Tag: POCSO CASE
തലശ്ശേരിയില്‍ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊടുവള്ളി സ്വദേശിയായ മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
തലശ്ശേരി: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കൊടുവള്ളി സ്വദേശിയായ മുഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസാ അധ്യാപകന്‍ മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
പന്ത്രണ്ടുകാരിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ വയലട സ്വദേശി അറസ്റ്റിൽ, ചോദ്യം ചെയ്യലിനൊടുവിൽ മൂന്ന് വർഷം മുമ്പ് പീഡിപ്പിച്ച മറ്റൊരു യുവാവും അറസ്റ്റിൽ
കോഴിക്കോട്: കോടഞ്ചേരിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് അറസ്റ്റിലായത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിരയായ വിവരം പുറത്തറിയുന്നത്. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെ പെൺകുട്ടിയെ മുക്കം സ്റ്റാൻഡിൽ വച്ച് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ചു; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് കൂരാച്ചുണ്ട് പോലീസ്
കൂരാച്ചുണ്ട്: സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിനോദ് കുമാര്‍ ഒളിവിലാണെന്നാണ് വിവരം. കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നല്‍കിയത്. ഇവരെയും പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം
‘ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മേൽ പലതവണ ലൈംഗികാതിക്രമം നടത്തി’; മലപ്പുറത്ത് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ കുട്ടികളുടെ മൊഴി
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന് പോക്സോ കേസിൽ അറസ്റ്റിലായ വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകൻ അബ്ദുൽ കരീമിനെതിരെയാണ് കൂടുതൽ കുട്ടികൾ പൊലീസിന് മൊഴി നൽകിയത്. ഇന്നലെ രണ്ട് കുട്ടികള്‍ കൂടി അധ്യാപകൻ്റെ ലൈംഗികാതിക്രമത്തിനെതിരെ പോലീസില്‍ മൊഴി നൽകിയിരുന്നു.
മൊബൈലില്‍ അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വന്നപ്പോള്‍ പരാതി നല്‍കി; പോക്‌സോ കേസിന്റെ പേരില്‍ ഒരുവര്‍ഷമായി നടക്കാവ് പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി മടുത്ത് അച്ഛനും മകളും
കോഴിക്കോട്: മൊബൈലില്‍ അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വന്നത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതിന്റെ പേരില്‍ പത്തുമാസത്തോളമായി പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് കോഴിക്കോട്ടുകാരായ ഒരു മകളും അച്ഛനും. പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, പരാതിയുടെ പേരില്‍ സ്റ്റേഷനില്‍ പരിശോധനയ്ക്കായി വാങ്ങിവെച്ച ഫോണ്‍ ഇതുവരെ തിരിച്ചുനല്‍കിയിട്ടുമില്ല. ഫോണ്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും പരിശോധനാ ലാബില്‍ നിന്ന്് എന്ന് മൊബൈല്‍ ഫോണ്‍
പിടിക്കപ്പെടുമെന്നായപ്പോൾ കിണറ്റിൽ ചാടി ആത്മഹത്യാ ശ്രമം, രക്ഷപ്പെടുത്തിയത് നാട്ടുകാർ, ഒടുവിൽ അറസ്റ്റ്; കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് അധ്യാപകൻ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ: പ്ലസ് ടു വിദ്യാർത്ഥിനിക്ക് വാട്ട്സാപ്പിൽ അശ്ലീലസന്ദേശം കൈമാറിയ അധ്യാപകനെതിരെ കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കായികാധ്യാപകനായ സജീഷ് വിദ്യാർത്ഥിനിയും ഉപയോഗിക്കാറുള്ള അമ്മയുടെ വാട്ട്സാപ്പ് നമ്പറിലേക്കാണ് അശ്ലീല ദൃശ്യങ്ങളും സന്ദേശവുമയച്ചത്. അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രവർത്തി വീട്ടിൽ അറിയിച്ച ശേഷം ബന്ധുക്കൾ സ്കൂളിലെത്തി പ്രിൻസിപ്പാളിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പാൾ പരാതി
മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; വെങ്ങളം സ്വദേശി പോക്സോ കേസില്‍ റിമാന്‍ഡില്‍
കൊയിലാണ്ടി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വെങ്ങളം സ്വദേശി റിമാന്‍ഡില്‍. പെരുപ്പാംകുനിയില്‍ മുഹഹമ്മദ് ആണ് റിമാന്‍ഡിലായത്. പീഡനവിവരം കുട്ടിയില്‍ നിന്നും അറിഞ്ഞ രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു സംഭവം. summary: the case of molesting a three year old girl is on remand in vegalam pocso
പന്ത്രണ്ട് കാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ മേപ്പയ്യൂര്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
മേപ്പയ്യൂര്‍: പന്ത്രണ്ട് കാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ സ്വദേശിയായ വള്ളില്‍ ഇബ്രാഹിം (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. അധ്യാപകരോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കണ്ണൂരില്‍ വിദ്യാർത്ഥിക്കെതിരായ പീഡനക്കേസില്‍ വഴിത്തിരിവ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, ദുരൂഹതകള്‍ നിറഞ്ഞ കേസിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തില്‍ പോലീസ്
കണ്ണൂര്‍: കണ്ണൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. മാധ്യമങ്ങളോടായി ആരോപണം നേരിട്ട് ഉന്നയിക്കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്സോ കേസിലെ പ്രതി. രണ്ടുവര്‍ഷം മുന്‍പ് മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പോലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് എടുത്തിരുന്നു. ഈ കേസില്‍ ഇയാളുടെ
ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; എകരൂല്‍ സ്വദേശിയായ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി സ്‌പെഷ്യല്‍ കോടതി
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറ്റക്കാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. എകരൂല്‍ സ്വദേശി പൂച്ചപ്പള്ളി ബാബുവിനെ (51) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി ശിക്ഷിച്ചത്. അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ഇയാള്‍ക്ക് കോടതി വിധിച്ച ശിക്ഷ.