Tag: school

Total 29 Posts

വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ശ്രദ്ധയ്ക്ക്; ശനിയാഴ്ച്ചയല്ലേയെന്ന് കരുതി മൂടിപ്പുതച്ച് ഉറങ്ങണ്ട, നാളെ സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും

കോഴിക്കോട്: നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് കോഴിക്കോടുപ്പെടെ എല്ലാ ജില്ലകളിലെയും സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ പ്രവർത്തി ദിനമാക്കിയത്. ഈ മാസം 24-ാം തിയതി മുതൽ പരീക്ഷ ആരംഭിക്കുകയും സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും ചെയ്യും. സെപ്റ്റംബർ പന്ത്രണ്ടാം

‘ക്ലാസ്സിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തിക്കൂടേ’; ലിംഗ സമത്വം ഉറപ്പാക്കാൻ പുതിയ നിർദേശവുമായി പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതി

തിരുവനന്തപുരം: ലിംഗ സമത്വം ഉറപ്പാക്കുവാൻ പുതിയ നിർദ്ദേശവുമായി പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതി. സ്കൂളുകളിൽ ആൺ കുട്ടികളെയും പെൺ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്നതാണ് നിർദേശം. എസ്.സി.ഇ.ആർ.ടി തയ്യാർ ആക്കിയ കരട് റിപ്പോർട്ടിലാണ് ഈ നിർദേശം മുന്നോട്ടു വച്ചത്. കരട് റിപ്പോർട്ടിന്മേൽ ചർച്ച ഉയർന്നതോടെ ഇത് വിവാദത്തിനു വഴിയൊരുക്കുമെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്കിനി പഠിച്ചു തുടങ്ങാം; സംസ്ഥാനത്ത് ഓണപ്പരീക്ഷാ തിയ്യതിയും അവധിയും പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണപ്പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയാണ് ഓണപ്പരീക്ഷ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സെപ്റ്റംബര്‍ മൂന്ന് മുതലാണ് ഓണാവധി. അവധിക്ക് ശേഷം സെപ്റ്റംബര്‍ 12 ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ കോളേജുകള്‍ക്കും ഓണാവധി നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി

വടക്കുമ്പാട്ട് ഹയര്‍ സെക്കണ്ടറിസ്‌കൂളിലെ വിജയികളെ അനുമോദിക്കാന്‍ മന്ത്രിയെത്തി: മികവ് ആവര്‍ത്തിക്കാന്‍ ആശംസകള്‍ നേര്‍ന്നു

പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കണ്ടറിസ്‌കൂളിലെ വിജയോത്സവവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആഘോഷ വേളയില്‍ ചേരാനായതില്‍ സന്തോഷമുണ്ടെന്നും വരും വര്‍ഷങ്ങളില്‍ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. പൊതുവിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് രണ്ടു കാരണങ്ങളാണുള്ളത്. ആദ്യത്തേത് സര്‍ക്കാര്‍ ഈ മേഖലയ്ക്ക്

കക്കയം ഗവ: എല്‍.പി സ്‌കൂള്‍ ഭൂമി ഏറ്റെടുപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ട് നിര്‍ദ്ദേശത്തെ അട്ടിമറിക്കാനുള്ള നീക്കത്തിമെതിരേ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൂരാച്ചുണ്ട്: കക്കയം ഗവ: എല്‍.പി സ്‌കൂള്‍ ഭൂമി വാങ്ങിയതിലെ അഴിമതിക്കാര്‍ക്കെതിരെയും സ്‌പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നിര്‍ദ്ദേശത്തെ അട്ടിമറിക്കാനുള്ള ഭരണസമിതി നീക്കങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. 2012 ലാണ് സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് അഴിമതി

വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവുകൾ

നടുവണ്ണൂര്‍: അവിടനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ബോട്ടണി, സോഷ്യോളജി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 28-ന് രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍. കോഴിക്കോട്: നടക്കാവ് ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസില്‍ ഹൈസ്‌കൂളില്‍ മലയാളം അധ്യാപക ഒഴിവിലേക്ക് തിങ്കളാഴ്ച 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. നന്മണ്ട:

നല്ലൊരു നാളേക്കായി പരിസ്ഥിതിയെ സംരക്ഷിക്കാം; കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ (ഇൻ-ചാർജ്) കെ.പ്രവീൺ അധ്യക്ഷനായി. എസ്.ആർ.ജി കൺവീനർ കെ.രതീഷ്, മനു മോൻ മഠത്തിൽ എന്നിവർ സംസാരിച്ചു. കൺവീനർ ആൻസി വി സ്വാഗതം പറഞ്ഞു. അകാലത്തിൽ വിട പറഞ്ഞ സ്കൂൾ മാനേജർ കണ്ടോത്ത്

ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടാഴ്ച അടച്ചിടും

കോഴിക്കോട്: സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും.

സ്‌കൂളുകള്‍ പൂര്‍ണ്ണമായി അടയ്ക്കില്ല; പത്ത്, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ സ്കൂളിൽ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണ്ണമായി അടയ്‌ക്കേണ്ടതിലെന്ന് സര്‍ക്കാര്‍. മുന്‍നിശ്ചയിച്ച പ്രകാരം ഒന്നു മുതല്‍ ഒമ്പത് വരെ ക്ലാസുകളാണ് ഓണ്‍ലൈനിലേക്ക് മാറുക. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കുളുകളിലെ ക്ലാസുകള്‍ തുടരും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ സ്‌കൂളില്‍ തന്നെ ഉണ്ടാകണം. അധ്യയനവര്‍ഷത്തിന്റെ അവസാനഘട്ടമായതിനാല്‍ ഇത് പ്രധാനമാണ്. കോവിഡ് വ്യാപനത്തിന്റെ പഞ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്്കൂളുകളുടെ പ്രവര്‍ത്തനത്തില്‍

കേരളത്തിലെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കുന്നു; സര്‍ക്കാര്‍ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗം തീരുമാനിച്ചതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നു. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും

error: Content is protected !!