Tag: Pinarayi Vijayan
ഡേറ്റാ ബാങ്കായാലും നെൽവയലായാലും വീടില്ലാത്ത കുടുംബത്തിന് വീടുവെക്കാൻ അനുമതി നൽകണം; തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിൽപ്പെട്ടാലും അനുമതി നൽകണം. ഗ്രാമപഞ്ചായത്തിൽ 10 സെൻറും നഗരത്തിൽ 5 സെൻറും സ്ഥലമാണ് പഞ്ചായത്ത്/നഗരസഭ അനുമതി നൽകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി അനുമതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നെൽവയൽ
‘വോട്ടിനും അധികാരത്തിനുമായി കോൺഗ്രസും ലീഗും ഭൂരിപക്ഷ– ന്യൂനപക്ഷ വർഗീയതയുമായി സഹകരിക്കുന്നു’: മുഖ്യമന്ത്രി പിണറായി വിജയൻ
വടകര: നാലുവോട്ടിനും അധികാരത്തിനുമായി കോൺഗ്രസും മുസ്ലിംലീഗും ഭൂരിപക്ഷ– ന്യൂനപക്ഷ വർഗീയതയുമായി സഹകരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുഭാഗത്ത് ഭൂരിപക്ഷ വർഗീയതയേയും മറുഭാഗത്ത് ന്യൂനപക്ഷവർഗീയതയേയും ചേർത്തുപിടിക്കുന്ന യുഡിഎഫ് നിലപാട് നാടിന് ആപത്താണ്. വര്‍ഗീയതക്ക് മാന്യത കല്‍പ്പിച്ച് കൊടുക്കരുതെന്നും അത് തിരിച്ചറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാദൗർബ്ബല്യം പരിഹരിക്കാൻ
വയനാട് പുനരധിവാസം; രണ്ട് എസ്റ്റേറ്റുകളില്‍ മോഡല്‍ ടൗണ്‍ഷിപ്പ്, 750 കോടി ചിലവ്, ജനുവരി 25 നകം ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കും
വയനാട്: വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കി. 750 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ടൗണ്‍ഷിപ്പുകളിലായാണ് പുനരധിവാസം. ഇതിനായി നെടുമ്പാലയില്‍ 48.96 ഹെക്ടര്‍ ഏറ്റെടുക്കുമെന്നും ഒരു കുടുംബത്തിന് 10 സെന്റും വീടും നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മാണ കരാര്‍ ഊരാളുങ്കലിനും നിര്‍മ്മാണ ഏജന്‍സി കിഫ്‌കോണിനുമാണ്. ജനുവരി 25 നകം ഗുണഭോക്താക്കളുടെ
‘കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തത്, കേരളവും ഇവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു”; വയനാട് ദുരിതാശ്വാസ കണക്ക് വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്കിനെ സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ, കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടത്തിലെ കണക്കുകള്‍ ചിലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കിയത്. ഏതുവിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഈ ത്വരയില്‍ ചതിച്ചത് ദുരന്തത്തിനെതിരയായ
‘ഉപഗ്രഹ സർവ്വേ അന്തിമ രേഖ അല്ല’; ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോണിന്റെ കാര്യത്തിൽ കേരളത്തിന് ഏകാഭിപ്രായമാണ്. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജനജീവിതം തുടർന്നു പോകണം. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയുള്ള കാര്യങ്ങൾ കോടതി മുമ്പാകെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ബഫർസോൺ ഉപഗ്രഹ സർവ്വേ സമഗ്ര രേഖയോ അന്തിമ
‘കാട്ടുകള്ളാ പിണറായീ…’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണ് മുദ്രാവാക്യം വിളികളോടെ കരിങ്കൊടി ഉയർത്തി കൊയിലാണ്ടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ (വീഡിയോ കാണാം)
കൊയിലാണ്ടി: മലപ്പുറത്തും കോഴിക്കോട്ടും ഉണ്ടായതിന് സമാനമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കൊയിലാണ്ടിയിലും കരിങ്കൊടി ഉയർന്നത്. രാത്രി ഒമ്പത് മണിയോടെയാണ് കനത്ത മഴയെ വകവയ്ക്കാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. ദേശീയപാതയോരത്ത് താലൂക്ക് ആശുപത്രിക്ക് മുന്നിൽ കാത്തുനിന്ന പ്രവർത്തകർ വാഹനവ്യൂഹം അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിവീഴുകയും മുദ്രാവാക്യം വിളികളോടെ കരിങ്കൊടി
കൊയിലാണ്ടിയിലും മുഖ്യമന്ത്രിക്ക് കരിങ്കൊടി; താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊയിലാണ്ടിയില്‍ കരിങ്കൊടി വീശി. ദേശീയപാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസുകാരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ്, വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, മറ്റ് ഭാരവാഹികളായ റാഷിദ് മുത്താമ്പി, സജിത്ത് കാവുംവട്ടം, അദ്വൈത് കെ, മിഥുൻ
മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്; കനത്ത സുരക്ഷയൊരുക്കി പൊലീസ്, നഗരത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോഴിക്കോട് നഗരത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ തരത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് കോഴിക്കോട്ടും പൊലീസ് ഒരുക്കിയിരിക്കുന്നത്. മൂന്ന് പരിപാടികളാണ് മുഖ്യമന്ത്രിക്ക് കോഴിക്കോട് ഉള്ളത്. അദ്ദേഹം കടന്നു പോകുന്ന ഓരോ റൂട്ടിന്റെയും സുരക്ഷാ ചുമതല എട്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കാണ്. പരിപാടികള്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നൊച്ചാട് യുത്ത് ലീഗിന്റെ പ്രതിഷേധാഗ്‌നി
പേരാമ്പ്ര: സ്വര്‍ണ കടത്ത് കേസില്‍ ഇപ്പോള്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടു നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധാഗ്നി നടത്തി. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സ്വര്‍ണ
ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിരുന്നു, അതില്‍ ലോഹവസ്തുക്കളും ഉണ്ടായിരുന്നെന്ന് സ്വപ്‌ന സുരേഷ്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമേന്തി പേരാമ്പ്രയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം
പേരാമ്പ്ര: സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യ പങ്കാളിത്തമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമായി കോണ്‍ഗ്രസിന്റെ പ്രകടനം. പേരാമ്പ്ര നഗരത്തിലാണ് വ്യത്യസ്തമായ രീതിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. ഈ സാചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രകടനം