Tag: train death

Total 13 Posts

പോലിസ് ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ചു

പാനൂർ: പോലീസ് ഉദ്യോഗസ്ഥൻ തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. വന്ദേ ഭാരത് ട്രെയിൻ ഇടിച്ചാണ് മരണം സംഭവിച്ചത്. പാനൂർ കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസുകാരനാണ് മരിച്ച മുഹമ്മദ്.

പയ്യോളി പെരുമാള്‍പുരത്ത് ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

പയ്യോളി: പെരുമാള്‍പുരത്ത് ഒരാള്‍ ട്രെയിന്‍തട്ടി മരിച്ചു. പെരുമാള്‍പുരത്ത് പുലിറോഡിന് സമീപത്താണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. Summary: One person died after being hit by a train in Payyoli Perumalpuram

പയ്യോളി അയനിക്കാട് ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം ഒരാള്‍ ട്രയിന്‍തട്ടി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചിന്നഭിന്നമായ നിലയിലാണ്. പുരുഷന്റേതാണ് മൃതദേഹം. പയ്യോളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പയ്യോളി എസ്.ഐ. പി. റഫീഖിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ട്.

തിക്കോടിയിൽ മധ്യവയസ്‌ക്കൻ ട്രെയിൻ തട്ടി മരിച്ചു

തിക്കോടി: തിക്കോടിയിൽ മധ്യവയ്‌സ്ക്കനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തിക്കോടി പഞ്ചായത്ത് ബസാർ ഗേറ്റിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ പക്കൽ നിന്നും സിജോ എന്ന് പേര് രേഖപ്പെടുത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓ.പി ഷീട്ട് ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ട നാട്ടുകാർ പയ്യോളി പോലീസിനെ

മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; മരിച്ചത്‌ മലപ്പുറം ചേലേമ്പ്ര സ്വദേശിനി

പയ്യോളി: മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണു മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. മലപ്പുറം വള്ളിക്കുന്ന്‌ ചേലേമ്പ്ര പുല്ലിപറമ്പ് മാമ്പേക്കാട്ട് പുറായ് ജിൻസി ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. കണ്ണൂർ-ആലപ്പുഴ എക്‌സ്പ്രസിൽ കണ്ണൂരിൽ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മൂരാട് ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോൾ ശുചിമുറിയിൽ പോകാനായി സീറ്റിൽ നിന്നും എഴുന്നേറ്റ്

ട്രെയിനിൽ നിന്ന് വീണ് വടകര ജെടി റോഡ് ക്വാട്ടേജിലെ താമസക്കാരൻ മരിച്ചു

വടകര: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. വടകര ജെടി റോഡിലെ അമീദ് ക്വാട്ടേജിൽ താമസിക്കുന്ന വിപിനാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. സ്വദേശമായ സേലത്തേക്ക് പോകുന്നതിനിടെ ട്രെയിൻ ഒറ്റപ്പാലത്തിനടുത്ത് എത്തിയപ്പോഴായിരുന്നു അപകടം. വാതിൽപ്പടിയിൽ നിൽക്കുകയായിരുന്ന വിപിൻ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നെന്നാണ് ലഭിച്ച വിവരം. ഊരാളുങ്കൽ സെസൈറ്റിയുടെ കാസർഗോഡ് സൈറ്റിൽ ജോലിചെയ്ത് വരികയായിരുന്നു. അച്ഛൻ: സുബ്രമണ്യൻ (ഡ്രൈവർ)

ചേമഞ്ചേരി പൂക്കാട് മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

ചേമഞ്ചേരി: പൂക്കാട് മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു. പൂക്കാട്-തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റുകള്‍ക്കിടയില്‍ കണ്ണഞ്ചേരി റോഡിന് പടിഞ്ഞാറ് ഭാഗത്താണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. മരണപ്പെട്ടത് കാക്കൂര്‍ സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. Description: Pookadu middle-aged man hit by train and dead

കൊയിലാണ്ടി നന്തിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പേരാമ്പ്ര സ്വദേശി

കൊയിലാണ്ടി: നന്തിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പേരാമ്പ്ര ചാലിക്കര സ്വദേശി തലപ്പങ്ങ ബാബുവാണ് മരിച്ചത്. അമ്പത്തിരണ്ട് വയസായിരുന്നു.നന്തി ഫ്ളൈ ഓവറിന് സമീപത്ത് ഇന്നലെ വൈകുന്നേരം 7മണിയോടെയായിരുന്നു സംഭവം. കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിനാണ് തട്ടിയത്. ട്രാക്കിലേക്ക് വീണ ഇയാളെ നാട്ടുകാരും കൊയിലാണ്ടി പോലീസും ചേർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചോറോട് പുഞ്ചിരിമില്ലിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്ക മരിച്ചു

വടകര: ചോറോട് പുഞ്ചിരിമില്ലിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. മം​ഗലാപുരത്ത് നിന്ന് കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നുമാണ് തെറിച്ചു വീണത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് പ്രായം തോന്നിക്കും. വലതു കൈത്തണ്ടയിൽ പച്ചകുത്തിയിട്ടുണ്ട്. വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്‌ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോഴിക്കോട്

കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി മധ്യവയസ്‌കന്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി മധ്യവയസ്‌കന്‍ മരിച്ചു. ഇന്ന് രാത്രി 7.15 ഓടെ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് തട്ടിയാണ് ഇയാള്‍ മരിച്ചു. അരിക്കുളം സ്വദേശിയാണ് മരിച്ചത്. കൊല്ലം റെയില്‍വേ ഗേറ്റില്‍ നിന്നും 200 മീറ്റര്‍ മാറി ആനക്കുളം ഭാഗത്ത് റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!