Tag: KEEZHARIYOOR

Total 46 Posts

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ചങ്ങരോത്ത് കാറ്റഗറി ഡിയില്‍ തുടരുന്നു; മേപ്പയ്യൂര്‍ കായണ്ണയും ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍, വിശദമായി നോക്കാം ഇവിടങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാമെന്ന്

പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ പുതിയ കാറ്റഗറി തീരുമാനമായി. കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി അനുസരിച്ചാണ് പഞ്ചായത്തുകളെ പുതിയ കേറ്റഗറിയായി തിരിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉള്ള പഞ്ചായത്തുകള്‍ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുക.

കീഴരിയൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്; റോഡുകള്‍ അടച്ചു, അനാവശ്യത്തിന് പുറത്തിറങ്ങിയാല്‍ പിടിവീഴും

മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം കൊയിലാണ്ടി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിയന്ത്രണങ്ങളും പരിശോധനകളും കർക്കശമാക്കിയത്. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കും. വേണ്ടിവന്നാൽ വാഹനം കസ്റ്റഡിയിലെടുക്കും. പഞ്ചായത്തിലെ 6,

കീഴരിയൂരില്‍ കേസുകള്‍ കൂടുന്നു: വാര്‍ഡ് 2 ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, 12,13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍; റോഡുകള്‍ അടച്ചു

മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ 93 പേർ പോസിറ്റീവ്. വാർഡ് 2ൽ 39, വാർഡ് 12ൽ 15, 13ൽ 15 എന്നിങ്ങനെയാണ് കണക്ക്. കോവിഡ് വ്യാപിച്ചതോടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും. വാർഡ് 2 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായും 12,13 വാർഡുകൾ കണ്ടെയ്ൻമെന്റ്

കീഴരിയൂരില്‍ ഓക്‌സീമീറ്ററുകള്‍ സംഭാവന ചെയ്ത് സൈബര്‍ കൂട്ടായ്മ

മേപ്പയൂര്‍: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്റര്‍ സജ്ജമാക്കി കീഴരിയൂര്‍ സൈബര്‍ കൂട്ടായ്മ. മുഴുവന്‍ വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്ററുകളുടെ വിതരണം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിര്‍മ്മല നിര്‍വഹിച്ചു. കീഴരിയൂര്‍ സഖാക്കള്‍ സൈബര്‍ വിങ്ങിന്റെ പ്രതിനിധിയായ വിനോദ് ആതിര ഉപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എം

കീഴരിയൂരിലെ എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സീമീറ്റര്‍ ; സംഭാവന നല്‍കി മാതൃകയായത് കീഴരിയൂര്‍ സഖാക്കള്‍ സൈബര്‍ കൂട്ടായ്മ

കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സീ മീറ്ററുകള്‍ പരിശോധനയ്ക്ക് ഒരുക്കിക്കൊണ്ട് കീഴരിയൂര്‍ സഖാക്കള്‍ സൈബര്‍ കൂട്ടായ്മ മാതൃകയായി. സൈബര്‍ കൂട്ടായ്മയുടെ അഡ്മിന്‍ വിനോദ് ആതിരയില്‍ നിന്നും 26 പള്‍സ് ഓക്‌സീമീറ്ററുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മലടീച്ചര്‍ ചടങ്ങിന്റെ ഉദ്ഘാടനം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ അദ്ധ്യക്ഷനായി. ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍

കീഴരിയൂർ ഊത്തൂളി ദാമോദരൻ അടിയോടി അന്തരിച്ചു

കീഴരിയൂർ: കീഴരിയൂർ ഊത്തൂളി ദാമോദരൻ അടിയോടി (81) അന്തരിച്ചു. സഹോദരങ്ങൾ: നാരായണൻ അടിയോടി (കക്കട്ട്), അംബുജാക്ഷി അമ്മ, സരോജിനി അമ്മ (പയ്യോളി), പരേതനായ ശങ്കരൻ അടിയോടി (മുചുകുന്ന്), പരേതയായ കല്യാണി അമ്മ.

കീഴരിയൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കീഴരിയൂർ: കീഴരിയൂർ മീത്തലെ മരക്കാട്ട് മൊയ്തി (86) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: നഫീസ, മുഹമ്മദ്‌, റസിയ, പരേതനായ അബ്ദുൽ ഗഫൂർ. മരുമക്കൾ: അബൂബക്കർ (നടേരിക്കടവ്), അബ്ദുള്ള (കുറുവങ്ങാട് ), സീനത്ത്, റാബിയ.

കോവിഡിനൊപ്പം എലിപ്പനിയും; കീഴരിയൂരിൽ പ്രതിരോധപ്രവർത്തനം ഉൗർജിതമാക്കി

കീഴരിയൂർ: എലിപ്പനി രോഗബാധയുണ്ടായ കീഴരിയൂർ മതുമ്മൽ ഭാഗത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. മതുമ്മൽ ചെറുപുഴയിൽ ജോലിയിൽ ഏർപ്പെട്ടവർക്കാണ് എലിപ്പനിരോഗം റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത്‌ ബോധവത്‌കരണ ക്ലാസ് നടത്തി. യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ആർ.കെ.മുഹമ്മദ് അഷറഫ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.എ. ഉസ്സൈൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ശ്രീലേഷൻ

കീഴരിയൂരില്‍ നിയന്ത്രണം കര്‍ശനമാക്കി

കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി വര്‍ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്. ബ്ലോക്കിന്റെ ചാര്‍ജുള്ള ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. പി.പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മല അധ്യക്ഷത

സേലം രക്തസാക്ഷി ആർ.ചന്തുവിന്റെ സഹോദരി കുഞ്ഞിപ്പെണ്ണ് അന്തരിച്ചു

കൊയിലാണ്ടി: കീഴരിയൂർ രാരോത്ത് മീത്തൽ കുഞ്ഞിപ്പെണ്ണ് 96 വയസ്സ് അന്തരിച്ചു. സേലം ജയിൽ രക്തസാക്ഷി ആർ.ചന്തുവിൻ്റെ സഹോദരിയാണ്. ഭർത്താവ്: പരേതനായ കണ്ണൻ (കീഴ്പ്പയ്യൂർ). മക്കൾ: കല്യാണി (അഞ്ചാംപീടീക), ചന്തു, രാജൻ, ദേവി. മരുമക്കൾ: ലീല, പുഷ്പ, നാരായണൻ. സഹോദരങ്ങൾ: പരേതരായ ചാത്തു രാരോത്ത്, തിരുമാല, കുട്ടൂലി.

error: Content is protected !!