്‍ക്ക് ബസാറിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം നാല്പത് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഇയാളുടെ ബൈക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അല്‍പസമയത്തിനകം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. Updating…  

error: Content is protected !!