Tag: Moodadi

Total 38 Posts

മത്സ്യം വാങ്ങിയതിന്റെ പൈസ ചോദിച്ചതിന് മൂടാടിയിൽ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ആക്രമണം; ഭിന്നശേഷി ക്കാരനായ തൊഴിലാളിക്കുൾപ്പടെ പരിക്ക്, മത്സ്യക്കട അടിച്ചു തകർത്തതായും പരാതി

മൂടാടി: മൂടാടിയിൽ മത്സ്യ കട അടിച്ചു തകർത്ത നിലയിൽ. മത്സ്യത്തൊഴിലാളിക്കും മകനും ആക്രമണത്തിൽ പരിക്കേറ്റു. മൂടാടി ടൗണിൽ മത്സ്യക്കച്ചവടം ചെയ്ത്‌ വരുന്ന മജീദിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. മത്സ്യം വാങ്ങിയതിന്റെ പണം ചോദിച്ചതിന് ആണ് ആക്രമിച്ചത് എന്നായിരുന്നു ആരോപണം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കടയിലെ തൊഴിലാളികളായ ശ്രീധരനും,

ലക്ഷദ്വീപിന്റെ പരമാധികാരം സംരക്ഷിക്കണം- മൂടാടിയിൽ എൽ.ജെ.ഡി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മൂടാടി: ലക്ഷദ്വീപിന്റെ ജനാധിപത്യാധികാരത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി. മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. വി.എം. വിനോദൻ, രജിലാൽ മാണിക്കോത്ത്, സുനിത കക്കുഴിയിൽ, ടി.എം. ബാലകൃഷ്ണൻ, കെ. മനോജ് എന്നിവർ സംസാരിച്ചു.

കോവിഡ് വളണ്ടിയർമാർക്ക് കടലൂർ മുസ്ലിം അസോസിയേഷൻ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു

മൂടാടി: കോവിഡ് വളണ്ടിയർമാർക്ക് പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു. മൂടാടി പഞ്ചായത്തിലെ നന്തി ബസാർ ഭാഗത്തെ ഒന്ന്, രണ്ട്, പതിനാറ്, പതിനേഴ്, പതിനെട്ട് വാർഡുകളിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന വളണ്ടിയർമാർക്കാണ് കടലൂർ മുസ്ലിം അസോസിയേഷൻ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തത്. പഞ്ചായത്ത്‌ പ്രസിഡണ്ട് സി.കെ. ശ്രീകുമാർ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.എൻ.കെ നബീൽ അധ്യക്ഷത

മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയാഗീകാരം

മൂടാടി: മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയാഗീകാരമായ എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചു. കോഴിക്കോട് ജില്ലയിൽ മൂടാടിയെ കൂടാതെ പുറമേരി പി.എച്ച്.സിക്കാണ് ഈ അംഗീകാരം ലഭിച്ചത്. എൻ.ക്യു.എ.എസ് പരിശോധനാ ടീം മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി 90.5 പോയിന്റാണ് നൽകിയത്. കോവിഡ് വാക്സിനേഷൻ, ടെസ്റ്റ്, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്കിടെയാണ് അംഗീകാരം തേടിയെത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെയും കുടുംബാരോഗ്യ കേന്ദ്രം

മുചുകുന്ന് നിന്ന് വാഹനം മോഷ്ടിച്ച കുപ്രസിദ്ധ വാഹനക്കള്ളൻ പിടിയിൽ; കുടുക്കിയത് കൊയിലാണ്ടി പോലീസ്, പ്രതിക്കെതിരെ സമാനമായ നിരവധി കേസുകൾ

കൊയിലാണ്ടി: മൂടാടി മുചുകുന്ന് സ്വദേശിയുടെ കാറുമായി കടന്നുകളഞ്ഞ വടകര മീത്തലെ പുത്തലത്ത് ഷഫീർ (31) നെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു. തൃശ്ശൂർ കയ്പ്പമംഗലത്ത് വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കൊയിലാണ്ടി എസ്.ഐ മുരളീധരൻ, എഎസ്ഐ കെ.ടി.പ്രകാശൻ, സീനിയർ സിവിൽ പോലീസ് വിജു വാണിയംകുളം, സിപിഒ ഷിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷഫീറിനെ

കൊയിലാണ്ടി മുചുകുന്നിൽ വ്യാജമദ്യ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്; വീട്ടുപറമ്പിൽ നിന്ന് 20 ലിറ്റർ വാഷ് പിടിച്ചെടുത്തു

