Tag: robbery

Total 9 Posts

ദേശീയപാതയില്‍ കൊയിലാണ്ടി വെങ്ങളത്ത് കാറിനുള്ളില്‍ യുവാവിനെ ബന്ധിയാക്കിയ നിലയില്‍ കണ്ടെത്തി; എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപ കവര്‍ച്ച ചെയ്‌തെന്ന് യുവാവ്

കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ വെങ്ങളം കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിയുന്നത്. ഫെഡറല്‍ ബാങ്ക് എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യുന്ന ചുമതലയുള്ളയാളാണ് താന്‍ എന്നാണ് ഇയാള്‍ പറഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെകൊയിലാണ്ടിയിലെ എ.ടി.എമ്മില്‍ നിന്നും

ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്; ഇരിക്കൂർ സ്വദേശി ഉൾപ്പടെ മൂന്ന് പേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ

തലശ്ശേരി: കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഇരിക്കൂർ സ്വദേശി സിജോയ്, കാസർകോട് സ്വദേശികളായ മുസമ്മിൽ, അഷ്റഫ്, എന്നിവരെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിന് സഹായം ചെയ്തതവരാണ് പിടിയിലായത്. കഴിഞ്ഞ മാസം അഞ്ചിനാണ് ബംഗളൂരുവിൽ നിന്നെത്തിയ ഏച്ചൂർ സ്വദേശി റഫീഖിനെ കാറിൽ

കട്ടെടുക്കാൻ ഒന്നും കിട്ടിയില്ല, ദേഷ്യം പിടിച്ച് പുത്തൻ തുണികൾ വെട്ടിനുറുക്കി, ചുമരിൽ മുട്ട എറിഞ്ഞുടച്ചു; ചങ്ങരോത്ത് പഞ്ചായത്തിൽ കലിപ്പനായ കള്ളന്റെ വിളയാട്ടം

ചങ്ങരോത്ത്: കട്ടെടുക്കാന്‍ കാര്യമായൊന്നും കിട്ടാഞ്ഞപ്പോള്‍ കലിപ്പനായി മാറിയ കള്ളന്‍ വെട്ടിനുറുക്കിക്കളഞ്ഞത് പുതു പുത്തൻ തുണിത്തരങ്ങള്‍. കടിയങ്ങാട് മാർക്കറ്റ്-ആട്ടോത്ത് താഴെ റോഡിൽ ഇല്ലത്ത്മീത്തൽ സൈനബ ഇസ്മായിലിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. വീട് പൂട്ടി മകളുടെ വീട്ടിൽ വിരുന്ന് പോയപ്പോഴാണ് കള്ളന്റെ അതിക്രമങ്ങള്‍ നടന്നത്. രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രമാണ് കള്ളന് അപഹരിക്കാന്‍ സാധിച്ചത്. പ്രതീക്ഷിച്ച പണമോ മറ്റ്

ശക്തമായ മഴ പെയ്ത പകലുകള്‍ മറയാക്കി കീഴരിയൂരിലെ മാവട്ട് മലയില്‍ വന്‍ ചന്ദനക്കൊള്ള; പ്രദേശവാസികളുടെ സഹായമില്ലാതെ അസാധ്യമെന്നു നാട്ടുകാര്‍; ആള്‍താമസമില്ലാത്ത സ്ഥലങ്ങളിലെ മരങ്ങള്‍ കൂടുതലായി കടത്തി; രണ്ടാഴ്ചയ്ക്കിടയില്‍ കടത്തിയത് ഏഴുപത്തിയഞ്ചോളം മരങ്ങള്‍

കീഴരിയൂര്‍: കീഴരിയൂരിലെ മാവട്ട് മലയില്‍ വന്‍ ചന്ദനക്കൊള്ള. 75 ഓളം ചന്ദനമരങ്ങളാണ് രണ്ടാഴ്ചക്കുള്ളില്‍ കവര്‍ന്നത്. പല ഉടമകളുടെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് മോഷണം നടന്നിരിക്കുന്നത്. ശക്തമായ മഴ പെയ്ത പകല്‍ സമയങ്ങളിലാണ് കൂടുതല്‍ മരങ്ങളും മുറിച്ചത്. മുറിച്ച മരങ്ങള്‍ കഷ്ണങ്ങളാക്കി ചെത്തിയ ശേഷം കാതല്‍ മാത്രമാണ് കൊണ്ടുപോയത്. റോഡരികില്‍ നിന്നും സ്ഥലമുടമകളോ മറ്റ് താമസക്കാരോ ഇല്ലാത്ത

