Tag: Kerala
സി.പി.എമ്മിന്റെ നേതൃത്വത്തിൽ വെള്ളിയൂരിൽ നവകേരള വികസന സദസ്
പേരാമ്പ്ര: സി.പി.എമ്മിന്റെ നേതൃത്വത്തിൽ വെള്ളിയൂരിൽ നവകേരള വികസന സദസ് സംഘടിപ്പിച്ചു. സി.പി.എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുൻ എം.എൽ.എ കെ.ദാസൻ, എം.കുഞ്ഞമ്മദ് മാസ്റ്റർ, എ.കെ.സുധാകരൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. എടവന സുരേന്ദ്രൻ സ്വാഗതവും കെ.ഹമീദ് നന്ദിയും പറഞ്ഞു.
കേരളത്തില്‍ മണ്‍സൂണ്‍ നാളെ എത്തും; അടുത്ത അഞ്ച് ദിവസം വ്യാപക മഴ; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവ
കോഴിക്കോട്: സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെ എത്തുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം കാലവര്‍ഷം നാളെ എത്തുമെന്നാണ് പ്രവചനമെങ്കിലും
കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു: അടുത്താഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ; ഡബ്ല്യൂ.ഐ.പി.ആര്‍ ഏഴില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍, പുതുക്കിയ നിയന്ത്രണങ്ങള്‍ പരിശോധിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 10 മുതല്‍ രാവിലെ ആറുവരെ ആയിരിക്കും കര്‍ഫ്യൂ. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിവാര രോഗബാധാ – ജനസംഖ്യാ അനുപാതം (ഡബ്ല്യൂ.പി.ആര്‍) ഏഴില്‍
പ്രണയം മധുരിക്കാത്ത കേരളം; നാല് വര്‍ഷത്തിനിടെ ‘പ്രേമിച്ച്’ മരിച്ചത് 350 സ്ത്രീകള്‍
തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തില്‍ 350 സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് കണക്കുകള്‍. മുസ്ലിം ലീഗ് എംഎല്‍എ ഡോ. എംകെ മുനീറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 മുതല്‍ 2020 വരെയുള്ള കണക്കാണ് മന്ത്രി അവതരിപ്പിച്ചത്. 350 മരണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെടുകയായിരുന്നു. 2017ല്‍ പ്രണയ ബന്ധത്തിന്റെ
കേരളത്തിന് നേരിയ ആശ്വാസം: കൊവിഡ് രോഗബാധിതരേക്കാള്‍ രോഗമുക്തര്‍; ഇന്ന് 20,004 പേര്‍ക്ക് രോഗമുക്തി, 13,049 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം. കൊവിഡ് ബാധിതരെക്കാള്‍ കൂടുതല്‍ രോഗമുക്തിതര്‍. ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 13049 പേര്‍ക്ക്. ഇന്ന് കൊവിഡ് മുക്തരായത് 20004 പേര്‍ക്ക്. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567,
ജാഗ്രതയോടെ ഓണത്തിലേക്ക്: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണില്ല; ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം
തിരുവനന്തപുരം: കർശന നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് കേരളം. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല. ഒന്നരവർഷത്തോളമായി വീടുകളിൽ അടച്ചിട്ട ജനങ്ങൾക്ക് ആശ്വാസം നൽകി സംസ്ഥാനത്തെ ടൂറിസം മേഖലകൾ ഇന്ന്
കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകൾ; പുതിയ ലോക്ഡൗൺ ഇളവുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് അർധ രാത്രി മുതലാണ് ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരിക. ഇനിമുതൽ നിയന്ത്രണത്തിന് പുതിയ രീതിയായിരിക്കും. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗൺ ഉപേക്ഷിച്ചു. പുതിയ കോവിഡ് മാർഗരേഖ പ്രകാരം തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താമെന്നും
കോവിഡ് നിയന്ത്രണങ്ങള്‍: പരിഷ്‌കരിച്ച ഇളവുകള്‍ പ്രഖ്യാപിച്ചു, കടകൾക്ക് ആഴ്ചയിൽ ആറ് ദിവസം രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം, വിശദാംശങ്ങള്‍ ചുവടെ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ പരിഷ്‌കരിച്ച ഇളവുകള്‍ പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ്. നിയന്ത്രണങ്ങളില്‍ പ്രായോഗികമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നുവന്ന ഒരു പൊതുവായ നിര്‍ദ്ദേശം ടി.പി.ആറിനൊപ്പം മറ്റൊരു ശാസ്ത്രീയമായ മാനദണ്ഡം കൂടി അവലംബിക്കണമെന്നതാണ്. അതിന്റെ ഭാഗമായി ജനസംഖ്യയില്‍
ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറും; പ്രഖ്യാപനം ഇന്ന് നിയമസഭയിൽ, ഉറ്റുനോക്കി കേരളം
തിരുവനന്തപുരം: അശാസ്‌ത്രീയമെന്നു പരക്കെ വിമര്‍ശിക്കപ്പെട്ട ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നു. എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ആഴ്‌ചയില്‍ ആറു ദിവസം തുറന്നുകൊടുക്കാനും വാരാന്ത്യ ലോക്ക്‌ഡൗണ്‍ ഞായറാഴ്‌ച മാത്രമായി ചുരുക്കാനുമാണു നീക്കം. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രഖ്യാപിക്കും. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്‌ഥാനത്തില്‍ തദ്ദേശഭരണ സ്‌ഥാപനമാകെ അടച്ചിടുന്ന പതിവും
കേരളത്തിൽ ലോക്കോ അൺലോക്കോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് ആലോചനയില്‍. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്‍റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശം. വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും.