Tag: LDF
നാദാപുരം പഞ്ചായത്ത് വാർഡ് പുനർനിർണ്ണയ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം; പഞ്ചായത്ത് സെക്രട്ടറി നിയമങ്ങൾ കാറ്റിൽ പറത്തിയെന്ന് എൽഡിഎഫ്
നാദാപുരം : നാദാപുരം പഞ്ചായത്ത് വാർഡ് പുനർനിർണയത്തിൻ്റെ കരട് പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് എൽഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്ത് സെക്രട്ടറി യുഡിഎഫിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നിയമങ്ങൾ കാറ്റിൽ പറത്തിയാണ് വാർഡ് പുനർ നിർണ്ണയം നടത്തിയതെന്നും പല വാർഡുകളിലും വീടുകൾക്ക് പകരം കെട്ടിടങ്ങളുടെയും കച്ചവട സ്ഥാപനങ്ങളെയും വീടുകളായി കാണിച്ചാണ് വാർഡ് വിഭജിച്ചിരിക്കുന്നതെന്നും എൽഡിഎഫ് പ്രസ്ഥാവനയിൽ പറഞ്ഞു.
തിരുവള്ളൂരിൽ എല്‍.ഡി.എഫ് വനിതാ പഞ്ചായത്ത് അംഗങ്ങളെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം; ടൗണില്‍ ഇന്ന് പ്രതിഷേധ പ്രകടനവും പൊതുയോഗവും
വടകര: തിരുവള്ളൂര്‍ പഞ്ചായത്തില്‍ കളിസ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ എല്‍.ഡി.എഫ് വനിതാ പഞ്ചായത്ത് അംഗങ്ങളെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എല്‍.ഡി.എഫ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവള്ളൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ
തിരുവള്ളൂരിൽ എല്‍.ഡി.എഫ് വനിതാ പഞ്ചായത്ത് അംഗങ്ങളെ അക്രമിച്ച സംഭവം; പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ കേസ്
വടകര: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ കളിസ്ഥലം വാങ്ങുന്നതില്‍ അഴിമതി ആരോപണം ഉന്നയിച്ച എല്‍ഡിഎഫ് വനിതാ ജനപ്രതിനിധികളെ അക്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യുഡിഎഫ് അംഗവുമായ എഫ്.എം മുനീര്‍, സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപാണ്ടി, പഞ്ചായത്തംഗം ഡി.പ്രജീഷ്, യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഖാസിം ഉള്‍പ്പെടെ
മുതുകാട് ക്ഷീരസഹകരണസംഘം തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽ.ഡി.എഫ്
പെരുവണ്ണാമൂഴി: മുതുകാട് ക്ഷീരസഹകരണസംഘം തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽ.ഡി.എഫ്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇ.വി. ജോർജ് (പ്രസിഡന്റ്), ഗീത സുകുമാരൻ (വൈസ് പ്രസിഡന്റ്), വി.ഇ.മോഹനൻ, റോബർട്ട് കൊമ്മറ്റത്തിൽ, പി.കെ.ലീല, രുക്‌മിണി പ്രകാശ്, ശാലിനി രാജീവൻ, പി.എം.സന്തോഷ്, തോമസ് കൊമ്മറ്റത്തിൽ എന്നിവരാണ് ഭരണസമിതിയംഗങ്ങൾ.
