Tag: Kalolsavam
സേ നോ ടു പ്ലാസ്റ്റിക്ക്; തുണിസഞ്ചികളും പേപ്പര്‍ ബാഗുകളുമായി കോഴിക്കോട് കലോത്സവ നഗരിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിക്ക് പിന്തുണയുമായി ഹരിത കര്‍മ്മസേന
കോഴിക്കോട്: ജനുവരി ഏഴ് വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവം ഹരിത ചട്ടം പാലിച്ചു നടത്തുന്നതിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിക്ക് പിന്തുണയുമായി ഹരിത കര്‍മ്മസേന. രാമനാട്ടുകര നഗരസഭയിലേയും കുന്നമംഗലം ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെയും ഹരിത കര്‍മ്മസേന അംഗങ്ങളാണ് പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്ക് പകരം തുണിസഞ്ചികളും പേപ്പര്‍ ബാഗുകളും നിര്‍മ്മിച്ച് മാതൃകയായത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി
12 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യ… മധുരം കൂട്ടാന്‍ ഹല്‍വയും; വിഭവസമൃദ്ധം കോഴിക്കോട് കലോത്സവത്തിലെ ചക്കരപ്പന്തലിലെ ഒന്നാം ദിനം
കോഴിക്കോട്: പാലൈസ്, തണ്ണീര്‍പന്തല്‍, സമോവര്‍, മധുരത്തെരുവ്, കല്ലുമ്മക്കായ്, സുലൈമാനി, കുലുക്കി സര്‍ബത്ത്, സാള്‍ട്ട് ആന്റ് പെപ്പര്‍, ഉന്നക്കായ…അവസാനമായി ഗ്രെയ്റ്റ് കിച്ചനും. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരുക്കിയ ‘ചക്കരപ്പന്തല്‍’ ഭക്ഷണശാലയില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളാണിത്. പേരു പോലെ തന്നെ വ്യത്യസ്തമാണ് ഭക്ഷണശാലയിലെ കാഴ്ചകളും. ഗെയ്റ്റ് കടന്നു ചെല്ലുന്നത് ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം
‘പെണ്ണുങ്ങളുടെ കലാപരിപാടി കാണാന്‍ ആണുങ്ങള്‍ വേണ്ട’; ചങ്ങരോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കുടുംബശ്രീ കലോത്സവം മാറ്റി
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവ പരിപാടികള്‍ മാറ്റി. പരിപാടികളുടെ കാണികളായി പുരുഷന്മാര്‍ ഉണ്ടാകുന്നതിനെതിരെ ചിലര്‍ രംഗത്തെത്തിയതോടെയാണ് കലോത്സവം മാറ്റാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് പഞ്ചായത്തും വാര്‍ഡ് മെമ്പറും നിലപാടെടുത്തതോടെയാണ് കലോത്സവം മാറ്റിയത്. തുടര്‍ന്ന് എതിര്‍പ്പ് ഉന്നയിച്ചവര്‍ പെണ്‍പെരുമ എന്ന പേരില്‍ പരിപാടി നടത്തുകയും ചെയ്തു. മദ്രസ കെട്ടിടത്തിലാണ് പകരം പരിപാടി നടന്നത്.
വിദ്യാര്‍ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത! കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.സി വിഭാഗങ്ങള്‍ അടക്കം പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ഡി.ഡി.ഇ അറിയിച്ചു. വടകരയില്‍വെച്ചാണ് ജില്ലാ കലോത്സവം നടക്കുന്നത്. സെയ്ന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളാണ് ഇത്തവണത്തെ ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദി. 19 വേദികളിലായാണ് മത്സരം നടക്കുന്നത്.
കോല്‍ക്കളിയില്‍ കയ്യാങ്കളി; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഭക്ഷണശാല നിര്‍ത്തിവച്ചു, പൊലീസെത്തി ആള്‍ക്കൂട്ടം പിരിച്ചുവിട്ടു (വീഡിയോ കാണാം)
കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തില്‍ കയ്യാങ്കളി. കോല്‍ക്കളി മത്സരഫലത്തെചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഭക്ഷണവിതരണം അരമണിക്കൂറോളം നിര്‍ത്തി വെക്കേണ്ടിവന്നു. കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ വേദി രണ്ടില്‍ നടന്ന കോല്‍ക്കളി മത്സരത്തിന്റെ ഫലത്തില്‍ തര്‍ക്കം ഉന്നയിച്ച് വിദ്യാര്‍ഥികളുടെ പരിശീലകര്‍ ഉള്‍പ്പടെ ചിലര്‍ രംഗത്തെത്തിയതാണ് തര്‍ക്കത്തിന്റെ കാരണം. തര്‍ക്കം തീര്‍പ്പാകാതെ കയ്യാങ്കളി വരെ എത്തിയപ്പോള്‍ പൊലീസ് ഇടപെട്ട് ആള്‍ക്കൂട്ടത്തെ