Tag: Murder

Total 77 Posts

‘മദ്യലഹരിയില്‍ റോഡില്‍ കിടന്നിരുന്ന ശ്രീജിത്തിന് മേലേക്ക് കാർ കയറി, പുറത്തേക്കെടുക്കുന്നതിനിടെ നാട്ടുകാർ വരുന്നത് കണ്ട് ഓടിരക്ഷപ്പെട്ടു’; നാദാപുരത്ത് യുവാവിന്റെ ദുരൂഹമരണത്തില്‍ സുഹൃത്തിന്റെ മൊഴി

നാദാപുരം: നാദാപുരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച കാസര്‍ഗോഡ് സ്വദേശിയുടെ മരണത്തില്‍ വഴിത്തിരിവ്. താന്‍ ഓടിച്ച കാറിടിച്ചാണ് ശ്രീജിത്തിന് അപകടമുണ്ടായതെന്ന് സുഹൃത്ത് സമീഷ് ടി ദേവ് പോലീസിന് മൊഴി നല്‍കി. ഇയാള്‍ കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. നാദാപുരം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മാഹിയിലെ ബാറില്‍ വച്ച് പരിചയപ്പെട്ട ഇരുവരും സമീഷിന്റെ ഇന്‍സ്റ്റ്ഗ്രാം സുഹൃത്തായ യുവതിയെ കാണാനാണ്

വെള്ളം ചോദിച്ച് വീട്ടിലെത്തിയ ശേഷം അടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്നു, ​ഗ്യാസ് തുറന്നിട്ട് തീ കൊടുത്തു; ഇടുക്കിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ അയൽവാസി പിടിയിൽ

കട്ടപ്പന: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വെട്ടി അവശയാക്കിയശേഷം പൂട്ടിയിട്ട് ജീവനോടെ കത്തിച്ചെന്ന സംഭവത്തിൽ അയല്‍വാസി പിടിയില്‍. പള്ളിക്കവല കുമ്പിടിയാമാക്കല്‍ ചിന്നമ്മ (64) യെയാണ് ബുധനാഴ്ച വീടിനുള്ളില്‍ പാചകവാതകത്തിന് തീപിടിച്ച് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അപകടമരണം അല്ലെങ്കില്‍ ആത്മഹത്യ എന്നാണ് പോലീസ് ആദ്യം കരുതിയത്. മുറിക്കുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. സംഭവം നടന്ന് മൂന്നുദിവസത്തിനുശേഷമാണ്

പ്രണയിച്ചതിന്റെ പേരിൽ കൊല നടത്തി ജയിലിലായ കാമുകിമാരും കാമുകന്മാരും ഈ ജയിൽക്കഥകൾ കൂടി അറിയണം; റിനീഷ് തിരുവള്ളൂർ എഴുതുന്നു

റിനീഷ് തിരുവള്ളൂർ നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ്? ഞാൻ തന്ന രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്. ഓ അതോ. ആ അതുതന്നെ. തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ. അങ്ങനെ ചെയ്തെങ്കിലെന്ത്? ഓ ഒന്നുമില്ല.അതെന്റെ ഹൃദയമായിരുന്നു. (പ്രേമലേഖനം – വൈക്കം മുഹമ്മദ്‌ ബഷീർ) പ്രണയിച്ചതിന്റെ പേരിൽ കൊലനടത്തി

‘വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറി, ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു’; കണ്ണൂരിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്

കണ്ണൂർ: പാനൂരിൽ വീട്ടിനകത്ത് ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമെന്ന് യുവാവിന്റെ മൊഴി. കൂത്തുപറമ്പിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയതെന്നും പ്രതി ശ്യാംജിത്ത് മൊഴി നൽകി. അടിയേറ്റ് ബോധരഹിതയായപ്പോൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. വീട്ടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി

ചെറുവണ്ണൂർ സ്വദേശിയും മാധ്യമപ്രവർത്തകനുമായ കെ.എം ബഷീറിന്റെ കൊലപാതകം: ‘പ്രതികൾക്ക് സർക്കാരും പോലീസും ഒത്താശ ചെയ്തുകൊടുക്കുന്നു, ഇതിന്റെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിവാക്കിയത്’- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ചെറുവണ്ണൂർ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് സർക്കാരും പോലീസും ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികളെ രക്ഷിക്കാൻ സർക്കാർ നിന്നതിന്റെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിക്കിയതെന്നും വി.ഡി. സതീശൻ പറഞ്ഞു. “പ്രതികൾ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന നടത്തിയില്ല. ആദ്യഘട്ടത്തില്‍ തന്നെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരും പൊലീസും

അലർച്ച കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് കത്തുന്ന മകനെ; തൃശ്ശൂരിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു

തൃശ്ശൂർ: തൃശ്ശൂരിലെ കേച്ചേരിയിൽ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. മാനസിക വൈകല്യമുള്ള മകൻ സഹദ് (23) നെയാണ് അച്ഛൻ സുലൈമാൻ കൊലപ്പെടുത്തിയത്. സഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്തരയോടെ കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. തലേദിവസം വാങ്ങി കരുതിയിരുന്ന ഡീസൽ, മുറിയിൽ നിൽക്കുക ആയിരുന്ന സഹദിന്റെ

കറിക്കത്തികൊണ്ട് ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി; മലപ്പുറത്ത് യുവതി പിടിയിൽ

മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ കറിക്കത്തി ഉപയോ​ഗിച്ച് കുത്തി കൊലപ്പെടുത്തിയത്. ഭാര്യ നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍നിന്ന് ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് കുത്തേറ്റനിലയില്‍ കുഞ്ഞിമുഹമ്മദിനെ കണ്ടത്. ഉടന്‍തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ദമ്പതിമാര്‍

കൊല്ലപ്പെട്ട രണ്ടുപേരും ലോട്ടറിക്കച്ചവടക്കാരികൾ, നരബലിക്കായി എത്തിച്ചത് സിനിമയിൽ അവസരം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത്; കേരളത്തെ ഞെട്ടിച്ച ക്രൂരകൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: ഇലന്തൂരിലെ നരബലിയിൽ ആദ്യത്തെ കൊലപാതകം നടന്നത് ജൂൺ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തൽ. കാലടിയിൽനിന്ന് കടത്തിക്കൊണ്ടുപോയ റോസ്‌ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂർ സ്വദേശിയായ ഷിഹാബും(ഷാഫി) ആദ്യം കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷം കടവന്ത്രയിലെ പത്മത്തെ ഇലന്തൂരിൽ എത്തിച്ചത്. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടുപേരും ലോട്ടറിക്കച്ചവടക്കാരികളാണ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ്

പാറക്കെട്ടിലിരുന്നു മദ്യപിച്ചു, തർക്കത്തിനൊടുവിൽ കൊലപാതകം; കൊയിലാണ്ടിയിൽ അസം സ്വദേശിയെ കൊലപ്പെടുത്തിയത് കഴുത്തിൽ ബെൽറ്റ് മുറുക്കിയശേഷം കടലിൽ മുക്കി

കൊയിലാണ്ടി: കൊയിലാണ്ടി മായൻ കടപ്പുറത്ത് അസം സ്വദേശിയായ യുവാവിന്റെ മരണത്തിലേക്ക് നയിച്ചത് മദ്യപിച്ചുണ്ടായ തർക്കം. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷിയാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന പാറക്കെട്ടിലായിരുന്നു അസം സ്വദേശികള്‍ ഇരുന്നിരുന്നത്. മദ്യം ഉപയോഗിച്ച ശേഷമാണ് വഴക്കും കൊലപാതകവും നടന്നതെന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പോലീസ് പറയുന്നത്. കടപ്പുറത്ത് പാറക്കെട്ടിനു

കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. പള്ളുരുത്തി സ്വദേശി രാജേഷ്( 24 ) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടുകൂടിയാണ് കൊലപാതകം നടന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർ ഷോയും നടക്കുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പരിപാടിക്കിടെ പ്രതികളിലൊരാൾ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി.

error: Content is protected !!