Tag: Suicide

Total 69 Posts

വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം, രണ്ടുദിവസത്തിനിടെ എലത്തൂരിലും ഉള്ള്യേരിയിലുമായി ഒരുമുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചത് രണ്ട് യുവതികള്‍; ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിച്ച് മുന്നേറുക

പേരാമ്പ്ര: സമാനമായ രണ്ട് ആത്മഹത്യകളാണ് എലത്തൂരിലും ഉള്ളിയേരിയിലുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് എല്ലാം അവസാനിപ്പിച്ച് ഒരുമുഴം കയറിൽ അവർ പ്രതീക്ഷകളെ കെട്ടിത്തൂക്കിയത്. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അൽക്കയും എലത്തൂരിൽ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യയുമാണ് ആത്മഹത്യ ചെയ്തത്. ആറുമാസങ്ങൾക്കു മുൻപാണ് ഭാ​ഗ്യയും അനന്തുവും

ആറുമാസം മുമ്പ് വിവാഹിതരായി, എലത്തൂരിൽ ​ഗർഭിണിയായ പത്തൊൻപതുകാരി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

എലത്തൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യയാണ് മരിച്ചത്. 19 വയസാണ്. ആറ് മാസം മുമ്പായിരുന്നു ഭാഗ്യയും അനന്തുവും പ്രണയിച്ച് വിവാഹിതരായത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസിൽ പരാതി നൽകി. രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ അനന്തു

ശബ്ദം കേട്ട് അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല; പന്തീരങ്കാവിൽ വൃദ്ധദമ്പതികൾ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു

കോഴിക്കോട്: വീടിനകത്ത് വൃദ്ധദമ്പതികള്‍ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. പന്തീരങ്കാവ് പാലാഴിയിലാണ് സംഭവം. മധുസൂദനന്‍ (76), ഭാര്യ പങ്കജാക്ഷി (70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ശബ്ദം കേട്ട് അയൽവാസികൾ എത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടക്കന്നെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട്

ഉള്ളിയേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു

ഉള്ളിയേരി: ഉള്ളിയേരിയിൽ നിന്നു ടി.സി വാങ്ങാനായി പോയ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച അറസ്റ്റിലായ സുബിന്റെ അമ്മ ജലജയാണ് മരിച്ചത്. അൻപത്തിയൊന്നു വയസ്സായിരുന്നു. മകന്‍ കേസില്‍ ഉള്‍പ്പെട്ട മനോവിഷമത്തിൽ ഇവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. കേസിലെ മുഖ്യപ്രതിയായ അബ്ദുൾ നാസറിന് പെൺകുട്ടിയെ പരിചയപ്പെടുത്തിയത് സുബിനാണ്. സുബിനും സുഹൃത്തും പാലോറമലയില്‍ കാത്തു

എറണാകുളത്ത് നടുറോഡില്‍ യുവാവ് ജീവനൊടുക്കി; കത്തികൊണ്ട് കയ്യിലും കഴുത്തിലും മുറിവേല്‍പ്പിച്ചായിരുന്നു ആത്മഹത്യ

  എറണാകുളം: എറണാകുളത്ത് നടുറോഡില്‍ യുവാവ് ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തിലും കയ്യിലും മുറിവേല്പിച്ചായിരുന്നു ആത്മഹത്യ.   ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളത്ത് കലൂരിനു സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ആംബുലന്‍സ് ലഭിച്ചില്ല.   സ്ഥലത്തെത്തിയ

കോളേജിൽ നിന്ന് അസൂഖമാണെന്ന് പറഞ്ഞു വീട്ടിൽ വന്നു, സുഹൃത്തുക്കൾക്ക് സന്ദേശമയച്ചശേഷം തൂങ്ങിമരിച്ചു; തുറയൂരിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

