Tag: RAIN
മഴ കനക്കും, കോഴിക്കോട് ജില്ലയിൽ നാല് ദിവസത്തേക്ക് യെല്ലോ അലേർട്ട്; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും സാധാരണ/ഇടത്തരം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാറ്റിന്റെ ശക്തി കൂടുന്നതിന് അനുസരിച്ചു മഴയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാം. അറബികടലിൽ കേരള തീരത്ത് ധാരാളം കാലവർഷ മേഘങ്ങളുടെ സാനിധ്യമുണ്ടെങ്കിലും കാലാവർഷ കാറ്റ് സ്ഥിരമായി ശക്തമല്ല. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്.
മഴയ്ക്ക് മാറ്റമില്ല; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് രാവിലെ ഏഴ് മണിക്ക് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ,
പേരാമ്പ്രയില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴ തുടരുന്നു; കൊയിലാണ്ടി താലൂക്കില്‍ ജാഗ്രതാ നിര്‍ദ്ദേശം, കണ്‍ട്രോള്‍ റൂം തുറന്നു
പേരാമ്പ്ര: പേരാമ്പ്രയിലും സമീപ പ്രദേശങ്ങലിലും ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ ഇന്നും തുടരുന്നു. ജില്ലയില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരുകയാണ്. കൊയിലാണ്ടി താലൂക്കില്‍ കളക്ടറുടെ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. താലൂക്കിലെ 31 വില്ലേജുകള്‍ക്കും കടല്‍ത്തീരമുള്ള ആറ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണ് മുന്നറിയിപ്പുള്ളത്. താലൂക്കില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട് ഉൾപ്പെടെ 12 ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പ്രകാരം
കനത്ത മഴയ്ക്ക് പിന്നാലെ തിരുവമ്പാടി മറിപ്പുഴയിൽ മലയിടിച്ചിൽ; മലയിടിഞ്ഞ് പുഴയിലേക്ക് പതിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കോഴിക്കോട്: കനത്ത മഴയ്ക്ക് പിന്നാലെ മലയിടിഞ്ഞു വീണതോടെ ഞെട്ടലിൽ നാട്. മലയോരമേഖലയായ തിരുവമ്പാടി മുത്തപ്പന്‍പുഴയിലാണ് മലിയിടിഞ്ഞു വീണത്. മറിപ്പുഴ ഭാഗത്താണ് മലിയിടിഞ്ഞ് പുഴയിലേക്ക് പതിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. അപകടം വനപ്രദേശത്തായിരുന്നതിനാൽ ആളപായമുണ്ടായില്ല. എന്നാൽ ഒഴുക്ക് നിലച്ചതിനാൽ പുഴ ഗതി മാറി ഒഴുകാനുള്ള സാധ്യതയുള്ളതിനാൽ പ്രദേശവാസികളും താഴെ ഇരവഴിഞ്ഞി പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം
ഓണം വെള്ളത്തിലാകുമോ? സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
കോഴിക്കോട്: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടതും ശക്തമായതുമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും
കോഴിക്കോട് ജില്ലയില്‍ നാളെ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. അതേസമയം നാളെയും മഴ തുടരുന്നതായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. ജില്ലയില്‍ നാളെ യെല്ലോ അലേര്‍ട്ടാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ
മഴക്കാലത്ത് യാത്ര കാറിലാണോ? സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…
കോഴിക്കോട്: കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇതെ തുടർന്ന് പല ജില്ലകളിലും അലേർട്ടുകളും പ്രഖ്യാപിച്ചു. കോഴിക്കോട് ഇന്നലെ മുതൽ മഞ്ഞ അലേർട്ടാണ്. മഴയെ തുടർന്ന് പലയിടങ്ങളിലെയും റോഡുകളും വെള്ളത്തിനടിയിലാണ്. മഴക്കാലത്തെ യാത്ര സുഖകരമാക്കുന്നതിനായി കുടുതൽ പേരും സ്വന്തം വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ശ്രദ്ധച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള യാത്രകൾ അപകടം
കോഴിക്കോട് ജില്ലയില്‍ നാളെ യെല്ലോ അലേര്‍ട്ട്; സംസ്ഥാനത്ത് നാല് ദിവസം കൂടി വ്യാപക മഴക്ക് സാധ്യത
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ യെല്ലോ അലേര്‍ട്ട്. സംസ്ഥാനത്ത് നാല് ദിവസം കൂടി വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ്ദ പാത്തിയും
ഇന്നും മഴയ്ക്ക് സാധ്യത; ഇരുപത്തിയാറു വരെ കനത്ത മഴയുടെ നാളുകൾ; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വേണം ജാഗ്രത
കോഴിക്കോട്: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഇരുപത്തിയാറാം തീയ്യതി വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് വീണ്ടും ശക്തമായതോടെയാണ് വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്ന്