Tag: stray dog

Total 24 Posts

ആക്രമിക്കാനായി പാഞ്ഞെത്തി തെരുവുനായ, രക്ഷപ്പെടാൻ ഓടിയപ്പോൾ തെറിച്ച് വീണു; കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം തെരുവ് നായ ആക്രമണത്തിൽ യുവാവിന് പരിക്ക്

കൊയിലാണ്ടി: തെരുവ് നായ ഭീതിയിൽ കൊയിലാണ്ടിയും. കൊയിലാണ്ടി ടൗണിൽ എസ്.ബി.ഐ ബാങ്കിന് സമീപം ആണ് യുവാവിന് നേരെ നായ കുരച്ചെത്തിയത്. രക്ഷപെടാനായി ഓടുന്നതിനിടെ വീണു പരിക്കേറ്റു. സി.കെ.ജി ബിൽഡിങ്ങിലെ സുധാമൃതം മൊബൈൽ ഷോപ്പ് ജീവനക്കാരനായ ആഷിക്കിനാണ് പരിക്കേറ്റത് എന്ന് സഹപ്രവർത്തകൻ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കെട്ടിടത്തിന്റെ പുറത്തേക്ക് പോയ ഇയാൾക്ക് നേരെ നായ

സിനിമ ചിത്രീകരണത്തിനിടെ പിന്നിലൂടെ വന്ന് കടിച്ചു; കോഴിക്കോട് ക്യാമറാമാന് തെരുവുനായ ആക്രമത്തിൽ പരിക്ക്

കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാന് തെരുവ് നായയുടെ കടിയേറ്റു. അസോസിയേറ്റ് ക്യാമറമാന്‍ ജോബിന്‍ ജോണിനാണ് കടിയേറ്റത്. കോഴിക്കോട് മേത്തോട്ടുതാഴത്ത് ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കടിയേറ്റ ക്യാമറാമാൻ ജോബിൻ ജോണിനെ കൊഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ​ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ഹരീഷ് പേരടിയുടെ നിർമാണത്തില്‍

തൊട്ടിൽപ്പാലത്ത് തെരുവുനായ ആക്രമണം; രണ്ടു പേർക്ക് കടിയേറ്റു

കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് രണ്ടു പേർക്ക് തെരുവുനായയുടെ കടിയേറ്റു. തൊട്ടിൽപ്പാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ (40), കർണാടക സ്വദേശി റാം (30) എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെയാണ് സംഭവം. മുഖത്തും കണ്ണിനും പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും റാമിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടൗണിൽ അലഞ്ഞ് തിരിയുന്ന മറ്റ് നായ്ക്കളെയും

തെരുവുനായ ശല്യം രൂക്ഷം; നാദാപുരത്ത് അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

നാദാപുരം: നാദാപുരം ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ കല്ലാച്ചിയിലും നാദാപുരം കുമ്മങ്കോട് ഭാഗത്തുമാണ് സംഭവം. രാവിലെ കല്ലാച്ചി ന്യൂമറിക് വൊക്കേഷണല്‍ സെന്ററില്‍ പ്രീ-പ്രൈമറി ടീച്ചേഴ്‌സ് കോഴ്‌സിന് പഠിക്കുന്ന കാര്‍ത്തികപ്പള്ളി സ്വദേശിനി ഹസീമയ്ക്കാണ് കടിയേറ്റത്. നാദാപുരം താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചതിരിഞ്ഞ് പയന്തോങ്ങ് സ്വദേശിയായ

സ്‌കൂളിലേക്കു പോകുന്ന വഴിയില്‍ നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് കരിയാത്തുംപാറ സ്വദേശിയായ അധ്യാപകന് പരിക്ക്

കൂരാച്ചുണ്ട്: സ്‌കൂളിലേക്കു പോകുന്നവഴിയില്‍ നായ ബെക്കിന് കുറുകെ ചാടി. ബൈക്ക് മറിഞ്ഞ് അധ്യാപകന് പരിക്ക്. കരിയാത്തുംപാറ വല്ലയില്‍ ജോഷി ഇമ്മാനുവേലിനാണ് (37)പരിക്കേറ്റത്. കോഴിക്കോട് സെയ്ന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോകുംവഴി കല്ലാനോട് 28-ാംമൈലില്‍ വെച്ചാണ് അപകടം. കൈയ്ക്കും കാലിനും പരിക്കേറ്റ ജോഷിക്ക് കൂരാച്ചുണ്ട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രാഥമികചികിത്സ നല്‍കി. ശേഷം

