Tag: LDF

Total 54 Posts

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ.രാഗേഷിനെ നിയമിച്ചു

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചു. മുൻ രാജ്യസഭാംഗവും സിപിഐഎം സംസ്ഥാന സമിതി അംഗവുമാണ് രാഗേഷ്. ദേശീയ തലത്തിൽ നടന്ന കർഷക സമരത്തിൽ സജ്ജീവ സാന്നിധ്യമായിരുന്നു. കർഷക സംഘം നേതാവ് കൂടിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ദിനേശൻ പുത്തലത്തും പ്രസ് സെക്രട്ടറിയായി പി

വീണ ജോര്‍ജ് ആരോഗ്യമന്ത്രി; ധനവകുപ്പ് കെഎന്‍ ബാലഗോപാലിന്, റിയാസിന് പൊതുമരാമത്ത് -ടൂറിസം വകുപ്പുകൾ, രാജീവിന് വ്യവസായം; മറ്റ് വകുപ്പുകള്‍ ഇങ്ങനെ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി. നാളെയാണ് സത്യപ്രതിജ്ഞ. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക. കെ.കെ.ശൈലജ ടീച്ചർക്ക് പിൻഗാമിയായി വീണ ജോര്‍ജിനെ ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തു. ആറന്മുളയില്‍ നിന്നുള്ള എംഎല്‍എയാണ് വീണ ജോര്‍ജ്. തോമസ് ഐസകിന് ശേഷം കേരളത്തിന്റെ ധനകാര്യമന്ത്രിയായി കെഎന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമാണ് കെഎന്‍

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇന്നറിയാം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. സിപിഎമ്മും സിപിഐയുമായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുക. കെ.കെ ശൈലജയ്ക്ക് പകരം ആരോഗ്യവകുപ്പ് ആര് കൈകാര്യം ചെയ്യുമെന്നതാണ് ചര്‍ച്ചകളെ ശ്രദ്ധേയമാക്കുന്നത്. വീണാ ജോര്‍ജിനോ ആര്‍. ബിന്ദുവിനോ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ വകുപ്പിലേക്കും ഇവരുടെ പേരുകളാണ്

ഇടതുമുന്നണിയുടെ ചരിത്രവിജയം വെള്ളിയാഴ്ച വിജയ ദിനമായി ആചരിക്കും

കോഴിക്കോട്: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയത് ചരിത്ര വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. വികസനത്തിന് തുരങ്കം വച്ച വര്‍ക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസന മുന്നേറ്റം തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു, പക്ഷേ കേന്ദ്രനയങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണ് ഭരണത്തുടര്‍ച്ച എന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഇടതുമുന്നണി ജയത്തിന്

99 സീറ്റോടെ അധികാരത്തിലെത്തിയപ്പോള്‍ ഇടതുമുന്നണി പിടിച്ചെടുത്തത് 14 സീറ്റുകള്‍; 9 മണ്ഡലങ്ങള്‍ കൈവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് 2016-ല്‍ ഇടതുപക്ഷം അധികാരത്തിലെത്തിയത് 91 സീറ്റുകളോടെയാണ്. 2021 ല്‍ എല്‍ഡിഎഫ് 99 സീറ്റുകളായി വര്‍ദ്ധിപ്പിച്ചു. കണക്കുകള്‍ പ്രകാരം 14 സീറ്റുകളാണ് എല്‍ഡിഎഫ് പുതുതായി പിടിച്ചെടുത്തത്. അപ്പോള്‍ തന്നെ എല്‍ഡിഎഫിന്റെ കൈയ്യില്‍ നിന്നും 9 സീറ്റുകള്‍ യുഡിഎഫും പിടിച്ചിട്ടുണ്ട്. കണ്ണൂരില്‍ അഴീക്കോട്ടെ സീറ്റ് ഇടതുമുന്നണി പിടിച്ചെടുത്തു. മുസ്ലീംലീഗിലെ കെ എം ഷാജിയെ സിപിഎമ്മിലെ കെവി

