Tag: Meppayur
കെ.പി. കായലാടിനെ അനുസ്മരിച്ച് മേപ്പയ്യൂര്‍; സാഹിത്യ പുരസ്‌കാരം എം.ബഷീറിന് സമ്മാനിച്ചു
മേപ്പയ്യൂര്‍: കെ.പി. കാലയാട് അനുസ്മരണവും സാഹിത്യ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമിയും കെ.പി.കായലാട് ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂരും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഡോ:സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്തു. കെ.പി.കായലാട് സാഹിത്യ പുരസ്‌കാരം എം.ബഷീറിന് എം.ബഷീറിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ സമ്മാനിച്ചു. സി.പി.അബൂബക്കര്‍ അനുസ്മരണ പ്രഭാഷണവും പരിപാടിയുടെ ഭാഗമായി നടത്തി.
മീറോട് മലയിലെ തേക്കിന്‍ തോട്ടത്തില്‍ തീപിടുത്തം; ഫയര്‍ എഞ്ചിന്‍ എത്തിക്കാനാവാത്തതിനാല്‍ പച്ചിലകമ്പും വടികളുമായി തീയണച്ച് ഫയര്‍ഫോഴ്സ്
മേപ്പയ്യൂര്‍: മീറോട് മലയില്‍ കണിയാണ്ടിമീത്തല്‍ ഭാഗത്ത് തീപ്പിടുത്തം. 3.5 ഏക്കറോളം വരുന്ന തേക്കിന്‍ തോട്ടത്തിലാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ എന്‍ഞ്ചിന്‍ സ്ഥലത്തെത്താതിരുന്നതില്‍ പച്ചിലകമ്പുകളുപയോഗിച്ച് അടിച്ചാണ് തീയണച്ചത്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലും നായ്ക്കുരണ വള്ളികളും തീ അണയ്ക്കുന്നതിന് വലിയ തോതില്‍ പ്രയാസം സൃഷ്ടിച്ചു. പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യുണിറ്റ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
മേപ്പയ്യൂരില്‍ നിയന്ത്രണം വിട്ട വാന്‍ ബസ് സ്റ്റോപ്പ് ഇടിച്ച് തെറിപ്പിച്ച് തൊട്ടടുത്തുള്ള പറമ്പിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
മേപ്പയ്യൂര്‍: നിയന്ത്രണം വിട്ട വാന്‍ ബസ് സ്റ്റോപ്പ് ഇടിച്ച് തെറിപ്പിച്ചതിന് ശേഷം അടുത്തുള്ള പറമ്പിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നയാള്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. വിളയാട്ടൂര്‍ എളമ്പിലാട് യുപി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റുകൊണ്ട് നിര്‍മ്മിച്ച ബസ് സ്‌റ്റോപ്പ് തകര്‍ന്നു. പാഴ്‌സല്‍ സര്‍വീസ് നടത്തുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ
ജലജീവന്‍ മിഷന്‍ പദ്ധതി, ടാങ്ക് നിര്‍മ്മിക്കാന്‍ മേപ്പയ്യൂരില്‍ സ്ഥലം വേണം; സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ നിങ്ങള്‍ തയ്യാറാണോ?
മേപ്പയ്യൂര്‍: ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിന് വേണ്ടി ടാങ്ക് നിര്‍മ്മിക്കാന്‍ സ്ഥലം വേണം. 15 സെന്റ് സ്ഥലമാണ് ആവശ്യം. സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചു. ജനുവരി 10 നകം താല്‍പര്യപത്രം സമര്‍പ്പിക്കേണ്ടതാണ്.
