Tag: ksrtc

Total 47 Posts

കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപണം; കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കാർ യാത്രക്കാരുടെ മർദ്ദനം

കോഴിക്കോട്: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കോഴിക്കോട് കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ പി സുബ്രഹ്‌മണ്യത്തിനാണ് കാർ യാത്രക്കാരുടെ മർദനം ഏറ്റത്. മാങ്കാവ് ഭാഗത് വെച്ച്‌ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്നവർ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ബസ് പാലക്കാട് നിന്നും കോഴിക്കോടേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ

കുറഞ്ഞ ചിലവില്‍ ഫാമിലിക്കൊപ്പം പൈതല്‍മലയിലേക്ക് ഒരു യാത്ര പോയാലോ; കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു

കണ്ണൂര്‍: അതി തീവ്ര മഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രകൾ പുനരാരംഭിച്ചു. കണ്ണൂരില്‍ നിന്നും പൈതല്‍മല, കോഴിക്കോട്, വാഗമണ്‍, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് പുനരാരംഭിച്ചത്‌. കൊല്ലൂർആഗസ്റ്റ് 16,30 തീയതികളിൽ രാത്രി 8.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ എത്തും. ക്ഷേത്ര

പേരാമ്പ്രയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞതായി പരാതി. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന ബസിന് നേരെ എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ്‌ അക്രമണം ഉണ്ടായത്. കല്ലേറില്‍ ഡ്രൈവര്‍ മനോജിന് പരിക്കേറ്റു. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ സൈഡിലുള്ള ചില്ല തകര്‍ന്ന് മനോജിന്റെ മേല്‍ പതിക്കുകയായിരുന്നു. ഇന്ന്‌ രാത്രി എട്ട് മണിയോടെയാണ് സംഭവം. അമ്പലത്തിന്

പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്‌സ്; 22ന് സര്‍വീസ് ആരംഭിക്കും

പേരാമ്പ്ര: കോഴിക്കോടു നിന്നും പേരാമ്പ്ര വഴി ബാംഗളൂരിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് വരുന്നു. കോഴിക്കോട്- ബംഗളൂരു സൂപ്പര്‍ ഡിലക്സ് എയര്‍ ബസ് മെയ്യ് 22ന് സര്‍വീസ് തുടങ്ങും. കോഴിക്കോടു നിന്നും പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിയാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. രാത്രി ഒമ്പതിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് പേരാമ്പ്ര 10.30, കുറ്റ്യാടി 10.45, തൊട്ടില്‍പാലം

മാനന്താവാടി യാത്ര ഇനി കൂടുതല്‍ സൗകര്യപ്രദം; കുറ്റ്യാടി വഴി മാനന്തവാടിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പര്‍ ഫാസ്റ്റിന് തുടക്കമായി

കുറ്റ്യാടി: കുറ്റ്യാടി വഴി മാന്തവാടിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസിന് തുടക്കമായി. കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്നുമാണ് മാനന്തവാടിയിലേക്ക് ഓരോ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് വീതം ആരംഭിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ നിന്നു വൈകുന്നേരം 4.30ന് പുറപ്പെടുന്ന ബസ് രാത്രി 10.30ന് മാനന്തവാടിയിലെത്തും. പത്തനംതിട്ട ഡിപ്പോയുടെ ബസ് രാവിലെ 6.30ന് പുറപ്പെടും. ആലപ്പുഴ,

അവധിക്കാലത്ത് കോഴിക്കോട് നഗരം ചുറ്റിക്കണ്ടാലോ? കെ.എസ്.ആർ.ടി.സിയുടെ ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ വീണ്ടും ആരംഭിക്കുന്നു, വിശദാംശങ്ങൾ ഇതാ