കൊയിലാണ്ടി: മൂടാടി മുചുകുന്ന് ഗവ.കോളേജിന് സമീപം വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. മുചുകുന്ന് കോളേജിന് പിൻവശത്ത് ആളൊഴിഞ്ഞ വീട്ട് പറമ്പിലാണ് കൊയിലാണ്ടി പോലീസ് റെയ്ഡ് നടത്തിയത്. വീടിനോട് ചേർന്ന ബാത്ത് റൂമിൽ നിന്ന് വ്യാജമദ്യം നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ 20 ലിറ്ററോളം വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. ബാത്ത് റൂമിൽ ഡ്രമ്മിൽ സൂക്ഷിച്ചനിലയിലാണ് വാഷ് കണ്ടെത്തിയത്. സ്പെഷൽ ബ്രാഞ്ചിന്

മുചുകുന്ന് ഇരിങ്ങത്ത്കണ്ടി അച്ചുതൻ വൈദ്യർ അന്തരിച്ചു

കൊയിലാണ്ടി: റിട്ട.സീനിയർ മെഡിക്കൽ ഓഫീസർ (ആയുർവേദം) മുചുകുന്ന് ഇരിങ്ങത്ത്കണ്ടി അച്ചുതൻ വൈദ്യർ (83) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: കനകദാസ് (റിട്ടയേർഡ് ആർമി), രമ, ശ്രീഷൻ (കച്ചവടം). മരുമക്കൾ: രാമകൃഷ്ണൻ (പൂക്കാട്), നൈന, ഷൈനി. സഹോദരങ്ങൾ: ഇ.കെ.നാരായണൻ വൈദ്യർ, പരേതരായ പാച്ചർ, കേളപ്പൻ, ചിരുകണ്ടൻ, ചോയിച്ചി, കണാരൻ, മാണിക്യം, ചാത്തു, കണ്ണൻ.

മൂടാടി പാലക്കുളം ആൻതോട്ടുതാഴെ ജമീല അന്തരിച്ചു

മൂടാടി: മൂടാടി പാലക്കുളത്തെആൻതോട്ടുതാഴ ജമീല (48) അന്തരിച്ചു. ഭർത്താവ്: മഞ്ഞളാടുകുന്നുമ്മൽ അബ്ദുള്ള (ദുബൈ). മക്കൾ: അജ്മൽ (ദുബൈ), ആദില. മരുമകൻ: മൻസൂർ (വെള്ളിമാടുകുന്ന്). സഹോദരങ്ങൾ: ആന്തോട്ടു ഹംസ, പരേതനായ ബഷീർ.

പുറക്കാട് കൊപ്രക്കണ്ടത്തിൽ കാവക്കുനി ആമിന അന്തരിച്ചു

മൂടാടി: മൂടാടി പുറക്കാട് കൊപ്രക്കണ്ടത്തിൽ കാവക്കുനി ആമിന (92) അന്തരിച്ചു. ഭർത്താവ്: ബീരാൻ. മക്കൾ: മൊയ്‌തീൻ, ഖദീജ, ഇമ്പിച്ചിമമ്മു, ഉസ്മാൻ, ജമീല, നബീസ, റസാഖ്. മരുമക്കൾ: ബീരാൻകുട്ടി (ചെങ്ങോട്ടുകാവ്), മൊയ്തു (മൂടാടി), സുബൈദ (മുചുകുന്ന്), ആമിന (നന്തി), സുബൈദ (പുറക്കാട്), താഹിറ (ഉരള്ളൂർ), പരേതനായ അലി. സഹോദരങ്ങൾ: കദീശ,അമ്പട്ടാരി മൊയ്തു, സൈനബ, പരേതരായ തിത്തിയോമ,ആയിഷ, ആസിയോമ,

നന്തിബസാർ കടലൂർ കുഞ്ഞിത്തയ്യിൽ മമ്മദ് ഹാജി അന്തരിച്ചു

മൂടാടി: നന്തിബസാർ കടലൂർ ലൈറ്റ് ഹൌസിന് തെക്കുഭാഗത്തുള്ള കുഞ്ഞിത്തയ്യിൽ മമ്മദ്ഹാജി (82) അന്തരിച്ചു. ഭാര്യ: ഫാത്തിമ, മക്കൾ: ഹമീദ് (ഓട്ടോ ഡ്രൈവർ), ഹാരിസ്, നിസാമുദ്ധീൻ (ഇരുവരും കുവൈറ്റ്‌ ), റുക്കിന, റഹ്‌യ. മരുമക്കൾ: ജാസ്മിൻ (മുച്കുന്നു), ഫൗസ്യ (ഇരുപതാം മൈൽ), നഹ്‌ല (നെല്ല്യാടി), അബ്ദുസലാം (തുറശേരി കടവ് ), ഇസ്മായിൽ (മൂടാടി ). സഹോദരങ്ങൾ: പാത്തുമ്മ,

error: Content is protected !!