സിവില്‍/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആണോ യോഗ്യത…?; മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ നിയമം
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. സിവില്‍ എഞ്ചിനീയറിംഗ്/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
പടകം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും പുലരുവോളം ആഘോഷം; ആർപ്പുവിളികളോടെ തെരുവിൽ ആഹ്ലാദ നൃത്തമാടി മേപ്പയ്യൂരിലെ അർജന്റീന ആരാധകർ
മേപ്പയ്യൂർ: മെക്സിക്കോയ്ക്കെതിരെ നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് മേപ്പയ്യൂരിലെ അർജന്റീന ആരാധകർ. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടും തെരുവിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആഘോഷം. പുലരുവോളം ആഘോഷം നീണ്ടുനിന്നു. മേപ്പയൂർ ടൗണിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അർജന്റീനയുടെ വിജയാഘോഷങ്ങൾ. രാത്രി പന്ത്രണ്ട് മണിയോടെ
മേപ്പയ്യൂരിൽ പതിനായിരം പേർ അണിനിരക്കുന്ന ലഹരി വിരുദ്ധ മനുഷ്യ മഹാശൃംഖല
മേപ്പയ്യൂർ: മേപ്പയ്യൂർ ഒരുങ്ങുകയാണ്, ലഹരിക്കെതിരായ മനുഷ്യ മഹാശൃംഖലയ്ക്കായി. പതിനായിരങ്ങൾ അണി നിറയ്‌ക്കുന്ന ചങ്ങലയാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി പതിനഞ്ചാം വാർഡിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. നടുക്കണ്ടി താഴയിൽ നിന്ന് ആരംഭിച്ച യാത്ര പാവട്ട് കണ്ടി മുക്കിൽ സമാപിച്ചു. സമാപനസമ്മേളനം മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക്
രക്തപരിശോധനയും മരുന്ന് വിതരണവും; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി മേപ്പയ്യൂരില്‍ മെഡിക്കല്‍ ക്യാമ്പ്
മേപ്പയൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും മേലടി ഐ.സി.ഡി.എസും സംയുക്തമായി ഗര്‍ഭിണികള്‍ കുട്ടികള്‍ മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ രക്ത പരിശോധന മരുന്നുവിതരണം എന്നിവ നടത്തി. ക്യാമ്പ് മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിക്രം ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി.സതീഷ് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീന എന്നിവര്‍ സംസാരിച്ചു. ഡോ.നജില വിലാസിനി
ലക്ഷ്യം പരിപൂര്‍ണ്ണ സാക്ഷരത; ന്യൂ ഇന്ത്യ ലിറ്റററി പ്രോഗ്രാമിനായുള്ള പഞ്ചായത്ത് തല സര്‍വ്വേയ്ക്ക് തുടക്കമിട്ട് മേപ്പയ്യൂര്‍
മേപ്പയ്യൂര്‍: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിനുവേണ്ടിയുള്ള സര്‍വ്വേ നടപടികള്‍ക്ക് മേപ്പയ്യൂരില്‍ തുടക്കം. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് 14ാം വാര്‍ഡിലെ പുലപ്രക്കുന്ന് കോളനിയില്‍ പഞ്ചായത്ത് തല സര്‍വ്വെ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. പരിപൂര്‍ണ്ണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെയും, കേരള സര്‍ക്കാരിന്റെയും ആഭിമുഖ്യത്തില്‍ 2022-23 മുതല്‍ 2026-27
ബൈക്കിൽ സഞ്ചരിക്കവെ പിന്തുടർന്ന് ചാടിക്കടിച്ചു; മേപ്പയ്യൂർ വിളയാട്ടൂരിൽ യുവാവിനെ ആക്രമിച്ച് തെരുവുനായ
മേപ്പയ്യൂർ: മേപ്പയ്യൂരിൽ തെരുവുനായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക്. വിളയാട്ടൂർ മൂട്ടപ്പറമ്പ് കിഴക്കെ കണിയാങ്കണ്ടി കെ.കെ. സനീഷിനാണ് കടിയേറ്റത്. വിളയാട്ടൂർ ഹെൽത്ത് സബ് സെൻററിന് സമീപത്തുകൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സനീഷിനെ നായ പിന്തുടർന്ന് ചാടിക്കടിക്കുകയായിരുന്നു. കീഴ്പയ്യൂരിലും കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. നെല്ലോടൻചാൽ പ്രദേശത്ത് ഒളോറ അമ്മതിന്റെ രണ്ട് ആടുകൾകളെയാണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. പഞ്ചായത്തിലെ വിവിധയിടങ്ങൾ