Tag: rape case

Total 14 Posts

ശാരീരികമായി ഉപദ്രവിച്ചു, പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തു; എല്‍ദോസ് കുന്നപ്പളളി എം.എല്‍.എ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ മൊഴി

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ മൊഴി. പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് യുവതി കോടതി മുമ്പാകെ അറിയിച്ചത്. കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസ് കുന്നപ്പള്ളിയും യുവതിയും കോവളത്തെത്തിയിരുന്നു. അവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും എല്‍ദോസ് മര്‍ദിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി

ഭര്‍ത്താവിന്റെ സഹായത്തോടെ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേളം സ്വദേശി അറസ്റ്റില്‍; മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി

പേരാമ്പ്ര: ഇരുപത്തിയേഴുകാരിയെ ഭര്‍ത്താവിന്റെ സഹായത്തോടെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വേളം പെരുവയല്‍ സ്വദേശി അറസ്റ്റില്‍. മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (35) പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റുചെയ്തത്. പുതിയപ്പുറം സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018ല്‍ തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

കോഴിക്കോട് കൂട്ടബലാത്സംഗം; അത്തോളി സ്വദേശികളായ രണ്ടുപേര്‍ കൂടി പിടിയില്‍

കോഴിക്കോട്: ചേവരമ്പലം കൂട്ടബലാത്സംഗ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ എല്ലാം പ്രതികളും പിടിയിലായെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേര്‍ ഇന്നലെ തന്നെ പിടിയിലായിരുന്നു. അത്തോളി സ്വദേശികളായ അജിനാസും ഫഹദുമാണ് ഇന്നലെ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. മയക്കുമരുന്ന് നല്‍കിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ടിക്ക് ടോക്ക് താരം അറസ്റ്റില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കിട്ടിയെ പീഡിപ്പിച്ച ടിക്ക് ടോക്ക് താരം അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി വെള്ളിക്കുളങ്ങര സ്വദേശി വിഘ്‌നേഷ് കൃഷ്ണ എന്ന 19-കാരനാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് വിഘ്‌നേഷിനെതിരായ കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വിഘ്‌നേഷിനെ അറസ്റ്റ്

error: Content is protected !!