തുറയൂർ: പത്തൊമ്പതുകാരിയായ വിദ്യാർത്ഥിയുടെ മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും സുഹൃത്തുക്കളും. എഞ്ചിനിയറിം​ഗ് വിദ്യാർത്ഥിയായ തുറയൂരിലെ എളാച്ചിക്കണ്ടി നെെസയെയാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെത്തിയ നെെസ അസുഖമാണെന്ന് പറഞ്ഞ് ക്ലാസ് കട്ടാക്കി നേരത്തെ വീട്ടിലെത്തിയിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശമയച്ചു. ഇത് കണ്ട സുഹൃത്തുക്കൾ വിവിരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നെെസയെ വീടിനകത്ത് തൂങ്ങിമരിച്ച

കൊഴുക്കല്ലൂർ സ്വദേശിയായ യുവാവ് തിരുപ്പൂരിൽ ആത്മഹത്യ ചെയ്ത നിലയിൽ

മേപ്പയ്യൂർ: കൊഴുക്കല്ലൂർ സ്വദേശിയായ ബിസിനസുകാരനെ തിരുപ്പൂരിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേളൻകണ്ടി മീത്തൽ കുഞ്ഞിക്കണ്ണന്റെ മകൻ പ്രിൻസാണ് (40)മരിച്ചത്. തിരൂപ്പൂരിൽ ബനിയൻ നിർമ്മാണ കമ്പനി നടത്തുകയാണ് പ്രിൻസ്. കഴിഞ്ഞ ദിവസമാണ് പ്രിൻസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി രാത്രി ഏഴ് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. അവിവാഹിതൻ ആണ്. അമ്മ:രാധ, സഹോദരി:പ്രിൻസി(കായലാട്) (ശ്രദ്ധിക്കുക:

ചാത്തമംഗലം എൻ.ഐ.ടി ക്യംപസിലെ വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

ചാത്തമംഗലം: ചാത്തമംഗലം എൻഐടി ഹോസ്റ്റലിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് ഉത്തർപ്രദേശിലെ ബലിയ സ്വദേശി രാഹുൽ ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. ചാത്തമംഗലം എൻഐടിയിൽ രണ്ടാം വർഷ എoടെക് ഇലക്ടിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് രാഹുൽ. വിജയ് നാരായണൻ പാണ്ഡെയാണ് പിതാവ്. ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആവശ്യമെങ്കിൽ ധൈര്യപൂർവം മാനസികാരോഗ്യ

കോവിഡിനെ തുടർന്ന് വരുമാന മാർഗമായിരുന്ന ഹോട്ടല്‍ അടച്ച് പൂട്ടി: ഭാര്യയുടെ രോഗം മൂർച്ഛിച്ചു; വടകരയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ മാനസിക പ്രയാസമെന്ന് നാട്ടുകാർ

വടകര: തിരുവള്ളൂരിൽ ഭാര്യയെ കൊന്ന ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ പിന്നിൽ മാനസിക പ്രയാസമെന്ന് നാട്ടുകാർ. ഇന്ന് രാവിലെയാണ് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലല്‍ (68), ഭാര്യ ലീല (63) എന്നിവരാണ് മരിച്ചത്. അർബുദ രോഗത്താൽ വലയുകയായിരുന്നു ലീല. ലീലയെ കഴുത്ത് ഞെരിച്ചുകൊന്നശേഷം ഗോപാലന്‍ ആത്മഹത്യ ചെയ്തതാണെന്നാണ്

വടകരയിൽ പതിനഞ്ചുകാരി തൂങ്ങി മരിച്ച നിലയിൽ

വടകര: വൈക്കിലശ്ശേരിയിൽ പതിനഞ്ച് വയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ. ക്രാഷ് മുക്ക് വലിയപറമ്പത്ത് രാജേഷിന്റെ മകൾ സായി ലക്ഷ്മിയെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഇന്നലെയാണ് സംഭവം. വടകര സെയ്ന്റ് ആന്റണീസ് സ്കൂളിൽനിന്ന് പത്താംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു സായി ലക്ഷ്മി. വീടിന്റെ മുകൾനിലയിലുള്ള കിടപ്പുമുറിയിലെ ജനാലയിൽ സായിയെ

error: Content is protected !!