Tag: Koyilandi

Total 369 Posts

കോവിഡ് കാലത്ത് ജനങ്ങളെ ചേർത്ത് പിടിച്ച് പിഷാരികാവ് ദേവസ്വം; കോവിഡ് ബാധിതർക്ക് സൗജന്യ സേവനം നടത്താനായി രണ്ട് വാഹനം നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടർന്ന് ആധിയുടെ കഴിനിഴൽ പടർന്ന് നാട് പകച്ചു നിൽക്കുമ്പോൾ നൻമയുടെ പുതുദീപം തെളിയിക്കുകയാണ് കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം ഭരണ സമിതിയും ജീവനക്കാരും. പ്രദേശത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആവശ്യക്കാർക്ക് യാത്രാസൗകര്യമൊരുക്കുകയാണ് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ രണ്ട് വാഹനങ്ങളാണ് ദേവസ്വം അധികാരികൾ കോവിഡ് പ്രതിരോധത്തിനായി തയ്യാറാക്കി നൽകിയിരിക്കുന്നത്.പ്രവർത്തനങ്ങളുടെ ഓദ്യോഗിക

മാധ്യമ ഫോട്ടോഗ്രാഫർക്കെതിരെ കേസെടുത്ത കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടറുടെ നടപടിയിൽ ശക്തമായ പ്രതിഷേധം; സിപിഐഎം

കൊയിലാണ്ടി: മാധ്യമ ഫോട്ടോഗ്രാഫർ ബൈജു എംപീസിനെതിരെ ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞ് കേസെടുത്ത കൊയിലാണ്ടി പോലീസ് സിഐ സന്ദീപിൻ്റെ നടപടിയിൽ സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പത്രമാധ്യമങ്ങൾക്ക് പ്രസ് ഫോട്ടോ എടുത്ത് എത്തിക്കുന്ന ബൈജു ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് പടമെത്തിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് സ്റേറഡിയത്തിലെ ഓഫീസിൽ എംഎസ്പി ക്കാരോടൊപ്പമെത്തി ഓഫീസ് തുറന്നു

കൊയിലാണ്ടിയിൽ സീനിയർ മാധ്യമ ഫോട്ടോഗ്രാഫർക്കെതിരെ പോലീസ് നടപടി, ഓഫീസ് തുറന്നെന്ന് പറഞ്ഞ് കേസെടുത്തു; കൊയിലാണ്ടി സി.ഐ ക്കെതിരെ വ്യാപക പ്രതിഷേധം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ ഫോട്ടോഗ്രാഫർ ബൈജു എംപീസിനെതിരെ പോലീസ് കേസെടുത്തു. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി സിഐ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. സംഭവത്തിൽ ബൈജു എംപീസ് എസ്.പി.ക്ക് പരാതി കൊടുത്തതായാണ് വിവരം. കൊയിലാണ്ടി സ്റ്റേഡിയത്തിന് മുകളിൽ സ്റ്റുഡിയോയും മീഡിയാ ഓഫീസും ഒന്നിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബൈജുവിൻ്റെ ഓഫീസ്. ഇന്ന് വൈകീട്ട്

കൊയിലാണ്ടിയിൽ കോവിഡ് കാലത്തെ അടിയന്തര സഹായങ്ങൾക്ക് പിങ്ക്പോലീസും രംഗത്ത്; മരുന്നും ഭക്ഷണവുമായി വീട്ടിലെത്തും

കൊയിലാണ്ടി: ലോക്ഡൗൺ കാലത്ത് അത്യാവശ്യ മരുന്നുകളും, ഭക്ഷണ കിറ്റും എത്തിച്ച് മാതൃകയാവുകയാണ് കൊയിലാണ്ടിയിലെ പിങ്ക് പോലീസ്. അരിക്കുളം പഞ്ചായത്തിലെ നടുവിലെടുത്ത് കോളനിയിൽ അരവിന്ദാക്ഷൻ്റ കുടുംബത്തിനാണ് അത്യാവശ്യ മരുന്നുകളും, ഭക്ഷണ കിറ്റും പിങ്ക് പോലീസ് എത്തിച്ചത്. ഇന്ന് രാവിലെയാണ് അരവിന്ദാക്ഷൻ അത്യാവശ്യ മരുന്ന് ലഭിക്കാനായി കൊയിലാണ്ടി പോലീസിൻ്റെ സഹായം തേടിയത്. സ്റ്റേഷനിലെ പിങ്ക് പോലീസ് സീനിയർ സിവിൽ

നെല്ല്യാടിയിൽ വ്യാജവാറ്റ് കേന്ദ്രത്തിൽ പോലീസ് റെയ്ഡ്; വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു

കൊയിലാണ്ടി: ലോക്ഡൗൺ കാലത്ത് വ്യാജവാറ്റ് വ്യാപകമാകുന്നതായി പരാതി. നെല്ല്യാടി കോയിത്തുമ്മൽ ഭാഗത്ത് വ്യാജവാറ്റ് കേന്ദ്രത്തിൽ കൊയിലാണ്ടി പോലീസ് റെയ്ഡ് നടത്തി. വ്യാജ ചാരായം നിർമ്മിക്കാൻ ഉപയോഗിക്കുന്ന നിരവധി വാറ്റുപകരണങ്ങൾ പോലീന് പിടിച്ചെടുത്തു. പ്രദേശത്ത് വ്യാജമദ്യം നിർമ്മിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയ്ഡ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഡ്രോൺ ക്യാമറയുടെ സഹായത്തോടെ നിരീക്ഷണം നടത്തുമെന്നും

കൊയിലാണ്ടി കുറുവങ്ങാട് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് ഐടിഐ സ്റ്റോപ്പിന് സമീപം ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു. ഇന്ന് രാത്രി 9.30 നായിരുന്നു സംഭവം. ഭാരത് ഗ്യാസിന്റെ കണയങ്കോടുള്ള ഗോഡൗണിൽ ഗ്യാസ് സിലിണ്ടർ ഇറക്കാൻ വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഗോഡൗണിന് സമീപത്തെ റോഡ് സൈഡിൽ ലോറി പാർക്ക് ചെയ്യുന്നതിനിടയിൽ താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ്

കൊയിലാണ്ടി താഴങ്ങാടി റോഡിൽ കാരക്കാട്ടുവളപ്പിൽ അബ്ദുറഹിമാൻ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താഴങ്ങാടി റോഡിൽ കാരക്കാട്ടുവളപ്പിൽ ‘തഹലിയ’അബ്ദുറഹിമാൻ (53) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: ജാബിർ (ഖത്തർ), ജുറൈജ് (ദുബായ്), ജസീറ, ജിൽസ. മരുമകൻ: സഫ്‌വാൻ.

കൊയിലാണ്ടി മത്സ്യമേഖല സ്തംഭിച്ചു; വറുതിയുടെ നാളുകൾ നീണ്ടുപോകുമോ?

കൊയിലാണ്ടി: ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായതോടെ നിശ്ചലമായിരിക്കയാണ് ഹാർബർ ഉൾപ്പെടെയുള്ള തീരദേശ മേഖല. വറുതിയുടെ നാളുകൾ നീണ്ടു പോയേക്കുമോ എന്ന ആധിയിലാണ് തീരദേശവാസികൾ. നിരവധി ആളുകളാണ് ഹാർബർ കേന്ദ്രീകരിച്ച് തൊഴിൽ ചെയ്യുന്നത്. ഇതെല്ലാം തന്നെ നിർത്തി വെക്കേണ്ട സാഹചര്യം വലിയ പ്രതിസന്ധിയാണ് ഇവിടത്തെ ജനജീവിതത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. സർക്കാർ നൽകുന്ന റേഷനരിയും ഭക്ഷ്യ കിറ്റും ആശ്വാസം പകരുന്നുണ്ടെങ്കിലും

കൊയിലാണ്ടി പുളിയഞ്ചേരി പാലക്കീൽ താമസിക്കും അഞ്ചാം കണ്ടത്തിൽ അബ്ദു അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ട പുളിയഞ്ചേരി പാലക്കീൽ താമസിക്കും അഞ്ചാം കണ്ടതിൽ അബ്ദു (80) അന്തരിച്ചു. പുളിയഞ്ചേരി ശാഖ മുസ്ലിംലീഗ് പ്രസിഡണ്ടായും, മഹല്ല് കമ്മറ്റി ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞി മുഹമ്മദ്, ഹമീദ്, സുഹറ, സീനത്. മരുമക്കൾ: ഹനീഫ, ഹസ്സൻ, നഫീസ, ജമീല.

മാതൃദിനത്തിൽ വയോധികയെ ചേർത്ത് പിടിച്ച് മാതൃകയായി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: ലോക്ഡൗണിൽ കൊയിലാണ്ടി നഗരത്തിൽ എത്തിയ വയോധികയ്ക്ക് ഭക്ഷണം എത്തിച്ച് നൽകി പോലീസ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കർശനമായ പരിശോധന തുടരുന്ന വേളയിലാണ് വയോധിക പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കൊപ്പം ഞായറാഴ്ചകൂടി ആയതോടെ നഗരത്തിലെ കടകളെല്ലാം തന്നെ അടഞ്ഞുകിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അത്യാവശ്യത്തിനായ് ടൗണിലെത്തിയ ഒരു വയോധികയ്ക്ക് വിശപ്പടക്കാനായ് പഴം എത്തിച്ചു നൽകിക്കൊണ്ടാണ് സഹജീവി

error: Content is protected !!