Tag: Kerala Police
പതിമൂന്ന് വയസുള്ള മകന്‍ കാര്‍ ഓടിച്ചു, ദൃശ്യങ്ങള്‍ ചിത്രീകരിച്ച് റീല്‍ ആക്കി; ചെക്യാട് സ്വദേശിയായ പിതാവിനെതിരെ കേസ്
ചെക്യാട്: പ്രായപൂര്‍ത്തിയാവാത്ത മകന്‍ കാര്‍ ഓടിച്ച സംഭവത്തില്‍ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ചെക്യാട് തേര്‍കണ്ടിയില്‍ നൗഷാദിനെതിരെയാണ് വളയം പോലീസ് കേസെടുത്തത്. 2024 ഒക്ടോബര്‍ 24നാണ് കേസിനാസ്പദമായ സംഭവം. നൗഷാദിന്റെ പതിമൂന്ന് വയസുള്ള മകന്‍ വീടിന് മുന്നിലെ വഴിയിലൂടെയാണ് ഇന്നോവ കാര്‍ ഓടിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ റീല്‍ ആക്കി ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പിന്നീട്
മേപ്പയ്യൂര്‍ പുറക്കാമലയില്‍ പതിനഞ്ചുകാരനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
മേപ്പയ്യൂര്‍: പുറക്കാമലയില്‍ ഇന്നലെ നടന്ന ജനകീയ പ്രതിഷേധത്തിനിടെ പ്രദേശത്ത് കാഴ്ചക്കാരനായി നിന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി. മേപ്പയ്യൂര്‍ സി.ഐ അടക്കം നാലഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മകനെ പിടിച്ചുകൊണ്ടുപോകുകയും ലാത്തികൊണ്ട് കുത്തുകയും പൊലീസ് ബസില്‍വെച്ച് മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കുട്ടിയുടെ അച്ഛന്‍ നൗഷാദ് പറയുന്നത്. പൊലീസ് കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിയ്ക്ക്
‘അവർ തിരിച്ചും മറിച്ചും ചോദിക്കും, പൈസ കൊടുക്കരുത്’; സൈബർ തട്ടിപ്പുകാർക്കെതിരെ പ്രചാരണവുമായി കേരളാ പോലിസ്
കൊല്ലം: കുറ്റം ചെയ്തതായി ആരോപിച്ച് ഫോണിലോ ഓൺലൈനിലോ പണം ആവശ്യപ്പെടുന്ന സൈബർ തട്ടിപ്പുകാർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണവുമായി കേരളാ പോലിസ്. പോലീസിന്റെ ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാൻ ദൃശ്യം സിനിമയിൽ ഒരുക്കിയ സീനാണ് പ്രചാരണത്തിന് വേണ്ടി കേരള പോലീസ് ഉപയോഗിച്ചിരിക്കുന്നത് . ”അവർ മൂന്നാമതും വന്നു ചോദിക്കുമെന്നാ കേൾക്കുന്നേ. അവർ തിരിച്ചും മറിച്ചും ചോദിക്കും, പൈസ കൊടുക്കരുത്”
കോഴിക്കോട് കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌കനെ മദ്യമൊഴിച്ചു കത്തിച്ചു കൊന്ന കേസ്: പ്രതിയ്ക്ക് ജീവപര്യന്തം തടവ്
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌ക്കനെ മദ്യമൊഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തെങ്ങ് കയറ്റ തൊഴിലാളിയും തമിഴ്‌നാട് സ്വദേശിയുമായ മണിവണ്ണന്‍ എന്നയാളെയാണ് കോഴിക്കോട് സെക്കന്റെ് അഡീഷണല്‍ ഡിസ്ട്രിക് ആന്റെ് സെഷന്‍സ് കോടതി ജീവപര്യന്തം തടവും, 1 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടക്കാത്ത പക്ഷം 2
കൊയിലാണ്ടിയില്‍ ട്രയിന്‍ ഇറങ്ങിയതിന് പിന്നാലെ കഞ്ചാവുമായെത്തിയ ആറംഗ സംഘത്തെ പിടികൂടി പൊലീസ്; പിടിച്ചെടുത്തത് വില്‍പ്പനയ്ക്കായെത്തിച്ച 15കിലോ കഞ്ചാവ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കഞ്ചാവുമായെത്തിയത് ഒറീസയില്‍ നിന്നുള്ള ആറംഗ സംഘം. 15 കിലോ തൂക്കംവരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ബീംപൂര്‍ സ്വദേശിആമിക് നായിക് (32), ബദാകുമാരി സ്വദേശി കാലി ചരണ്‍ ലിംക (34), ബൊന്‍മാലിപൂര്‍ സ്വദേശി പത്മ ലാബു സാവു (30), ജോദാമു സ്വദേശി ബിശ്വജിത്ത് ബഹ്‌റ (32), കോര്‍ധ സ്വദേശി മണി മല്ലിക് (51),
