Tag: KOYILANDY
കൊയിലാണ്ടിയ്ക്കും ആശ്വസിക്കാം; പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്; ഇന്ന് 133 പേര്‍ക്ക് കോവിഡ് ബാധിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കണക്കുകള്‍ മേഖലയില്‍ കുറഞ്ഞ് വരുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 27 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ്
സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് പെരുവട്ടൂര്‍ യൂണിറ്റിന് ഓക്‌സീമീറ്ററുകള്‍ സംഭാവന നല്‍കി
കൊയിലാണ്ടി: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പെരുവട്ടൂര്‍ യൂണിറ്റിന് കോവിഡ്- പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പള്‍സ് ഒക്‌സീമീറ്ററുകള്‍ നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല സുരക്ഷ ചെയര്‍മാന്‍ പി വി സത്യന് കൈമാറി കോവിഡാനന്തരം വീടുകള്‍ അണു നശീകരണം നടത്തുന്നതിനും ജീവത ശൈലി രോഗങ്ങളായ ഷുഗര്‍, പ്രഷര്‍ പരിശോധനങ്ങളുമായി സുരക്ഷ വളന്റീയര്‍മാര്‍ സജീവമായി രംഗത്തുണ്ട്. സിപിഎം കൊയിലാണ്ടി
മികച്ച പഠന നിലവാരത്തോടെ കൊയിലാണ്ടിയില്‍ യൂണിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാര്‍; പ്രവേശനം ആരംഭിച്ചു, യോഗ്യരായവര്‍ക്ക് സ്‌കോളര്‍ഷിപ്പും
കൊയിലാണ്ടി: മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സിന് പരിശ്രമിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച പഠനനിലവാരത്തോടെ യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒരുങ്ങുന്നു. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ടാലന്റ് സെര്‍ച്ച് എക്സാമും നടത്തുന്നു. മെയ് 19 നാണ് പരീക്ഷ നടത്തുക. യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കും. അഡ്മിഷനായി ഉടന്‍ അപേക്ഷ സമര്‍പ്പിക്കുക.
കൊയിലാണ്ടി പൂക്കാടില്‍ എം.ഒ.ചന്ദ്രശേഖരന്‍ അന്തരിച്ചു
കൊയിലാണ്ടി: പൂക്കാട് നിജീഷില്‍ എം.ഒ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു (ഗള്‍ഫ് മെഡിക്കല്‍സ് പൂക്കാട്). പരേതനായ സ്രാമ്പിയില്‍ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകനായിരുന്നു. പുഷ്പവല്ലിയാണ് ഭാര്യ. നിഷ, ജിഷ (പി.ആര്‍.ഒ.ഗവ താലൂക്ക് ഹോസ്പിറ്റല്‍ കൊയിലാണ്ടി), നിജീഷ് എന്നിവര്‍ മക്കളാണ്. സഞ്ജീവ് നായര്‍, ഹരീഷ്, ഡോ പൂജ, എന്നിവര്‍ മരുമക്കളാണ്. റിട്ട.കേണല്‍ മാധവന്‍ നായര്‍, ശ്രീധരന്‍ നായര്‍,
ഊരള്ളൂരില്‍ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീണ് വീട്ടമ്മ മരണപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഊരള്ളൂരില്‍ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീണ് വീട്ടമ്മ മരണപ്പെട്ടു. ചേമ്പും കണ്ടി മീത്തല്‍ യശോദയാണ് മരിച്ചത്. 70 വയസായിരുന്നു. ഇന്ന് ഉച്ചക്ക് ഉണ്ടായ ശക്തമായ കാറ്റില്‍ വീട്ടിനടുത്തുള്ള തെങ്ങ് മുറിഞ്ഞു ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. മപരേതനായ കുഞ്ഞിക്കേളപ്പനാണ് ഭര്‍ത്താവ്. രഞ്ജിത്ത്, റീന എന്നിവരാണ് മക്കള്‍. വിജയന്‍ കൊരട്ടിയില്‍, ഷൈബി ഒറ്റക്കട്ടം
കൊയിലാണ്ടി മേഖലയില്‍ 134 പുതിയ കോവിഡ് കേസുകള്‍; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ്
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 134 പുതിയ കോവിഡ് കേസുകള്‍. മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് കേസുകള്‍ ഒറ്റനോട്ടത്തില്‍ അരിക്കുളം – 10
കണക്ടഡ് ഇനീഷ്യേറ്റീവ് കൊയിലാണ്ടി ചാപ്റ്റര്‍ ഓക്സീമീറ്റര്‍ സംഭാവന നല്‍കി
കൊയിലാണ്ടി: കണക്ടഡ് ഇനീഷ്യേറ്റീവ് കൊയിലാണ്ടി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പള്‍സ് ഓക്സിമീറ്റര്‍ ചാലഞ്ചിന്റെ ഉദ്ഘാടനം നിയുക്ത എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. ആദ്യ ഘട്ടമായി ലഭിച്ച ഓക്സിമീറ്ററുകള്‍ വയനാട് ജില്ലാ ജഡ്ജി എം.പി ജയരാജില്‍ നിന്നും കൊയിലാണ്ടി താലൂക്കാശുപത്രി സൂപ്രന്റ് ഡോ.വി.പ്രതിഭ ഏറ്റുവാങ്ങി. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.സന്ധ്യാ കുറുപ്പ്, കണക്ടറ്റഡ് ഇനീഷ്യേറ്റീവ് കൊയിലാണ്ടി ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍
കോവിഡ് രണ്ടാം തരംഗം; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും, കൊയിലാണ്ടി മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്നു
കൊയിലാണ്ടി: കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ കോവിഡ് അവലോകന യോഗങ്ങള്‍ ഇന്ന് നടന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം. നിയുക്ത എംഎല്‍എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. മഴ ശക്തി പ്രാപിച്ചാല്‍ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന ആശങ്കയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. പൊതു ജനങ്ങള്‍ കൃത്യമായി
കൊയിലാണ്ടിയ്ക്ക് ഇന്ന് ആശ്വാസം; കേസുകളില്‍ അല്‍പം കുറവ്, 166 പുതിയ രോഗബാധിതര്‍
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 43 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 166 എന്ന കണക്ക്.
കൊയിലാണ്ടിയില്‍ കോവിഡ് ബാധിതന്റെ മൃതദേഹം സംസ്‌കരിച്ചു; മാതൃകയായി ജനപ്രതിനിധിയും അധ്യാപകനും
കൊയിലാണ്ടി: കോവിഡ് ബാധിതനായ ആളുടെ മൃതശരീരം മറവുചെയ്യാന്‍ ജനപ്രതിനിധിയും അധ്യാപകനുമടങ്ങുന്ന സംഘം മുന്നിട്ടിറങ്ങി. അരിക്കുളം പഞ്ചായത്തില്‍ മൂന്നാം വാര്‍ഡിലാണ് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ചത്. മരണപ്പെട്ട പൈക്കാട്ട് ചാലില്‍ കുഞ്ഞിരാമന്‍ നായരുടെ സംസ്‌ക്കാരചടങ്ങിനാണ് സംഘം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ കെ.അഭിനീഷ്, കെ.എസ്.ടി.എ അരിക്കുളം ബ്രാഞ്ച്