ചക്കിട്ടപാറ, കൂരാച്ചുണ്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാളെ മലയോര ഹര്‍ത്താല്‍
പേരാമ്പ്ര: ചക്കിട്ടപാറ, കൂരാച്ചുണ്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാളെ മലയോര ഹര്‍ത്താല്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ അടിസ്ഥാന്തിലാണ് നാളെ മലയോര മേഖലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലയില്‍ മലബാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശങ്ങളാണ് ബഫര്‍ സോണിന് കീഴില്‍ വരിക. വന്യ ജീവി സങ്കേതങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍ എന്നിവയുടെ യഥാര്‍ത്ഥ അതിര്‍ത്ഥിയില്‍ നിന്നും
ചെറുവണ്ണൂർ ചുവന്നു തന്നെ നിൽക്കും; യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പതിനഞ്ച് അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും അംഗങ്ങളാണ് ഉള്ളത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഏഴ് പേര്‍ വീതം വോട്ട് ചെയ്തതോടെയാണ് നിലവിലെ ഇടത് ഭരണസമതിക്ക് തുടരാന്‍ കഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ അംഗവുമായ ഇ.ടി.രാധ ഈ വര്‍ഷം
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മേപ്പയ്യൂരിൽ മെയ് 29 ന് എൽ.ഡി.എഫ് ധർണ
മേപ്പയ്യൂർ: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ ഇടതു പാർട്ടികൾ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂരിൽ എൽ.ഡി എഫ് പ്രതിഷേധ ധർണ്ണ നടത്തും. മെയ് 29 ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ധർണ്ണയുടെ വിജയകരമായ നടത്തിപ്പിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി
‘ഭരണ സ്തംഭനമില്ല, പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം’; ചെറുവണ്ണൂര്‍ പഞ്ചായത്തംഗം കെ.പി ബിജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ഭരണപക്ഷ അംഗം കെ.പി ബിജു. പഞ്ചായത്തില്‍ ഭരണ സ്തംഭനം ഇല്ലെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പദ്ധതികള്‍ 98.86 ശതമാനം പൂര്‍ത്തീകരിച്ചു. നികുതി 100 ശതമാനം പിരിച്ചു. പദ്ധതി ആസൂത്രണം മറ്റെല്ലാ പഞ്ചായത്തുകളിലെയും പോലെ നടക്കുന്നുണ്ട്. മെയ് മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം
ചെറുവണ്ണൂരിൽ ഇടത് ഭരണം അവസാനിക്കുമോ? അവസരം മുതലെടുക്കാൻ യുഡിഎഫ്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 15 അംഗ ബോര്‍ഡില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റായ സി.പി.ഐയിലെ ഇ.ടി. രാധ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍, ദീര്‍ഘകാല അവധിയിലാണ്. അതിനാല്‍ ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇരു മുന്നണികള്‍ക്കും ഏഴുവീതം അംഗങ്ങളായിരിക്കും ഉണ്ടാവുക. പഞ്ചായത്തില്‍ സി.പി.എം
ഈ സമരത്തിൽ വൃദ്ധനായ ഞാൻ കാലിടറി വീണെന്ന് വരും, പക്ഷെ എന്റെ സഖാക്കള്‍ കൂടുതല്‍ ആവേശത്തോടെ ലക്ഷ്യത്തില്‍ എത്തുകതന്നെ ചെയ്യും; സത്യപ്രതിജ്ഞ വേദിയിൽ മുരളിയുടെ ശബ്ദത്തില്‍ എകെജിയുടെ വാക്കുകള്‍
‘ഈ സമരത്തില്‍ വൃദ്ധനായ ഞാന്‍ കാലിടറി വീണെന്ന് വരും. ലക്ഷ്യത്തില്‍ എത്താന്‍ എനിക്ക് കഴിഞ്ഞില്ലെന്ന് വരും. പക്ഷെ എന്റെ സഖാക്കള്‍ എന്റെ മാര്‍ഗ്ഗത്തില്‍ കൂടുതല്‍ ആവേശത്തോടെ മുന്നേറുകയും ലക്ഷ്യത്തില്‍ എത്തുകയും ചെയ്യും. ഭാരതത്തില്‍ ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും കഷ്ടപ്പെടുന്ന എല്ലാ ഇടത്തരക്കാരന്റെയും വസന്തകാല വരികയും ചെയ്യും. ഈ വസന്തത്തിന്റെ പിറവി കാണാന്‍ അതിനായി ആഗ്രഹിക്കുന്ന എനിക്ക്