Tag: onam

Total 25 Posts

ജവാന്‍ റമ്മിനു പിന്നാലെ വിലകുറഞ്ഞ ബ്രാന്‍ഡിയുമായി സര്‍ക്കാര്‍; പുതിയ മദ്യം ഓണത്തിന് വിപണിയിലെത്തും

തിരുവനന്തപുരം: അടിക്കടിയുള്ള മദ്യവില വര്‍ധനവിന് ഇടയില്‍ സാധാരണക്കാരുടെ പ്രിയ്യപ്പെട്ട ചോയിസാണ് ജവാന്‍ റം. വിലക്കുറവാണ് ജവാനെ പ്രിയ ബ്രാന്‍ഡാക്കി വളര്‍ത്തിയ പ്രധാന ഘടം. ഇപ്പോഴിതാ കുറഞ്ഞ വിലയില്‍ ബ്രാന്‍ഡി പുറത്തിറക്കാനുള്ള പദ്ധതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മേഖലയിലെ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. പാലക്കാട് ചിറ്റൂരിലെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നാകും മലബാര്‍ ബ്രാന്‍ഡിയുടെ വരവ്. പൂട്ടിപ്പോയ

ഭിന്നശേഷി കുട്ടികളെ ചേര്‍ത്തുനിര്‍ത്താം നമുക്കൊപ്പം; പേരാമ്പ്ര ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഓണക്കോടിയും കിറ്റുമായി ഭിന്നശേഷി കുട്ടികളെ കാണാന്‍ ചങ്ങാതിക്കൂട്ടം എത്തുന്നു

പേരാമ്പ്ര: പേരാമ്പ്ര ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഓണത്തിനോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളുടെ വീടുകളില്‍ ഓണക്കോടിയും ഓണക്കിറ്റുകളുമായി സ്‌കൂള്‍ കുട്ടികളും ബി.ആര്‍.സി പ്രവര്‍ത്തകരും തൃതല പഞ്ചായത്ത് അംഗങ്ങളും അടങ്ങുന്ന ചങ്ങാതിക്കൂട്ടം സന്ദര്‍ശനം നടത്തി. ഇതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ചക്കിട്ടപ്പാറ പഞ്ചായത്തിലെ സീതപ്പാറയില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്തിന്റെ

തിരുവോണ ദിനം; ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കീഴരിയൂര്‍ മണ്ണാടികുന്ന് കോളനി സന്ദര്‍ശിച്ചു

കീഴരിയൂര്‍: തിരുവോണദിനത്തില്‍ കീഴരിയൂര്‍ മണ്ണാടികുന്ന് കോളനിയില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. തിരുവോണം പ്രമാണിച്ച് കോളനിവാസികളുടെ ക്ഷേമ വിവരങ്ങള്‍ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു അദ്ദേഹം. എം.എം.രമേശന്‍ മാസ്റ്റര്‍, ഇ.എം മനോജ്, നെല്ലാടി ശിവാനന്ദന്‍, കെ.കെ സത്യന്‍, കെ.പി മാധവന്‍ എന്നിവരും പങ്കെടുത്തു.

പ്രതികൂല കാലാവസ്ഥ; പന്തിരിക്കരയിലെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചു

ചങ്ങരോത്ത്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷത്തിന്റെ ഭാ​ഗമാിയി സെപ്തംബർ 10 ന് പന്തിരിക്കരയിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചതായി സംഘാടക സമിതി അറിയിച്ചു. ഇന്ന് ചേർന്ന സംഘാടക സമിതി യോഗത്തിന്റെതാണ് തീരുമാനം. സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, നാടകമുൾപ്പെടെയുള്ള കലാപരിപാടികൾ എന്നിവയാണ് പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് മാറ്റിയത്. Summary: Onam celebration cancelled at

കുരുത്തോലക്കുടയും ചൂടി കുടമണി കിലുക്കി കൊയിലാണ്ടി മന്ദമംഗലത്തെ വീടുകളിൽ ഓണപ്പൊട്ടനെത്തി; ഇത്തവണ ഓണപ്പൊട്ടന്റെ വേഷമണിഞ്ഞ് വീടുകളിൽ അനുഗ്രഹം ചൊരിയാനെത്തിയത് നഗരസഭ കൗൺസിലർ സുമേഷ്

സ്വന്തം ലേഖകൻ (ചിത്രങ്ങൾ: റോബിൻ ബി.ആർ) കൊയിലാണ്ടി: കുരുത്തോലക്കുടയും കൈതനാരുകൊണ്ടുള്ള മുടിയും ആടയാഭരണങ്ങളുമെല്ലാമണിഞ്ഞ് കൂശാണി എന്ന പേരുള്ള മണിയടിച്ച് കൊണ്ട് നടന്ന് വരുന്ന ഒരാള്‍. പിന്നാലെ ഒരുപറ്റം കുട്ടികളും. വടക്കേ മലബാറുകാര്‍ക്ക് ചിരപരിചിതമായ ഓണക്കാഴ്ചയാണ് ഇത്. ഓണപ്പൊട്ടന്‍ അഥവാ ഓണേശ്വരനാണ് ഈ വേഷവിധാനങ്ങളോടെ നാട്ടിലെ ഓരോ വീടുകളിലും അനുഗ്രഹം ചൊരിയാനായി എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ

‘മനസിനും വീടിനും മതിൽ കെട്ടി വേർതിരിക്കുന്ന വർത്തമാനകാലത്ത് ഇത്തരം ആഘോഷങ്ങൾ അനിവാര്യം’; സ്നേഹസദ്യയൊരുക്കി തറമ്മൽ അങ്ങാടി സൗഹൃദ കൂട്ടായ്മ

പേരാമ്പ്ര: നാടിൻ്റെ സഹോദര്യം വിളിച്ചോതുന്ന ഓണസദ്യയൊരുക്കി തറമ്മൽ അങ്ങാടി സൗഹൃദ കൂട്ടായ്മ. ഓണാഘോഷത്തിന്റെ ഭാ​ഗമായാണ് ജാതി-മതഭേദമന്യേ നാടിന്റെ ഉത്സവമായ ഓണത്തെ സ്നേഹസദ്യയൊരുക്കി വരവേറ്റത്. നാട്ടിലെ സാമൂഹിക-രാഷ്ട്രിയ രംഗത്തെ പ്രമുഖരുൾപ്പെടെയുള്ളവർ ഓണസദ്യക്ക് ഒത്തുകൂടി. മനസ്സിനും വീടിനും മതിൽ കെട്ടി വേർതിരിക്കുന്ന വർത്തമാനകാലത്ത് ഇത്തരം ആഘോഷങ്ങളും കൂടിചേരലുകളും നാടിന് അനിവാര്യമാണെന്ന് സംഘാടകർ പറഞ്ഞു. ടി.മുത്തു കൃഷ്ണൻ, തറമ്മൽ അബ്ദുൽ

ഉള്ളിയേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി

നടുവണ്ണൂർ: ഉള്ളിയേരി സർവീസ് സഹകരണബാങ്ക് ഉള്ളിയേരി ബസ് സ്റ്റാൻഡ് പരിസരത്ത് ഓണച്ചന്ത തുടങ്ങി. ബാങ്ക് പ്രസിഡന്റ് ഒള്ളൂർ ദാസൻ ഉദ്ഘാടനംചെയ്തു. ബാങ്ക് സെക്രട്ടറി മോൻസി വർഗീസ്, ഭരണസമിതി അംഗങ്ങളായ വസന്തം വേലായുധൻ, ഉള്ളിയേരി ദിവാകരൻ, ടി.കെ.ലൈല, ഷീല പി. നാസർ തുടങ്ങിയവർ സംബന്ധിച്ചു.

പൂവിളി, പൂവിളി, പൊന്നോണമായി… അത്തം പിറന്നു,​ ഇനി പത്തുനാൾ മലയാളിക്ക് ആഘോഷക്കാലം; പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി നാടും നാട്ടാരും

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം, നാടെങ്ങും പൂവിളിയുയർന്നു. അത്തം മുതൽ തിരുവോണം വരെയുള്ള പത്തുനാൾ ഉത്സവ പ്രതീതിയാണ് മലയാളിക്ക്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുംപൂവിളികളുമായി ഇന്ന് മുതൽ വീടുകൾ പൂക്കളം കൊണ്ട് അലങ്കരിക്കാൻ തുടങ്ങും. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ

ഇത്തവണ പതിവ് റേഷനല്ല, ഓണത്തോടനുബന്ധിച്ച് അല്പം അധികമുണ്ട്; കൂടുതല്‍ വിവരങ്ങളറിയാം

കൊയിലാണ്ടി: ഓഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അല്‍പ്പം അധിക റേഷന്‍. ഒരു കിലോഗ്രാം പഞ്ചസാരയാണ് ആഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചിട്ടുള്ളത്. മഞ്ഞകാര്‍ഡുടമകളാണ്(എ.എവൈ) ഇതിനു അര്‍ഹര്‍. അധികമായി അനുവദിച്ച ഒരു കിലോഗ്രാം പഞ്ചസാര കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ ഏഴിനകം റേഷന്‍കടയില്‍ നിന്നും കൈപ്പറ്റണമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഇന്ന് തിരുവോണം; സംസ്ഥാനത്ത് ഓണാഘോഷം കൊവിഡ് ജാഗ്രതയില്‍, എല്ലാ വായനക്കാര്‍ക്കും പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ ഓണാശംസകള്‍

ഇന്ന് തിരുവോണം. സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ഉത്സവത്തിലാണ് മലയാളികള്‍. ഉത്രാടനാളില്‍ അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ തിരുവോണത്തിനൊരുങ്ങി. ഓണപ്പൂക്കളത്തിനും ഓണക്കോടിയ്ക്കും ഓണസദ്യയ്ക്കുമുള്ളതെല്ലാം ഇന്നലെത്തന്നെ ഒരുക്കി മാവേലിയെ വരവേല്‍ക്കാന്‍ കേരളം തയ്യാറായിരുന്നു. ഇക്കുറിയും ആഘോഷങ്ങളില്ലാത്തതാണ് മലയാളിയുടെ ഓണക്കാലം. തൃക്കാക്കരയടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ചടങ്ങാകും. മഹാമാരിക്കാലത്തെ ഉത്സവം ഇക്കുറിയും മനസ്സിലും വീട്ടകങ്ങളിലുമായി ഒതുങ്ങും. അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും മാവേലയെ

error: Content is protected !!