രജിസ്‌ട്രേഷൻ നടത്താതെ സ്വന്തമായി നമ്പറിട്ട് വാഹനം ഓടിച്ചത് നാലു വർഷത്തോളം; നിയമലംഘനത്തിനുള്ള പിഴ അടച്ചത് വ്യാജന് പകരം യഥാർത്ഥ ഉടമ, ഒടുവില്‍ ആവള സ്വദേശി പിടിയിൽ
പേരാമ്പ്ര: രജിസ്‌ട്രേഷന്‍ നടത്താതെ വാഹനത്തിന് സ്വന്തമായി നമ്പറിട്ട് നാലുവര്‍ഷത്തോളമായി ഓടിച്ച ആവള സ്വദേശി പോലീസ് പിടിയില്‍. എടപ്പോത്തില്‍ മീത്തല്‍ ലിമേഷ് ആണ് പിടിയിലായത്. നാലുവര്‍ഷം മുമ്പാണ് ലിമേഷ് സുസുക്കിയുടെ സ്‌കൂട്ടി വാങ്ങിയത്. എന്നാല്‍ രജിസ്‌ട്രേഷന്‍ നടത്താതെ തന്റെ പഴയ വാഹനത്തിന്റെ നമ്പറുമായി സാമ്യമുള്ള കെഎല്‍ 56 ക്യൂ 9305 എന്ന നമ്പറിട്ട് വാഹനം ഓടിക്കുകയായിരുന്നു. മാത്രമല്ല
ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസ്; ഒഡീഷ സ്വദേശിക്ക് കഠിനതടവ് വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി
വടകര: ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി. ഒഡീഷ കൊരാപുട്ട് ജില്ലയിലെ കൊലാബ് നഗറില്‍ കറീന വില്ലേജില്‍ വെങ്കട ചന്ദ്ര കണ്ടപാലനെ (34)യാണ് കോടതി ശിക്ഷിച്ചത്. മുന്ന് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2018
കോഴിക്കോട് നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസുകാര്‍ക്കുനേരെ ആക്രമണം; എലത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍
കൊയിലാണ്ടി: കോഴിക്കോട് നൈറ്റ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമിച്ച കേസില്‍ എലത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. അബ്ദുള്‍ മുനീര്‍, അന്‍സാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് നടക്കാവ് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞിപ്പാലത്തിനും ഇടയില്‍ വെച്ചാണ് പൊലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായത്. നൈറ്റ് പട്രോളിങ്
മണിയൂർ മുടപ്പിലാവിലെ അനുരൂപിന്റെ സ്വപ്നഭവനം യാഥാർത്ഥ്യമാക്കി പോലീസ് സംഘടന; വീടിന്റെ താക്കോൽ സ്പീക്കർ എ.എൻ ഷംസീർ കുടുംബത്തിന് കൈമാറി
മണിയൂർ: ജോലിക്കിടെ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ പേരാമ്പ്ര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ മണിയൂർ മുടപ്പിലാവിൽ കൂത്തപ്പള്ളി താഴെ കുനി അനുരൂപിൻ്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കേരള പോലീസ് അസോസിയേഷൻ. പോലീസ് ഉദ്യോഗസ്ഥർക്ക് സംരക്ഷണ വലയം തീർത്തു കൊണ്ട് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന പോലീസ് സംഘടനയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും, പോലീസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ
കോഴിക്കോട് മാർക്കറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 85കിലോ കല്ലുമ്മക്കായ മോഷ്ടിച്ചു; പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ കച്ചവടത്തിനായി സൂക്ഷിച്ച കല്ലുമ്മക്കായ മോഷണം നടത്തിയ പ്രതി പിടിയിൽ. പൂവാട്ടുപറമ്പ് ആനക്കുഴക്കര പറയരുകണ്ടി റഫീഖ് (56)നെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 12ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. 21250രൂപ വില വരുന്ന 85കിലോ കല്ലുമ്മക്കായ ആണ് പ്രതി മോഷ്ടിച്ചത്. പരാതിയെ തുടര്‍ന്ന് ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം