Tag: MISSING
മുട്ടുങ്ങൽ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായി
വടകര: മുട്ടുങ്ങൽ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനു ചന്ദിനെയാണ് കടലില്‍ കാണാതായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കടലിലേക്കിറങ്ങിയ കുട്ടിയെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും കുട്ടിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.
പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ തൃശൂരില്‍ മരിച്ച നിലയില്‍; ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്ന് പൊലീസ്
പാലക്കാട്: പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേഴുംകര സ്വദേശി അനസ് ആണ് മരിച്ചത്. ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് അനസിനെ കാണാതായത്. ജോലി ചെയ്യുന്ന കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീടാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍
കുറ്റ്യാടിയിൽ നിന്നും കാണാതായ യുവാവിനെ തിരൂരിൽ നിന്നും കണ്ടെത്തി
കുറ്റ്യാടി: കുറ്റ്യാടിയില്‍ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. കുളങ്ങരത്താഴ പന്തലംകണ്ടി ഗഫൂറിനെയാണ് കണ്ടെത്തിയത്. മുപ്പത്തിനാല് വയസ്സായിരുന്നു. ഇന്ന് തിരൂരില്‍ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. ഇന്നലെ 11 മണി മുതലാണ് ഗഫൂറിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കോഴിക്കോട്ട് സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ കാണാതായ സംഭവം; കുട്ടിയെ കോയമ്പത്തൂരില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം കാണാതായ കുട്ടിയെ കോയമ്പത്തൂരില്‍ വച്ച് കണ്ടെത്തി. കോയമ്പത്തൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കാരപ്പറമ്പ് മര്‍വയില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകന്‍ യൂനുസിനിനെയാണ് (14) കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് കുട്ടി സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയത്. പന്തീരാങ്കാവ് ഒക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ ഒമ്പതാം ക്ലാസ്
വടകര പുതിയാപ്പില്‍ വയോധികനെ കാണ്മാനില്ലെന്ന് പരാതി
വടകര: വടകര പുതിയാപ്പില്‍ വയോധികനെ കാണ്മാനില്ലെന്ന് പരാതി. പുതിയാപ്പ് ഇല്ലത്ത് മീത്തല്‍ ചാത്തു എന്ന ആളെയാണ് കാണാതായത്. എണ്‍പത്തഞ്ച് വയസ് പ്രായമുണ്ട്. ജനുവരി ഒന്‍പത് വൈകിട്ട് 5 മണിക്ക് വീട്ടില്‍ നിന്നാണ് ഇയാളെ കാണാതായത്. സംഭവത്തില്‍ വടകര പോലീസില്‍ പരാതി നല്‍കിയതായി ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. കണ്ടു കിട്ടുന്നവര്‍ 9995451799, 9447352146 ഈ
Payyoli Boy Missing | വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍, പരിചയസമ്പന്നരായ മുങ്ങല്‍വിദഗ്ധര്‍; പയ്യോളിയില്‍ പുഴയില്‍ കാണാതായ വിദ്യാര്‍ഥിയെ തിരയാനായി കൂരാച്ചുണ്ടിലെ അമീന്‍ റെസ്‌ക്യൂ ഫോഴ്‌സും
പയ്യോളി: കീഴൂര്‍ തുറശ്ശേരിക്കടവില്‍ പതിനേഴുകാരന്‍ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. തിരച്ചിലിനായി കൂരാച്ചുണ്ടില്‍ നിന്നുള്ള അമീന്‍ റെസ്‌ക്യു ഫോഴ്‌സും രംഗത്തുണ്ട്. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഉള്‍പ്പെടുന്ന സൗകര്യങ്ങളുള്ള സംഘമാണ് അമീന്‍ റെസ്‌ക്യു ഫോഴ്‌സ്. എം.എല്‍.എ കാനത്തില്‍ ജമീല കലക്ടറുമായി ബന്ധപ്പെട്ടാണ് അമീന്‍ റെസ്ക്യൂ ഫോഴ്സിനെ എത്തിച്ചത്. ഇന്നലെ രാത്രി മുതലാണ് അയനിക്കാട്
തൊട്ടില്‍പ്പാലം സ്വദേശിയായ യുവതിയെ കാണാതായതായി പരാതി
തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം സ്വദേശിയായ യുവതിയെ ഇന്നലെ രാത്രി മുതല്‍ കാണാതായതായി പരാതി. തൊട്ടില്‍പ്പാലം കോതോട് സുഗിഷ(35)യെയാണ് കാണാതായിരിക്കുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിലോ 9995422203 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.
കണ്ണൂരില്‍ ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി കാമുകനൊപ്പം പോയി ഇരുപത്തിയേഴുകാരി, പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മറ്റൊരു സ്റ്റേഷനില്‍ ഹാജരായി; മുന്‍പും സമാനമായ സംഭവം ഉണ്ടായിട്ടുള്ളതായി കുടുംബം
കണ്ണൂര്‍: ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി കാമുകനൊപ്പം നാടുവിട്ട യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് യുവതി ഹാജരായത്. കണ്ണൂര്‍ ചെങ്ങളായിലാണ് രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തിയേഴുകാരി റിസ്വാനയാണ് കാമുകനൊപ്പം നാടുവിട്ടത്. പെരുവളത്ത്പറമ്പ് സ്വദേശിയും ബസ് ജീവനക്കാരനുമായ റമീസിനൊപ്പമാണ് യുവതി പോയത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതി നാടുവിട്ടത് എന്നാണ് വീട്ടുകാര്‍ കരുതുന്നത്.
വേളം പള്ളിയത്തുനിന്നു കാണാതായ പതിനഞ്ചുകാരനെ വടകരയില്‍ കണ്ടെത്തി
വേളം: ഇന്നലെ മദ്രസയില്‍ പോയി മടങ്ങവേ കാണാതായ പള്ളിയത്ത് സ്വദേശിയായ പതിനഞ്ചുകാരനെ വടകരയില്‍ കണ്ടെത്തി. കുട്ടോറ ഇസ്‌മൈലിന്റെ മകനായ മുഹമ്മദ് സുഹൈലിനെയാണ് കണ്ടെത്തിയത്. മുയിപ്പോത്ത് ദര്‍സ്സില്‍ നിന്നും വൈകുന്നേരം വീട്ടിലേക്കെന്ന് പറഞ്ഞ് മടങ്ങിയ കുട്ടിയെ ഇന്നലെ മുതലാണ് കാണാതായത്. വീട്ടുകാര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കവെ കുട്ടിയെ വടകരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
വേളം പള്ളിയത്ത് സ്വദേശിയായ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി
വേളം: പള്ളിയത്ത് സ്വദേശിയായ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. കുട്ടോറ ഇസ്‌മൈലിന്റെ മകനായ മുഹമ്മദ് സുഹൈലിനെയാണ് ഒക്ടോബര്‍ 31 തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. മുയിപ്പോത്ത് ദര്‍സ്സില്‍ നിന്നും വൈകുന്നേരം വീട്ടിലേക്കെന്ന് പറഞ്ഞാണ് കുട്ടി പോയത്. എന്നാല്‍ രാത്രിയായിട്ടും വീട്ടില്‍ എത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി. മുഹമ്മദ് സുഹൈലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