കോഴിക്കോട്: അവധി കഴിയും മുന്‍പേ കോഴിക്കോടിനെ അറിഞ്ഞൊരു യാത്ര ചെയ്യാം. താത്കാലികാലികമായി നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സിയുടെ കോയിക്കോടന്‍ നഗരയാത്ര പുനരാരംഭിക്കുന്നു. മേയ് ആറിന് ആരംഭിക്കുന്ന അടുത്ത യാത്രയ്ക്ക് 80 ഓളം പേര്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. ഫെബ്രുവരി 2ന് ആരംഭിച്ച ‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരുയാത്ര’ എന്നപേരിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആണ് ചെറിയ ഇടവേളയ്ക്കു ശേഷം

അവധിക്കാലം വന്നെത്തി, ഇനി യാത്രകള്‍ തുടങ്ങാം; നെല്ലിയാംമ്പതി, ഗവി, മൂന്നാര്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ തകര്‍പ്പന്‍ വിനോദയാത്ര പാക്കേജുകളുമായി കോഴിക്കോടു നിന്നും ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു

കോഴിക്കോട്: അവധിക്കാലം ആഘോഷിക്കാന്‍ വിനോദയാത്രയുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് ജില്ലയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു. കുറഞ്ഞ ചെലവില്‍ കുറേയേറെ മനോഹരമായ യാത്രകളാണ് ഇതിലൂടെ ഒരുങ്ങുന്നത്. കാടിന്റെ മനോഹാരിതയും അതോടൊപ്പം നവ്യജീവികളെ നേരിട്ട് കണ്ടും ഒരു സഞ്ചാരം. കാനനഭംഗിയാസ്വദിച്ചുള്ള ഗവിയിലേക്കുള്ള യാത്ര കോഴിക്കോടു നിന്നും പുറപ്പെടുന്നത് ഏപ്രില്‍ അഞ്ചിനാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍

മൂകാംബികയിൽ ദർശനം നടത്തണമെന്ന ആ​ഗ്രഹം സഫലമായില്ലേ? കെ.എസ്‌.ആർ.ടി.സിയുണ്ട് കൂട്ടിന്, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: കെ.എസ്‌.ആർ.ടി.സി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ ആദ്യമായി മൂകാംബിക യാത്ര ഒരുക്കുന്നു. മാർച്ച്‌ 18 ന് രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ മൂകാംബികയിൽ എത്തും. ദർശനത്തിനു ശേഷം ഉച്ചയ്ക്ക് മൂകാബികയിൽ നിന്നും ഉഡുപ്പിയിലേക്ക് യാത്ര തിരിക്കും. ഉഡുപ്പിയിൽ നിന്ന് ഏഴ് മണിക്ക് കോഴിക്കോടേക്ക് യാത്ര തിരിക്കും. ബുക്കിംഗിനും വിവരങ്ങൾക്കും രാവിലെ 9.30 മുതൽ

വാലന്റൈന്‍സ് ദിനം ആനവണ്ടിയോടൊപ്പം ആഘോഷിച്ചാലോ? പ്രണയിതാക്കള്‍ക്കായി കിടിലന്‍ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, വിശദാംശങ്ങള്‍ അറിയാം

കെ.എസ്.ആര്‍.ടി.സിയുട സൂപ്പര്‍ഹിറ്റ് സര്‍വ്വീസുകളാണ് ഉല്ലാസയാത്രകള്‍. കുറഞ്ഞ ചെലവിലുള്ള വ്യത്യസ്തമായ പാക്കേജുകള്‍ അവതരിപ്പിച്ച് വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാത്രക്കാരെ കാണിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വിനോദസഞ്ചാരയാത്രകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. ഇത്തവണത്തെ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചും പുതിയൊരു യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിന്നാണ് പ്രണയദിനത്തിലെ ആനവണ്ടിയുടെ പ്രത്യേക യാത്ര തുടങ്ങുന്നത്. ബജറ്റ് ടൂറിസത്തിന്റെ

വെറും ഇരുന്നൂറ് രൂപയ്ക്കോ? അതും ആനവണ്ടിയിൽ! നഗരം ചുറ്റാം ആനവണ്ടിയിൽ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി

മലബാറിൽ ആദ്യമായി കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവീസ്. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിലാണ് ബസ് സർവീസ് ആരംഭിച്ചത്. കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത് 200

error: Content is protected !!