Tag: KOYILANDY
കിണറ്റില്‍ നിന്നും പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് താഴെ വീണു; ചേമഞ്ചേരിയിൽ മധ്യവയസ്ക്കന് ദാരുണാന്ത്യം
ചേമഞ്ചേരി: കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. തുവ്വക്കോട് പടിഞ്ഞാറേ മലയില്‍ വിജയന്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ കിണറ്റില്‍ പൂച്ച വീണതിനെ തുടര്‍ന്ന് അതിനെ പുറത്തെടുക്കാനായി കിണറ്റില്‍ ഇറങ്ങിയതായിരുന്നു. അത്ര ആഴമില്ലാത്ത കിണറാണ്. ശരീരത്തില്‍ കയര്‍ കെട്ടിയിരുന്നില്ല. കയര്‍
കൊയിലാണ്ടി പൊയിൽക്കാവിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരന് പരിക്ക്
കൊയിലാണ്ടി: പൊയില്‍ക്കാവിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് 5 മണിയോടെ പൊയില്‍ക്കാവ് ഹൈവേ ഹോട്ടലിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ യാത്രക്കാരനായ മധ്യവയസ്സക്കന് കാലിന് പരിക്കേറ്റു. വടകര ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുെട ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പിക്കപ്പ്
ബസ് തൊഴിലാളിയെ മർദ്ദിച്ച സംഭവം; ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അറസ്റ്റിൽ, കൊയിലാണ്ടിയിൽ ഇന്നത്തെ ബസ് സമരം പിൻവലിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് നടത്താനിരുന്ന സൂചനാ ബസ് പണിമുടക്ക് പിന്‍വലിച്ചു. ഫെബ്രുവരി 17 ന് കൊയിലാണ്ടി ചെങ്ങോട്ട് കാവില്‍ വെച്ച് അപകടകരമായ നിലയിൽ ബസ് ഓടിച്ചു എന്നാരോപിച്ച് കൊയിലാണ്ടി സ്റ്റാൻ്റിൽ വെച്ച് ബസ് ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ബസ് സമരം പിന്‍വലിച്ചത്. സംഭവത്തിലെ പ്രതിയായ ഡി.വൈ.എഫ്.ഐ
ആന വിരണ്ടോടിയത് വെടിക്കെട്ട് നടക്കുന്നതിനിടെ, കൂടുതല്‍ പേര്‍ക്കും അപകടം പറ്റിയത് കെട്ടിടം തകർന്ന് വീണ്; മൂന്നുപേരുടെ മരണത്തിൽ നടുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ (66) കാര്യത്ത് വീട്, ഊരള്ളൂർ എന്നിവരാണ് മരണപ്പെട്ടത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബീന (51), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), രാജന്‍
മരണം മൂന്നായി, ഇരുപതോളം പേർക്ക് ഗുരുതര പരിക്ക്; ദുരന്തഭൂമിയായി കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രപരിസരം
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാളു, ലീല, രാജൻ എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം കുറുവങ്ങാട് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകുന്നേരത്തോടെയാണ് രണ്ട് ആനകള്‍ ഇടഞ്ഞത്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ പിതാബരൻ എന്ന ആന സമീപത്തുള്ള ഗോഗുൽ
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് എത്തിച്ച ആനകള്‍ ഇടഞ്ഞു; നിരവധിപ്പേർക്ക് പരിക്ക്
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് എത്തിച്ച ആനകള്‍ ഇടഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പടക്കം പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ രണ്ട് ആനകള്‍ വിരണ്ടോടിയതായാണ് വിവരം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അമ്പലത്തിലേക്ക് താലപ്പൊലി വരവ് വരുന്നതിനിടെയാണ് സംഭവം. അനയുടെ സമീപത്ത് നിന്നും പടക്കം പൊട്ടിച്ചപ്പോള്‍ ആന വിരണ്ടോടുകയായിരുന്നു. രണ്ട് ആനകള്‍ വിരണ്ടതോടെ ചുറ്റിലുമുണ്ടായിരുന്നവര്‍ ചിതറിയോടി. ഓട്ടത്തിനിടയില്‍
കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ച് അപകടം; ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് ലോറികയറി മരിച്ചു, രണ്ടു പേർക്ക് പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയിൽ ബൈക്കില്‍ ലോറിയിടിച്ച് അപകടം. ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന് ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 1.45 ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമാണ് അപകടം നടന്നത്. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലോറി തട്ടി ബൈക്ക് നിന്നും തെറിച്ചുവീണ
വാക്കുതര്‍ക്കത്തിന് പിന്നാലെ ആക്രമണം; കൊയിലാണ്ടിയിൽ യുവാവിനെ കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് പിടിയില്‍
കൊയിലാണ്ടി: സുഹൃത്തുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ കുറുവങ്ങാട് സ്വദേശിയെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. വരകുന്നുമ്മല്‍ സ്വദേശി ഷാജഹാന്‍ ആണ് പിടിയിലായത്. കുറുവങ്ങാട് സ്വദേശിയായ മന്‍സൂറിനാണ് വെട്ടേറ്റത്. ജനുവരി 29നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 10 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന മന്‍സൂറിനെ കുറുവങ്ങാട് വരകുന്നുമ്മല്‍ വെച്ച് കൊടുവാള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു. മന്‍സൂറിനെ തലയ്ക്കാണ് വെട്ടേറ്റത്. മന്‍സൂറും സുഹൃത്തും
കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ അവശനിലയിൽ കണ്ടെത്തിയ ഉദ്യോഗസ്ഥൻ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ അവശനിലയിൽ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥൻ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസർ കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബിജുമോനാണ് മരിച്ചത്. അൻപത്തിമൂന്ന് വയസായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹം കൊയിലാണ്ടിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ദിവസവും രാവിലെ ഭാര്യയെ വിളിക്കാറുണ്ട്. ഇന്ന് രാവിലെ വിളിക്കാത്തതിനാൽ ഭാര്യ അന്വേഷിച്ച്
കൊയിലാണ്ടി മുത്താമ്പിയില്‍ കിണറ്റില്‍ വയോധികന്‍ മരിച്ച നിലയിൽ
കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. വൈദ്യരങ്ങാടി ടൗണില്‍ ഒരു കടയുടെ സമീപത്തായുള്ള പറമ്പിലെ കിണറ്റിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസ് സാന്നിധ്യത്തില്‍ ഫയര്‍ഫോഴ്‌സ് മൃതദേഹം പുറത്തെടുത്തു. മരിച്ചയാള്‍ മുത്താമ്പി സ്വദേശി യാണെന്നാണ് പ്രാഥമിക വിവരം.