Tag: Road
പണി തുടങ്ങിയിട്ട് രണ്ട് വർഷം, ചെളിക്കുളമായി റോഡ്; പുറ്റം പൊയില്‍- ചെമ്പ്ര റോഡില്‍ ‘ഞാറ്നട്ട്’ കോണ്‍ഗ്രസ്സ് പ്രതിഷേധം (വീഡിയോ കാണാം)
പേരാമ്പ്ര: മഴ പെയ്തതോടെ ചെളിക്കുളമായ പുറ്റം പൊയില്‍- ചെമ്പ്ര റോഡില്‍ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാണ്ടിക്കോട് ഭാഗത്ത് റോഡില്‍ പ്രതീകാത്മകമായി ഞാറ് നട്ടുകൊണ്ടായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പാണ്ടിക്കോട് മേഖല കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധത്തിന് നേതൃത്വം നല്‍കി. രണ്ടു വര്‍ഷത്തോളമായി തുടരുന്ന റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാവാത്തതില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങള്‍ ഇതിനോടകം തന്നെ നടന്നിട്ടുണ്ടെങ്കിലും പ്രവൃത്തി
അപകടക്കെണി നീങ്ങി; പേരാമ്പ്ര ടൗണില്‍ ജലജീവന്‍ പദ്ധതിക്കായി എടുത്ത കുഴി ഇന്നലെ അര്‍ദ്ധരാത്രിയോടെ ടാറിങ് ചെയ്ത് അടച്ചു
പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ ജല്‍ജീവന്‍ പദ്ധതിക്കായി എടുത്ത കുഴി ശരിയായ രീതിയില്‍ മൂടാത്തതിനെത്തുടര്‍ന്ന് റോഡില്‍ മഴയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് അധികൃതരുടെ നേതൃത്വത്തില്‍ അടച്ചു. സംസ്ഥാന പതയില്‍ കോര്‍ട്ട് റോഡിന് സമീപമുള്ള കുഴിയാണ് അടച്ചത്. ശനിയാഴ്ച്ച അര്‍ദ്ധ രാത്രിയോടെയാണ് കുഴികള്‍ അടച്ചത്. റോഡിലെ കുഴി വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാവുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അധികൃതരുടെ
നിര്‍മ്മാണ പ്രവൃത്തി എങ്ങുമെത്തിയില്ല; മഴ പെയ്തതോടെ ചെമ്പ്ര- പുറ്റംപൊയില്‍ റോഡില്‍ യാത്ര ദുഷ്‌കരം
പേരാമ്പ്ര: നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ച് നാളുകള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാതെ ചെമ്പ്ര- പുറ്റംപൊയില്‍ റോഡ്. മഴകൂടെ പെയ്തതോടെ ഇതുവഴി യാത്ര വളരെ പ്രയാസമാവുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. നിറയെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലുള്ള റോഡില്‍ മഴയില്‍ ചെളിവെള്ളം കെട്ടിക്കിടന്ന് റോഡും കുഴികളും തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. കുഴികളില്‍ അകപ്പെടാതെ രക്ഷപ്പെടാനായ് ബൈക്ക് യാത്രക്കാരും കാല്‍നടയാത്രക്കാരും ഏറെ സാഹസികതയാണ് കാണിക്കേണ്ടി വരുന്നത്.
ജലജീവന്‍ പൈപ്പിടലിനായ് കുഴിച്ചുതോടെ തകര്‍ന്നു, മഴപെയ്തതോടെ ചെഴിക്കുളമായി; കുറ്റിക്കണ്ടി മുക്ക്- മക്കാട്ട് താഴെ റോഡില്‍ കാല്‍നട യാത്ര പോലും ദുസ്സഹം
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മുക്ക്- മക്കാട്ട് താഴെ റോഡ് കാല്‍ നടയാത്ര പോലും ദുസഹമായതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തിയുടെ ഭാഗമായി റോഡില്‍ കുഴിയെടുത്തതോടെ പൊട്ടിപ്പൊളിഞ്ഞ നിലയാലായ റോഡ് മഴ കൂടെ പെയ്തതോടെ കാല്‍നടയാത്രപോലും ദുരിതത്തിലാവുന്ന അവസ്ഥയിലേക്ക് മാറുകയായിരുന്നു. ഇരുപതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. റോഡ്
ഓവുചാല്‍ നിര്‍മ്മാണമുള്‍പ്പെടെ നവീകരണം ഇനിയും പൂര്‍ത്തിയായില്ല; മഴപെയ്യുന്നതോടെ ചെളിക്കുളമായി കുറ്റ്യാടി തൊട്ടില്‍പാലം റോഡ്
കുറ്റ്യാടി: കുറ്റ്യാടി ടൗണ്‍ വനീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മഴക്കാലമായിട്ടും പൂര്‍ത്തിയാവാത്തത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നു. നിര്‍മ്മാണം മുടങ്ങിയതിനാല്‍ മഴപെയ്യുന്നതോടെ ടൗണില്‍ ഗതാഗതകുരുക്കും വെള്ളക്കെട്ടും രൂക്ഷമാവുന്ന സ്ഥിതിയാണുള്ളതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. കുറ്റ്യാടിയില്‍ നിന്നും മരുതോങ്കരഭാഗത്തേയ്ക്ക് പോകുന്ന റോഡ് തുടങ്ങുന്ന ഭാഗത്തെ ഓവുചാല്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് മാറ്റിയിട്ട് കുറച്ചു ദിവസങ്ങളായി. മഴ പെയ്യുന്നതോടെ
നവീകരണം പൂര്‍ത്തിയാക്കി മൊട്ടന്തറ-പ്രാഥമികാരോഗ്യ കേന്ദ്രം റോഡ്; യാത്രക്കാര്‍ക്കായ് തുറന്നു
കായണ്ണബസാര്‍: നവീകരിച്ച റോഡ് നാടിനായി സമര്‍പ്പിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതികൂട്ടി ടാറിങ് പൂര്‍ത്തീകരിച്ച മൊട്ടന്തറ -പ്രാഥമികാരോഗ്യ കേന്ദ്രം റോഡാണ് യാത്രക്കാര്‍ക്കായ് സമര്‍പ്പിച്ചത്. റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.വി ബിന്‍ഷ അധ്യക്ഷത വഹിച്ചു. ടി.സി ജിബിന്‍, ഗ്രാമപഞ്ചായത്തംഗം പി.കെ ഷിജു, എ.സി
റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ മാറ്റിയില്ല; കടിയങ്ങാട് പെരുവണ്ണാമൂഴി പാതയില്‍ യാത്ര ദുരിതത്തില്‍
പേരാമ്പ്ര: റോഡരികില്‍ മുറിച്ചിട്ട മരങ്ങല്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. പെരുവണ്ണാമൂഴി കടിയങ്ങാട് റോഡരികില്‍ മുറിച്ചിട്ട മരങ്ങളാണ് മാസങ്ങളായിട്ടും റോഡരികില്‍ നിന്നും നീക്കതെ ഇട്ടിരിക്കുന്നത്. ഇത് റോഡിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കമ്യൂണിറ്റി ഹാളിനുസമീപവും പന്തിരിക്കര മദ്രസ സ്റ്റോപ്പിനുസമീപവുമാണ് മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത്. റോഡ്
ഗതാഗതക്കുരുക്കില്ലാത്ത കുറ്റ്യാടിക്കായി, ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്
കുറ്റ്യാടി: കിഫ്ബി വഴി അനുമതി ലഭിച്ച കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ ചേര്‍ന്നു. പദ്ധതിക്ക് ഭൂമി വിട്ടു നല്‍കുന്നവരില്‍ നിന്നുള്ള സമ്മതപത്രം എം.എല്‍.എ സ്വീകരിച്ചു. ഭൂമി വിട്ട് നല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഈ മാസാവസാനത്തോടെ അന്തിമ തീരുമാനം
കൊരട്ടിയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം; കുളമുള്ള പുത്തലത്ത് പാണ്ടിക്കോട് റോഡ് യാത്രയ്ക്കായ് തുറന്നു
കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡായ കൊരട്ടിയില്‍ പുതുതായി നിര്‍മ്മിച്ച റോഡ് ജനങ്ങള്‍ക്കായി തുറന്നു. വാര്‍ഡിലെ കുളമുള്ള പുത്തലത്ത് പാണ്ടിക്കോട് റോഡാണ് ഉദ്ഘാടനം ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് രണ്ട് റീച്ചുകളിലായാണ് പണി പൂര്‍ത്തീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍
കൂരാച്ചുണ്ട് ടൗണ്‍-വട്ടച്ചിറ റോഡ് ടാറിംഗ് തകര്‍ന്ന് യാത്ര ദുഷ്‌കരം; മഴയ്ക്കുമുമ്പേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍
കൂരാച്ചുണ്ട്: റോഡിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ദുരിത യാത്രയുമായി ജനങ്ങള്‍. കൂരാച്ചുണ്ട് ടൗണ്‍ – വട്ടച്ചിറ റോഡിലാണ് യാത്രക്കാര്‍ക്ക് നടുവൊടിഞ്ഞുള്ള യാത്ര ചെയ്യേണ്ടി വരുന്നത്. പഞ്ചായത്ത് ഒന്‍പത്, പത്ത്, പന്ത്രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വട്ടച്ചിറ റോഡിന്റെ കൂരാച്ചുണ്ട് ടൗണ്‍ മുതല്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം വരുന്ന ഭാഗം ടാറിംഗ് പാടെ തകര്‍ന്നതാണ് പ്രശ്നത്തിന് കാരണം. സംഭവത്തില്‍