Tag: MDMA

Total 71 Posts

നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

നാദാപുരം: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കുമ്മങ്കോട് ഹെൽത്ത് സെൻ്ററിന് സമീപം കായലംകണ്ടി വിജിൽ (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 2.20 ഗ്രാം എംഡിഎംഎ പോലിസ് പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബുധൻ ഇന്നലെ ഉച്ചോടെ കുമ്മങ്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി വിജിൽ പിടിയിലായത്. നാദാപുരം എസ് ഐ എംപി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

പേരാമ്പ്രയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പേരാമ്പ്ര: മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസിൻ്റെ പിടിയിൽ. പേരാമ്പ്ര കല്ലോട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തിവന്നിരുന്ന പേരാമ്പ്ര ലാസ്റ്റ് കല്ലോട് സ്വദേശി കുരുടിയത്ത് വീട്ടിൽ മുഹമ്മദ് ലാൽ (35) ആണ് പേരാമ്പ്ര പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് ഒരു ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നാർകോട്ടിക്

വയറ്റിൽ തരിപോലുള്ള വസ്തു; താമരശ്ശേരിയിൽ യുവാവ് എം.ഡി.എം.എ വിഴുങ്ങിയെന്ന് സ്ഥിരീകരണം

താമരശ്ശേരി: താമരശ്ശേരിയിൽ എം.ഡി.എം.എ വിഴുങ്ങിയതായി സംശയിച്ച പ്രതി എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം. സ്കാനിങ്ങിൽ വയറ്റിൽ തരിപോലുള്ള വസ്തു കണ്ടെത്തി. പ്രതിയ്ക്ക്‌ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. അരയത്തും ചാലിൽ സ്വദേശി ഫായിസ് ആണ് ഇന്നലെ രാത്രി പൊലീസിന്റെ പിടിയിലായത്. ചുടാലമുക്കിലെ വീട്ടിലെത്തി അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍

സംശയം തോന്നി പരിശോധിച്ചു; ഏറാമലയില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

ഓര്‍ക്കാട്ടേരി: ഏറാമലയില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. ഓര്‍ക്കാട്ടേരി പുത്തൂര്‍ താഴെ കുനിയില്‍ സുജീഷ് കുമാറി (42)നെയാണ്‌ എടച്ചേരി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 0.48ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. ഏറാമല റോഡില്‍ വെച്ച് ഇന്നലെ വൈകുന്നേരമാണ് ഇയാള്‍ പിടിയിലാവുന്നത്. പെട്രോളിങ്ങിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ ഷീജു ടി.കെ, എ.എസ്.ഐ രാംദാസ്, എസ്.സി.പി.ഒ

നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി; വളയത്ത് കരുതൽ തടങ്കൽ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ

വളയം: മയക്കുമരുന്ന് കേസുകളിലെ കരുതൽ തടങ്കൽ നിയമം പ്രകാരം വളയത്ത് ഒരാൾ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണികണ്ടി നംഷിദി(37)നെയാണ് വളയം ഇൻസ്പെക്ടർ ഇ.വി ഫായിസ് അലി അറസ്റ്റുചെയ്തത്. ഒരുവർഷത്തേക്കാണ് പ്രതിക്കെതിരേ കരുതൽത്തടങ്കൽ നിയമം നടപ്പാക്കിയത്. ചെന്നൈയിലെ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ റീജണൽ ഓഫീസിൽ നിന്നുള്ള ഉത്തരവിനെ തുടർന്നാണ് നടപടി. അറസ്റ്റിലായ പ്രതിയെ ഇന്ന് തിരുവനന്തപുരം പൂജപ്പുര

സ്ത്രീകളെ മറയാക്കി ലഹരി വിൽപ്പന; ബാലുശ്ശേരിയിൽ എം.ഡി.എം.എയുമായി രണ്ട് യുവതികളുൾപ്പടെ മൂന്ന് പേർ പിടിയിൽ

ബാലുശ്ശേരി: പൂനൂരിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്നും മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ബാലുശേരി എരമംഗലം സ്വദേശിയായ വിൽപനക്കാരനും രണ്ട് യുവതികളും പിടിയിലായത്. ഇന്ന് വൈകീട്ടോടെയാണ് സ്വകാര്യ ഫ്ലാറ്റിൽ നിന്നും ഇവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. എരമംഗലം ചെട്ട്യാംവീട്ടിൽ ഓലോതലക്കൽ ജയ്സലും (44) ഇയാളോടൊപ്പം ബാംഗ്ലൂർ

വാടകവീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന, രാത്രി വീട് വളഞ്ഞ് പോലീസ്, കണ്ണൂരില്‍ യുവതി ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ

കണ്ണൂര്‍: ഉളിക്കലില്‍ വാടകവീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയവരെ പോലീസ് പിടികൂടി. നുച്യാട് സ്വദേശി മുബഷീർ (35), കർണ്ണാടക സ്വദേശികളായ ഹക്കീം (31), കോമള (31) എന്നിവരെയാണ് റൂറൽ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. ഇവരില്‍നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി പ്രതികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ പോലീസ് പരിശോധന

കൊയിലാണ്ടി മുത്താമ്പിയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിൽ

കൊയിലാണ്ടി: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊയിലാണ്ടി മുത്താമ്പി പാലത്തിന് സമീപത്തുവെച്ചാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഡന്‍സാഫ് അംഗങ്ങളും കൊയിലാണ്ടി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നമ്പ്രത്തുകര മന്യത്തുകുറ്റിയില്‍ സിസോണ്‍ (30), മുത്താമ്പി നന്ദുവയല്‍കുനി അന്‍സില്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 2.34ഗ്രാം എം.ഡി.എം.എ

വീട് വാടകയ്‌ക്കെടുത്ത് എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളിലാക്കി വില്പന; കോഴിക്കോട് മൂന്ന് യുവാക്കള്‍ എലത്തൂര്‍ പോലീസിന്റെ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വീട് വാടകയ്‌ക്കെടുത്ത് എം.ഡി.എം.എ വില്പന നടത്തുന്ന മൂന്ന് യുവാക്കള്‍ എലത്തൂര്‍ പോലീസിന്റെ പിടിയില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മിഥുന്‍രാജ്, പുതിയങ്ങാട് സ്വദേശി നിജില്‍, പൂവാട്ടുപറമ്പ് സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 79.74ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പാവങ്ങാടിന് സമീപത്തെ വാടക വീട്ടില്‍ വെച്ചാണ്

കരിപ്പൂരില്‍ വന്‍ എം.ഡി.എം.എ വേട്ട; പിടിച്ചത് 1.66 കിലോഗ്രാം എം.ഡി.എം.എ

മലപ്പുറം: കരിപ്പൂരില്‍ വന്‍തോതില്‍ എം.ഡി.എം.എ പിടിച്ചെടുത്തു. കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്ന് 1.66 കിലോഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്. മുക്കൂട് മുല്ലാന്‍മടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നാണ് പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും എം.ഡി.എം.എ പിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. പിടികൂടിയ രാസലഹരിക്ക് 50 ലക്ഷത്തോളം രൂപ വിലവരും. മൊത്തവിതരണവുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണത്തിലാണ് ഇത്രയധികം രാസലഹരി പിടികൂടാനായത്

error: Content is protected !!