പട്ടാപ്പകൽ മുക്കത്ത് കാർ തടഞ്ഞ് കവർച്ച; നഷ്ടമായത് നാലു ലക്ഷം രൂപ; പരാതിയില്ലെന്ന് ഇരകൾ

കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ കാർ തടഞ്ഞു നിർത്തി കവർച്ച. മോഷണം പോയത് നാലു ലക്ഷം രൂപ. ബാങ്കിൽ നിന്ന് എടുത്തു കൊണ്ട് വരുകയായിരുന്ന പണമാണ് തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശികളായ വസീം , ഫൈസല്‍ എന്നിവർക്കാണ് പണം നഷ്ടപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം. വസീമും ഫൈസലും കാരശ്ശേരി ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ

‘ജനത്തിരക്കുള്ള സ്ഥലങ്ങളിലും ബസ്സുകളില്‍ കയറിയും സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കും’; തമിഴ്‌നാട്ടില്‍ നിന്നുള്ള കവര്‍ച്ചാസംഘം ജില്ലയിലെത്തിയതായി പോലീസ്, ജാഗ്രതൈ…

വടകര: തമിഴ്‌നാട്ടില്‍നിന്നുള്ള ആഭരണക്കവര്‍ച്ചാ സംഘം ജില്ലയില്‍ എത്തിയതായി മുന്നറിപ്പ്. ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ പോലീസ് മേധാവി. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ബസ്സുകളില്‍ കയറിയും സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കുന്ന സ്ത്രീകള്‍ അടങ്ങുന്ന സംഘം എത്തിയതായാണ് സൂചന. അതിനാല്‍ ആളുകളുടെയും പോലീസിനെയും അതിജാഗ്രത ഉണ്ടാകണമെന്നാണ് വടകര റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മുന്നറിയിപ്പ് തമിഴ്‌നാട് കന്യാകുമാരി ജില്ലയിലുള്ള പിടിച്ചു സംഘമാണിത്. നിരവധി

കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച

കോഴിക്കോട്: കോട്ടുളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവര്‍ന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം കൈകള്‍ കെട്ടിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. സംശയം തോന്നിയ

അതിഥി തൊഴിലാളികളുടെ പണം കവര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ചു; കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: അതിഥി തൊഴിലാളികളുടെ പണം കവര്‍ന്ന നാലംഗസംഘത്തിലെ മൂന്ന് യുവാക്കള്‍ പിടിയില്‍. തലക്കുളത്തൂര്‍ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടില്‍ മുഹമ്മദ് ഫസല്‍ (30), പന്നിയങ്കര അര്‍ഷാദ് മന്‍സില്‍ അക്ബര്‍ അലി (25 ),അരക്കിണര്‍ പി കെ ഹൗസില്‍ അബ്ദുള്‍ റാഷിദ് (25) എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളിലൊരാള്‍

രാത്രി കര്‍ഫ്യൂനോക്കി മോഷണസമയം ക്രമീകരിച്ച് മോഷ്ടാക്കളും; കോഴിക്കോട് നഗരത്തിലെ ക്ഷേത്രത്തിൽ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം

കോഴിക്കോട്: രാത്രി കർഫ്യൂ നോക്കി മോഷണസമയം ക്രമീകരിച്ച് മോഷ്ടാക്കളും. നഗരമധ്യത്തിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയത് രാത്രി പത്തിനു മുൻപ്. ഭണ്ഡാരം കുത്തിപ്പൊളിച്ച് വൻതുകയാണ് കവർന്നത്. തൊണ്ടയാട് ജംക്‌ഷനു സമീപത്തെ നാരകത്ത് ഭഗവതി ക്ഷേത്രത്തിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. രാത്രി എട്ടുമണിയോടെ ക്ഷേത്രജീവനക്കാർ പോയി. ഇന്നലെ രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ

error: Content is protected !!