Tag: Suicide

Total 69 Posts

ആത്മഹത്യകൾ തുടർക്കഥ! കോട്ടയത്ത് വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെ.ടി.തോമസ് ആണ് മരിച്ചത്. ഇദ്ദേഹത്തെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കൾ പറഞ്ഞു.

വടകരയില്‍ യുവാവിനെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

വടകര: വടകരയിൽ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരീഷ് തനിച്ചായിരുന്നു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.  

കോഴിക്കോട് സ്‌കൂളില്‍ ആര്‍.എസ്.എസ് യൂണിഫോമില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിന്റെ വരാന്തയില്‍

കോഴിക്കോട്: മുക്കം മണാശേരിയില്‍ ആര്‍.എസ്.എസ് പ്രവർത്തകനെ ആത്മഹത്യ നിലയിൽ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിലെ വരാന്തയിലാണ് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആർ.എസ്.എസ് യൂണിഫോം അണിഞ്ഞാണ് മൃതദേഹം ഉള്ളത്. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

മാനസയുടെ കൊലപാതകത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിലാണ് ഇന്ന് വിനീഷിനെ കണ്ടെത്തിയത്. തൻ്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും എഴുതിയ

എറണാകുളം കോതമംഗലത്ത് അരുംകൊല; ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി, കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി മാനസ

എറണാകുളം: കോതമംഗലത്ത് അരുംകൊല. ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ ഇരുപത്തിനാല് വയസ്സുള്ള മാനസയാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കോളജ് ഹോസ്റ്റലിൽവച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ

ആലപ്പുഴയിലെ നവവധുവിന്റെ ആത്മഹത്യ; പിന്നിൽ സ്ത്രീധന പീഡനം; ഭര്‍ത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ

ആലപ്പുഴ: വള്ളികുന്നത്ത് 19 കാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റു ചെയ്തത്. സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. 10

കോവിഡില്‍ കടബാധ്യത; വയനാട്ടില്‍ ബസ്സുടമ ആത്മഹത്യ ചെയ്തു

വയനാട്: വയനാട് പാമ്പാടി അമ്പലവയലില്‍ സ്വകാര്യബസ്സുടമ ആത്മഹത്യ ചെയ്തു. അമ്പലവയല്‍ പെരുമ്പാടിക്കുന്ന് സ്വദേശി പാലഞ്ചേരിയില്‍ പി സി രാജാമണിയെയാണ് വീടിനു സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. കടല്‍മാട് – സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബ്രഹ്മപുത്ര എന്ന ബസ്സിന്‌റെ ഉടമയായായിരുന്നു രാജാമണി. കോവിഡ് പ്രതിസന്ധിയെ

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: പാലക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് സംഭവം. ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ(24) എന്ന ഫുക്രുദീനാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്കരയുള്ള തോട്ടത്തിലെ ഷെഡിലാണ് സജീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഹേഷിനെ പുഴയ്ക്കരികിൽ അവശനിലയിൽ കണ്ടെത്തി.

അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ വിദേശവനിത തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിൽ അന്തേവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റർ കാർവോ (52) ആണ് മരിച്ചത്. അമൃതപുരി ആശ്രമത്തിൻ്റെ ഭാഗമായ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു.

മണ്ണാർക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; ഇളയ കുട്ടിയുടെ തൊട്ടിലിന്റെ കയറിൽ തൂങ്ങിയ നിലയിൽ

മണ്ണാർക്കാട്: എളമ്പുലാശ്ശേരി വാടക്കപ്പുറത്ത് 11 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വാക്കടപ്പുറം വൈലാനിക്കളം മുരളീധരന്റെയും രാധികയുടെയും മകൾ അർച്ചനയാണ് മരിച്ചത്. എളമ്പുലാശ്ശേരി കെഎയുപി സ്കൂൾ ആറാംക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം. ഇളയ കുട്ടിയുടെ തൊട്ടിലിന്റെ കയറിൽ തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയത്. കാരാകുർശ്ശിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. താലൂക്ക് ആശുപത്രിയിൽ

error: Content is protected !!