നായകളെ പിടിക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തി പരിശീലനം, ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍; തെരുവുനായശല്യം പരിഹാര നടപടികള്‍ക്കായി കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളില്‍ യോഗം

കൂരാച്ചുണ്ട്: തെരുവുനായശല്യത്തിന് പരിഹാരനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷനായി. കമ്മിറ്റിക്ക് രൂപംനല്‍കി. നിലവില്‍ 140 വളര്‍ത്തുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവയ്ക്ക് വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക്, കൂരാച്ചുണ്ടിലെ വെറ്ററിനറി ഡിസ്‌പെന്‍സറിയിലും കരിയാത്തുംപാറ സബ് സെന്ററിലുമായി നല്‍കും. നായകളെ പിടിക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി

ബൈക്കിന് കുറുകെ തെരുവ് നായ ചാടി; മണിയൂര്‍ എളമ്പിലാട് സ്വദേശിയായ അധ്യാപകന് പരിക്ക്

പയ്യോളി: നാടെങ്ങും തെരുവുമായ ശല്യം കൂടി വരുന്നതോടെ അപകടങ്ങളും വര്‍ദ്ധിക്കുകയാണ്. ഇന്നലെ പയ്യോളിയില്‍ തെരുവ് നായ കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് അധ്യാപകന് പരിക്കേറ്റു. വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂള്‍ അധ്യാപകന്‍ മണിയൂര്‍ എളമ്പിലാട് എരണോത്ത് യൂസുഫിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.45 ഓടെ സംസ്ഥാന പാതയില്‍ തച്ചന്‍കുന്ന് ടൗണിന് സമീപമാണ് അപകടമുണ്ടായത്. സ്‌കൂളിലേക്ക്

തെരുവുനായ ശല്യത്തിനെതിരെ മേപ്പയ്യൂരിൽ മുസ്ലീം ലീ​ഗിന്റെ സായാഹ്ന ധർണ്ണ

മേപ്പയ്യൂർ: തെരുവുനായ ശല്യത്തിനെതിരെ മേപ്പയ്യൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് മുസ്ലീം ലീ​ഗ്. മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ലാടനം ചെയ്തു. തെരുവു നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാതാതെയിരിക്കുകയാണെന്നും സെക്യൂരിറ്റി ജീവനക്കാർ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ ഡൽഹിയിൽ വെച്ച് അദ്ദേഹത്തിന് കടി

റോഡിലൂടെ പോകവേ ചാടി കടിച്ചു; ഒളവണ്ണയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒമ്പതുപേർക്ക് പരിക്ക് (വീഡിയോ കാണാം)

ഒളവണ്ണ: ഒളവണ്ണയിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. കോന്തനാരിയിലും പള്ളിപ്പുറത്തുമായി പഞ്ചായത്ത് പ്രദേശത്ത് ഒമ്പതുപേർക്ക് തെരുവുനായയുടെ കടിയേറ്റത്. വീടിൻ്റെ മുറ്റത്ത് നിൽക്കവേ പള്ളിപ്പുറത്ത് പുത്തലത്ത് അനിതയെ നായ കടിക്കുകയായിരുന്നു. കോന്തനാരി ബൊട്ടാണിക്കൽ ഗാർഡന് സമീപം റോഡിൽ വെച്ച് എട്ടുപേർക്കാണ് കടിയേറ്റത്. കടിയേറ്റ കോന്തനാരി സ്വദേശികളായ മോഹൻ ദാസ്, ഷൈലജ, ശരത്, മനോജ്, മൂന്ന് അതിഥി

കോഴിക്കോട് ചേളന്നൂരില്‍ തെരുവ് നായക്കള്‍ കൂട്ടത്തോടെ കുറുകെ ചാടി; അച്ഛനും മക്കള്‍ക്കും പരിക്കേറ്റു

കോഴിക്കോട്: തെരുവ് നായ സ്‌കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അച്ഛനും മക്കള്‍ക്കും പരിക്കേറ്റു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശികളായ പ്രബീഷ് (38) മക്കളായ അഭിനവ് (10), ആദിത്യന്‍ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് അച്ഛനും മക്കളും തെറിച്ചു വീഴുകയായിരുന്നു. കുട്ടികളെ സ്‌കൂളില്‍ കൊണ്ട് വിടാന്‍ പോകും

error: Content is protected !!