Tag: MISSING
പേരാമ്പ്രയില്‍ വയോധികയെ കാണാതായതായി പരാതി
പേരാമ്പ്ര: പേരാമ്പ്ര കുട്ടോത്ത് മാമ്പരക്കോട് വീട്ടില്‍ ജാനകിയെ കാണാതായതായി പരാതി. എഴുപത്തഞ്ച് വയസ്സാണ്. ഇവരെ സെപ്റ്റംബര്‍ 11 മുതല്‍ കാണാതായതായി ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച്ച രാവിലെ 11 മണിയോടെ പേരാമ്പ്ര ഐഡിയല്‍ കോളേജിന് സമീപം ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതാണ്. പിന്നീടിതുവരെ തിരിച്ചെത്തിയിട്ടില്ല. സംഭവത്തില്‍ പേരാമ്പ്ര പോലീസ് അന്വേഷണം
ബസിൽ യാത്ര ചെയ്യവേ മരുതേരി സ്വദേശിനിയുടെ മൂന്നര പവന്റെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: മരുതേരി സ്വദേശിനിയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി പരാതി. മരുതേരി കുന്നുമ്മൽ ശോഭയുടെ മൂന്നര പവന്റെ സ്വർണമാലയാണ് നഷ്ടമായത്. ബന്ധു മരണപ്പെട്ടതിനെ തുടർന്ന് ജോലി സ്ഥലമായ ഫറുഖിൽ നിന്നും പേരാമ്പ്രയിലേക്ക് വന്നതാണ് ശോഭ. വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെടുന്നത്. തുടർന്ന് പേരാമ്പ്ര പോലീസിൽ പരാതി നൽകി. എന്തെങ്കിലും വിവിരം ലഭിക്കുന്നവർ 9539 2908 37 എന്ന നമ്പറിൽ
നാട്ടിലെത്തിയിട്ട് രണ്ടാഴ്ചയിലേറെ, വീട്ടിലെത്തിയില്ല, നാദാപുരത്ത് വീണ്ടും വിദേശത്ത് നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി
നാദാപുരം: ഗള്‍ഫില്‍ നിന്നെത്തിയ നാദാപുരം സ്വദേശിയായ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ അനസിനെയാണ് കാണാതായത്. ജൂലൈ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസ് വീട്ടിലേക്കെത്തിയില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. യുവാവിന്റെ തിരോധാനത്തിന് പിന്നില്‍
ഇര്‍ഷാദിനും ദീപക്കിനും പിന്നാലെ മറ്റൊരു തിരോധാനം കൂടി; കാണാതായത് കോഴിക്കോട് ജാതിയേരി സ്വദേശിയെ; ഒന്നര മാസമായി യുവാവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സഹോദരന്‍-(വീഡിയോ കാണാം)
കോഴിക്കോട്: ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ പറ്റി ഒന്നരമസമായി വിവരമില്ലെന്നു സഹോദരന്‍. ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരനാണ് വളയം പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളംവഴി നാട്ടിലെത്തുമെന്ന് റിജേഷ് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, റിജേഷിന്റെ കയ്യില്‍ എന്തോ കൊടുത്തയച്ചെന്നും
ഉരുപുണ്യകാവ് പാലക്കുളം കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല
മൂടാടി: മൂടാടിയിൽ തോണി മറിഞ്ഞ് അപകടം. ഉരുപുണ്യകാവ് പാലക്കുളം കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെയാണ് വള്ളം മറിഞ്ഞത്. മത്സ്യത്തൊഴിലാളിയായ ഷിഹാബ് (27) നെ കണാതായി. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മൂന്നു പേരാണ് വള്ളത്തിൽ കടലിലേക്ക് പുറപ്പെട്ടത്. മത്സ്യബന്ധനത്തിനിടെ വഞ്ചി തലകീഴായി മറിയുകയായിരുന്നു. രണ്ടു പേര് നീന്തി രക്ഷപെട്ടു. കാണാതായ ഷിഹാബിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പോലീസും
കാവുന്തറ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ കാണാനില്ലെന്ന് പരാതി
പേരാമ്പ്ര: കാവുന്തറ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കുട്ടമ്പത്ത് വീട്ടിൽ ജനാർദ്ധന്റെ മകൻ ശ്രീജേഷിനെയാണ് കാണാതായത്. 22 വയസാണ്. കഴിഞ്ഞ ഒമ്പതാം തിയ്യതി മുതലാണ് യുവാവിനെ കാണാതായത്. രാവിലെ വീട്ടിൽ നിന്ന് പോയ ശ്രീജേഷ് പിന്നെ തിരികെയെത്തിയില്ല. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ
ചങ്ങരക്കുളം സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി
പേരാമ്പ്ര: ചങ്ങരക്കുളം സ്വദേശിനായിയ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. ചങ്ങരക്കുളത്തെ കുറ്റിയിൽ പറമ്പത്ത് ദിലീപ് കുമാറിന്റെ ഭാര്യ ലിജിഷയെ (32) ആണ് കാണാതായത്. 26-ാം തിയ്യതി ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്വന്തം വീട്ടിൽ നിന്ന് യുവതി ഇറങ്ങി പോവുകയായിരുന്നെന്ന് പരാതിയിൽ പറയുന്നതായി കുറ്റ്യാടി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വീട്ടിൽ നിന്നിറങ്ങിയ യുവതി ഇതുവരെ
വടകര അഴിയൂർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന് പരാതി
വടകര: അഴിയൂരിൽ യുവതിയെ കാണാനില്ലെന്ന് പരാതി. അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം പടിഞ്ഞാറെ അത്താണിക്കൽ ആതിരയെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. ഇരുപത്തിനാലു വയസാണ്. രതീശന്റെയും അജിതയുടെയും മകളായ ആതിരയെ ഇന്നു രാവിലെ മുതലാണ് കാണാതായത്. ചോമ്പാല പോലീസിലാണ് പരാതി നൽകിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:: 9562902307, 9961720746.
ചെങ്ങോട്ടുകാവിൽ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിനിയെ കാണാനില്ലെന്ന് പരാതി. ആറോതിയില്‍ ജയചന്ദ്രന്റെ മകള്‍ വൈഷ്ണവിയെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. പതിനേഴ് വയസ്സാണ്. റോസ് കളര്‍ ടീഷര്‍ട്ടും കറുപ്പ് കളര്‍ ജിന്‍സുമാണ് കാണാതാവുമ്പോള്‍ കുട്ടി ധരിച്ചിരുന്നത്. വൈഷ്ണവിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8943469414 ഫോണ്‍ നമ്പറിലോ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കുക.
കൊല്ലം പിഷാരികാവിനടുത്ത് കാണാതായ 21കാരനെ കണ്ടെത്തി
കൊയിലാണ്ടി: പിഷാരികാവിനടുത്ത് ഇന്നലെ പുലര്‍ച്ചെ കാണാതായ 21കാരനെ കണ്ടെത്തി. തളിപ്പുറത്ത് ചെറുവാഴയില്‍ ശ്യാംലാലിനെ പാലക്കാട് വെച്ചാണ് കണ്ടെത്തിയത്. ഒരു ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാനായി പാലക്കാട് പോയതാണെന്ന് യുവാവ് പറഞ്ഞതായി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാത്രിയോടെ ശ്യാംലാലിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.