Tag: Theft

Total 89 Posts

ജാതിക്ക കച്ചവടത്തിനെന്ന വ്യാജേനയെത്തി, പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ ; സംഘാംഗങ്ങൾക്കായി അന്വേഷണം ആരംഭിച്ച് പോലിസ്

പാനൂർ: പാനൂരിൽ പട്ടാപകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. കോട്ടയം സ്വദേശിയാണ് പിടിയിലായത്. പുത്തൂർ പോസ്റ്റ് ഓഫീസിന് സമീപത്താണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീട്ടിൽ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ പണം കവർന്ന് പ്രതി ഓടിപ്പോവുകയായിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തവെ ഇയാൾ സമീപത്തെ വീട്ടിൽ കയറി ഒളിച്ചിരുന്നു. തുടർന്ന് നാട്ടുകാർ പിടികൂടി പാനൂർ പോലീസിൽ ഏല്പിക്കുകയായിരുന്നു.

പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച കേസ്; തിരുവള്ളൂർ സ്വദേശി അറസ്റ്റിൽ, പ്രതി പിടിയിലായത് വടകരയിൽ നിന്ന്

പേരാമ്പ്ര: എരവട്ടൂർ ചേനായി റോഡിലെ ആയടക്കണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവള്ളൂർ വെള്ളൂക്കര റോഡിൽ മേലാംകണ്ടി മീത്തൽ ” നൈറ്റി ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അബ്ദുള്ള (29) ആണ് അറസ്റ്റിലായത്. പ്രതി വടകരയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജിൻ്റെ കീഴിലുള്ള സ്ക്വാഡ്

വടകരയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണം; സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി സൂചന, അന്വേഷണം ഊർജ്ജിതമാക്കി പോലിസ്

വടകര : കഴിഞ്ഞദിവസം വടകര മാർക്കറ്റ് റോഡിന് സമീപം വനിതാ റോഡിലെ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന വ്യാപകമായ മോഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി സൂചന. സി.സി.ടി.വി. ദൃശ്യത്തിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത്. കല്ലിങ്കൽ സ്റ്റോറിലെ സി.സി.ടി.വി.യിലാണ് മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞത്. പ്രതി സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട

വടകര ന​ഗരത്തിൽ മോഷ്ടാക്കൾ വിലസുന്നു; രാത്രിയായി കഴിഞ്ഞാൽ മാർക്കറ്റ് റോഡ് ഉൾപ്പടെ എല്ലായിടത്തും ഇരുട്ട്, നൈറ്റ് പട്രോളിംങും കാര്യക്ഷമമല്ല

വടകര: മോഷ്ടാക്കൾ വടകരയിൽ വിലസുകയാണെന്ന് ന​ഗരത്തിലെ വ്യാപാരികൾ പറയുന്നു. രാത്രിയായി കഴിഞ്ഞാൽ മാർക്കറ്റ് റോഡ് ഉൾപ്പടെ എല്ലായിടത്തും ഇരുട്ടാണ്. തെരുവ് വിളക്കുകൾ പലയിടത്തും പേരിന് മാത്രമാണുള്ളത്. പോലിസിന്റെ നൈറ്റ് പട്രോളിംങും കാര്യക്ഷമമല്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇതെല്ലാം വടകരയിൽ മോഷ്ടാക്കൾ വിലസുന്നതിന് കാരണമാകുകയാണ്. രണ്ട് വർഷത്തനിടെ ന​ഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആറോളം മോഷണങ്ങൾ നടന്നിട്ടുണ്ട്. ചില

വടകരയിലെ പന്ത്രണ്ടോളം കടകളിലെ മോഷണം; മോഷ്ടാവ് ആയുധവുമായെത്തുന്ന സിസിടിവി ദൃശ്യം പുറത്ത്

വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ കടകളിൽ മോഷണം നടത്തിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പുറത്ത് . മോഷ്ടാവ് ആയുധവുമായി എത്തുന്നതാണ് ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞത്. ഇയാൾ ക്യാമറ തകർക്കുകയും ചെയ്തു. വി കെ ലോട്ടറി, ലക്കി ​ഗ്രോസറി, കല്ലിങ്കൽ സ്റ്റോർ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ്

വടകര പഴയ സ്റ്റാൻഡിന് സമീപത്തെ പന്ത്രണ്ടോളം കടകളിൽ മോഷണം; മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ബൈക്ക് ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ കടകളിൽ മോഷണം. വി കെ ലോട്ടറി, ലക്കി ​ഗ്രോസറി, കല്ലിങ്കൽ സ്റ്റോർ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ് മോഷണം നടന്നത്. കടകളുടെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. പണം , സാധനങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് പ്രാഥമിക വിവരം. പുലർച്ച രണ്ട്

പന്തീരാങ്കാവ് മോഷണക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ; ഏഴ് കൊലപാതകങ്ങൾ ചെയ്തതായി പ്രതികൾ, ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

കോഴിക്കോട്: പന്തീരാങ്കാവ് പാലാഴിയിലെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസിൽ ഉൾപ്പെട്ട സ്ഥാപനമായ ‘എനി ടൈം മണി’യിൽ കവർച്ച നടത്തിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. സേലം സ്വദേശികളായ മുരുകൻ (33), സഹോദരൻ കേശവൻ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഏഴ് കൊലപാതകങ്ങൾ

കൊയിലാണ്ടി കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിന് മുന്‍വശത്തെ കല്യാണ മണ്ഡപത്തിലെ ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടന്നതെന്ന് ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞു. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അവധിയിലാണ്. പകരം രാത്രി 12 മണിവരെ ഒരാള്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. പുലര്‍ച്ചെ 2.55ന് കൊയിലാണ്ടി പൊലീസ് പട്രോളിങ്ങിനിടെയാണ്

ഇരിങ്ങലിലും അയനിക്കാടും ക്ഷേത്രങ്ങളിൽ കവർച്ച; ഭണ്ഡാരങ്ങളുടെയും ക്ഷേത്രം ഓഫീസിന്റെയും പൂട്ട് തകർത്തു

പയ്യോളി: ഇരിങ്ങൽ ധർമ്മശാസ്ത്ര ക്ഷേത്രത്തിലും അയനിക്കാട് മമ്പറംഗേറ്റ് ഭഗവതി കോട്ടക്കൽ ദേവീക്ഷേത്രത്തിലും കവർച്ച. ഇന്ന് രാവിലെയോടെയാണ് സംഭവം പുറത്തറിയുന്നത്. അയനിക്കാട് മമ്പറംഗേറ്റ് ഭഗവതി ക്ഷേത്രത്തിലെ ചുറ്റുമതിലിന് പുറത്തുള്ള രണ്ട് സ്റ്റീൽ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തനാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകർന്ന് കിടക്കുന്നത് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുന്നത്. തുടർന്ന് ഇവർ പയ്യോളി

കാവുന്തറയില്‍ വീടുകുത്തിത്തുറന്ന് 26 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷം രൂപയും കവര്‍ന്ന കേസ്; കൂരാച്ചുണ്ട് സ്വദേശിയായ പ്രതി പൊലീസ് പിടിയില്‍

പേരാമ്പ്ര: കാവുന്തറയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അഞ്ച് മാസങ്ങള്‍ക്ക് ശേഷം പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ മുസ്തഫ എന്ന മുത്തു ആണ് പിടിയിലായത്. 2024 മെയ് മാസത്തില്‍ കാവുന്തറ സ്‌കൂളിനടുത്തെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം രാത്രി വീടിന്റെ മുന്‍ഭാഗം ഗ്രില്ല് പൊട്ടിക്കുകയും കമ്പിപ്പാര

error: Content is protected !!