ആദ്യ രണ്ട് വിജയം എല്‍ഡിഎഫിന്: ടിപി രാമകൃഷ്ണനും ലിന്റോ ജോസഫും ജയിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ രണ്ട് വിജയം എല്‍ഡി എഫിന്. പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണനും തിരുവമ്പാടിയില്‍ ലിന്റോ ജോസഫും വിജയിച്ചു. കേരളത്തില്‍ ഇടത് തരംഗമാണ് വീശിയടിക്കുന്നത്. ഉടുമ്പന്‍ചോലയില്‍ എംഎം മണിയും വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചു. മലപ്പുറത്തും വയനാട്ടിലും യുഡിഎഫിന് മേല്‍ക്കൈ. പാലക്കാട് ഇ ശ്രീധരന്‍ ലീഡ് ഉയര്‍ത്തുകയാണ്.    

സംസ്ഥാനത്ത് ഇടത് ട്രെന്റ്: ആദ്യ ഫലസൂചന എല്‍ഡിഎഫിന് അനുകൂലം, 70 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ്

കോഴിക്കോട്: സംസ്ഥാനത്ത് 73 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍. ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. തൃപ്പൂണിത്തറ, ആറ്റിങ്ങല്‍, കോഴിക്കോട് നോര്‍ത്ത്, വട്ടിയൂര്‍ക്കാവ്, പിണറായി, ഉടുമ്പന്‍ ചോല എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. നേമത്തെ ലീഡ് നില മാറിമറിയുകയാണ്. തൃപ്പൂണിത്തറയില്‍ കോണ്‍ഗ്രസിനായിരുന്നു ആദ്യഘട്ടത്തില്‍ ലീഡ്.

എല്‍ഡിഎഫിന് 85 പ്ലസ് സീറ്റ് ലഭിക്കുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി എണ്‍പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടാമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.തിരുവനന്തപുരം ജില്ലയില്‍ കോവളം സീറ്റ് മാത്രമാണ് യുഡിഎഫിന് ഉറപ്പുള്ളത്. മറ്റുള്ള സീറ്റുകളിലെല്ലാം എല്‍ഡിഎഫ് വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 93 സീറ്റുകള്‍ വരെ നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. സിറ്റിങ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

വിധിയെഴുതാന്‍ ഇനി മൂന്ന് നാള്‍, കൊയിലാണ്ടിയുടെ ചായവ് ഇടത്തേക്കോ വലത്തേക്കോ

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്നു നാള്‍ മാത്രം. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം. 13 ല്‍ നാലിടത്ത് എല്‍ഡിഎഫിനും രണ്ടിടത്ത് യുഡിഎഫിനും മുന്‍തൂക്കമുണ്ട്. ബാക്കി മണ്ഡലങ്ങളില്‍ സ്ഥിതി പ്രവചനാതീതം. മുന്‍തൂക്കം പ്രവചിക്കപ്പെട്ട മണ്ഡലങ്ങളില്‍ പോലും അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഫലം മാറ്റി മറിച്ചേക്കാം. പഴയ യുഡിഎഫ് കോട്ടയായിരുന്ന കൊയിലാണ്ടിയില്‍ തുടര്‍ച്ചയായി 3 തിരഞ്ഞെടുപ്പില്‍

മത്സ്യത്തൊഴിലാളികളുടെ മനമറിഞ്ഞ് കാനത്തില്‍ ജമീല

കൊയിലാണ്ടി: സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍ ജനപങ്കാളിത്തം. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് താഴെ പഴയ റെയില്‍വേ ഗേയ്റ്റിന് വടക്കുവശമായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് മേലൂരിന്റെ സാംസ്‌ക്കാരിക ഭൂമികളിലൊന്നായ ആന്തട്ടയില്‍ ഊഷ്മള സ്വീകരണം. എല്‍.എസ്.എസ്, യു.എസ്.എസ് ലഭിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് സ്ഥാനാര്‍ത്ഥി ഉപഹാരം നല്‍കി. വിരുന്നുകണ്ടി, മണമല്‍മുക്ക് എന്നിവിടങ്ങളിലും മികച്ച സ്വീകരണം. തച്ചം വള്ളിത്താഴെയും മങ്ങ്യാര്‍ കുനിയിലും

error: Content is protected !!