Tag: Pinarayi Vijayan
പിണറായി വിജയനും കുടുംബവും കള്ളക്കടത്തിൽ പങ്കാളികളെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം
കുറ്റ്യാടി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കള്ളക്കടത്തില്‍ പങ്കാളിയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കുറ്റ്യാടിയില്‍ മണ്ഡലം കോണ്‍ഗ്രസ്‌കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട
സ്മാര്‍ട്ടായി ജില്ലയിലെ സ്‌കൂളുകള്‍; നവീകരിച്ച എട്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: ജില്ലയിലെ എട്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍കൂടി പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. അത്തോളി ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി ജിജിഎച്ച്എസ്എസ്, പയ്യോളി ജിവിഎച്ച്എസ്എസ്, ചെറുവാടി ജിഎച്ച്എസ്എസ്, കുറ്റിക്കാട്ടൂര്‍ ജിഎച്ച്എസ്എസ്, കോക്കലൂര്‍ ജിഎച്ച്എസ്എസ്, പൂനൂര്‍ ജിഎച്ച്എസ്എസ്, അഴിയൂര്‍ ജിഎംജെബിഎസ് എന്നീ സ്‌കൂളുകളിലാണ് പുതിയ കെട്ടിടം ഒരുങ്ങിയത്. നൂറ് ദിന കര്‍മ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകീട്ട് ഓണ്‍ലൈനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി
ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് മാധ്യമങ്ങളെ കാണും
കോഴിക്കോട്: നീണ്ട ഇടവേളക്കു ശേഷം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. പതിവ് സമയമായിരുന്ന വൈകീട്ട് ആറുമണിക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷവും മുഖ്യമന്ത്രി ഏറെ നാളായി പത്രസമ്മേളനം നടത്തുന്നുണ്ടായിരുന്നില്ല. കേരളത്തില്‍ കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍
നൊച്ചാടിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.കെ. ചെക്കോട്ടിയേട്ടനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയൂരിലെത്തി
പേരാമ്പ്ര: നൊച്ചാടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ എം.കെ. ചെക്കോട്ടിയേട്ടനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. ഭാര്യാസമേതമാണ് ചെക്കോട്ടിയേട്ടനെ കാണാനായി മുഖ്യമന്ത്രി വെള്ളിയുരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. കുറച്ച് സമയം ചെക്കോട്ടിയേട്ടനൊപ്പം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. നൊച്ചാടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറ പാകിയ വ്യക്തിത്വമാണ് എം.കെ. ചെക്കോട്ടിയേട്ടന്‍. ഇരുപത് വര്‍ഷത്തിന് മുകളില്‍ നൊച്ചാട്
ഉത്രാടപ്പാച്ചിൽ ഉത്തരവാദിത്വത്തോടെയാകാം; ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതെ നമുക്ക് ഓണം ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിൻ്റേയും സമത്വത്തിൻ്റേയും സങ്കല്പങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഇന്ന് നമുക്ക് ഒരുങ്ങാം. എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി ഉത്രാടദിനാശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തിരുവോണനാളിനെ വരവേൽക്കാനായി ഉത്രാടം പിറന്നിരിക്കുന്നു. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിൽ പകിട്ടു കുറയാതെ
പുതിയ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം: പുതിയ കൊവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതിർപ്പ് ശക്തമാകുന്നതിനിടെയാണ് യോഗം എന്നതിനാൽ തന്നെ വിഷയം യോഗത്തിൽ വലിയ ചർച്ചയാകും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന. കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി
ദീര്‍ഘനാള്‍ അടച്ചിടാനാവില്ല; ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് വ്യാപനം കുറയാത്തതിനാല്‍ സര്‍ക്കാര്‍ ബദല്‍മാര്‍ഗം തേടുന്നു. ലോക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടു. വിവിധ രംഗത്തെ ആളുകളുമായി ചര്‍ച്ച നടത്തി ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും നിര്‍ദേശം നല്‍കി. നിലവിലെ നടപടികള്‍ പ്രായോഗികമാവുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടി.പി.ആര്‍ അടിസ്ഥാനത്തില്‍
പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്‌ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കും; നിയന്ത്രണം മൈക്രോ കണ്ടെയിന്‍മെന്‍റ് സോണിലേക്ക് ചുരുക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കുമെന്ന് സൂചന. കൂടുതൽ ഇളവുകൾക്കും സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സംസ്ഥാനം മൈക്രോ കണ്ടെയ്‌ന്മെന്റ് മേഖലയായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വ്യാപനത്തോത് കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആകെ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഒഴിവാക്കാനും