Tag: kattupanni
ആയഞ്ചേരി പഞ്ചായത്തിൽ ഭീതി പരത്തുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ ദൗത്യസംഘമെത്തി; 13 തോക്കുകളുമായി 30 പേരടങ്ങുന്ന സംഘം വേട്ടയ്ക്കിറങ്ങി
ആയഞ്ചേരി: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും കാർഷിക വിളകൾക്കും ഭീഷണിയായ കാട്ടുപന്നികളെ കൊന്നൊടുക്കാൻ പ്രത്യേക ദൗത്യസംഘം എത്തി. കിഫ ഷൂട്ടേഴ്സ് ക്ലബ്ബിലെ 30 പേരടുങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ ആയഞ്ചേരിയിലെത്തിയത്. 13 തോക്കുകളും വേട്ട നായ്ക്കളും ഇവരുടെ പക്കലുണ്ടെന്ന് മംഗലാട് വാർഡംഗം എ സുരേന്ദ്രൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സൈനിക വിഭാഗത്തിൽ നിന്ന്
കാട്ടുപന്നി വാഹനം കുത്തിമറിച്ചിട്ടു, കല്ലാനോട് സ്വദേശിനിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്
കൂരാച്ചുണ്ട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്. കല്ലാനോട് എടാട്ടാംകുഴി ലിയ ചാക്കോയ്ക്കാണ് പരിക്കേറ്റത്. രാവിലെ ജോലിക്ക് പോകുന്നതിനിടയില്‍ ലിയയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കോഴിക്കോട് നഴ്‌സായി ജോലി ചെയ്യുകയാണ് ലിയ. രാവിലെ ജോലി സ്ഥലത്തേക്ക് കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ കാട്ടുപന്നി വാഹനം കുത്തിമറിച്ചിടുകയായിരുന്നു. ആനപ്പാറക്കണ്ടി ഭാഗത്തു വച്ചാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍
സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നിക്കൂട്ടം ഇടിച്ചിട്ടു; ചെമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അച്ചനും മകനും പരിക്ക്
പേരാമ്പ്ര: സ്‌കൂട്ടര്‍ യാത്രക്കാരായ അച്ചനും മകനും കാട്ടുപന്നിക്കൂട്ടത്തിന്റെ അക്രമണത്തില്‍ പരിക്ക്. താന്നിയോട് ഒറവുണ്ടന്‍ ചാലില്‍ ഗോപി (63) മകന്‍ സജിത്ത് ( 27)എന്നിവരെയാണ് പത്തോളം വരുന്ന കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ചെമ്പ്ര മുക്കള്ളില്‍ എസ് ബി ക്യൂബ്‌സ് സിമന്റ് കട്ടക്കമ്പനിയുടെ മുന്‍ വശത്തായിരുന്നു സംഭവം. ജനവാസമേഖലയിലൂടെ പത്തോളം വരുന്ന കാട്ടുപന്നികള്‍ പ്രധാന
മുതുകാടിലെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. മുതുകാട് താമസിക്കുന്ന പേഴത്തിങ്കല്‍ വര്‍ക്കിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെയാണ് കുരുക്ക് വെച്ച് പിടിച്ചതിന് ശേഷം വെടി വച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് വര്‍ക്കിയുടെ കൃഷിയിടത്തിലിറങ്ങിയ പന്നി കുരുക്കില്‍ വീണത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുകയുമാണ് ഉണ്ടായത്.
കർഷകർക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം; മേപ്പയൂര്‍ മഠത്തുംഭാഗത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു
മേപ്പയൂര്‍: മേപ്പയൂര്‍ മഠത്തുംഭാഗം പ്രദേശത്തു കാട്ടുപന്നി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വനമേഖല അല്ലാത്ത ഈ പ്രദേശത്ത് എവിടെ നിന്നോ വന്നെത്തിയ കാട്ടു പന്നിയാണു പ്രശ്‌നങ്ങള്‍ക്കു കാരണം. പകല്‍ പോലും പുറത്തിറങ്ങി നടക്കുന്ന ഇവ ആളുകളുടെ ജീവനും ഭീഷണിയാണ്. ശ്രീ മന്ദിരം ശാന്ത നട്ടുവളര്‍ത്തിയ ചേന, കപ്പ എന്നിവ പന്നി നശിപ്പിച്ചു. വനം വകുപ്പിനെ അറിയിച്ചിട്ടും നടപടി
വോട്ട് ചെയ്യാന്‍ എത്തിയവരെ കാട്ടുപന്നി ആക്രമിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156 ലെ വോട്ടര്‍മാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വോട്ട് ചെയ്യാന്‍ വന്നപ്പോഴായിരുന്നു അപകടം.