Tag: job
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകൾ ഏതെല്ലാമെന്നും യോഗ്യതകൾ എന്തെല്ലാമെന്നും വിശദമായി നോക്കാം യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു കാക്കൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (മൂന്നു മാസം) യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു.യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
യു.എസിലെ നികുതി രംഗത്ത് ഉയര്‍ന്ന ജോലിയും ശമ്പളവും ഉറപ്പ്! ബിരുദധാരികള്‍ക്കായി തൊഴില്‍ അവസര കോഴ്‌സുകള്‍ക്ക് തുടക്കമിട്ട് പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍- നിങ്ങള്‍ ചെയ്യേണ്ടത്
പേരാമ്പ്ര: കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ‘ഹയര്‍ ആന്‍ഡ് ട്രെയിന്‍’ മാതൃകയില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നു. ഗ്രാമീണ മേഖലകളിലെ തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ കോഴ്‌സുകളും പരിശീലന പദ്ധതികളും സംഘടിപ്പിക്കുന്നത്. പേരാമ്പ്ര കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ്
ജോലിയാണോ തേടുന്നത്? ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ടീച്ചർ, അക്കൗണ്ടന്റ്, ഗ്രാഫിക്‌സ് ഡിസൈനര്‍ ഉൾപ്പെടെ വിവിധ തസ്തികകളിൽ നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലമാമെന്ന് അറിയാം…
ടീച്ചര്‍ – ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, ടീച്ചിങ്ങ് അസിസ്റ്റന്റ് -ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് (യോഗ്യത ബിരുദാനന്ത ബിരുദം), ടെലി കൗണ്‍സിലര്‍, സോഷ്യല്‍ മീഡിയ കണ്‍സെപ്റ്റ് ഡവലപ്പര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രോസസ്സിംഗ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാര്‍ക്കറ്റിങ്ങ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ബില്ലിങ്ങ് (യോഗ്യത: ബി.കോം).
വാഗ്ദാനംചെയ്ത ജോലി നല്‍കുന്നില്ലെന്നാരോപണം, വെള്ളിയൂര്‍ എ.യു.പി. സ്‌കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന് കൈതക്കല്‍ സ്വദേശിനി
പേരാമ്പ്ര: വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ അന്യായമായി നിയമനം നിഷേധിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിക്കെതിരെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നിയമന തട്ടിപ്പിനിരയായ യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിലെ ഹിന്ദി അധ്യാപക തസ്തികക്കായി 2019ല്‍ 28ലക്ഷം രൂപ നല്‍കി വഞ്ചിതയായ കൈതക്കലിലെ കോയാങ്കണ്ടി പി ആര്‍ രമ്യ യാണ് ജൂണ്‍ ഒന്നുമുതല്‍ സ്‌കൂളിന് മുമ്പില്‍ സഹനസമരം ആരംഭിക്കുന്നത്. 2022ല്‍
പേരാമ്പ്ര കൂനിയോട് ജി.എൽ.പി സ്കൂളിൽ അധ്യാപക നിയമനം
പേരാമ്പ്ര: കൂനിയോട് ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. അധ്യാപക ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.
പേരാമ്പ്ര മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക ഒഴിവ്
പേരാമ്പ്ര: വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എച്ച് എസ് ടി (ഫിസിക്കല്‍ സയന്‍സ്) യു പി എസ് ടി വിഭാഗങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. വാകയാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ടൈം ലാംഗ്വേജ് അറബിക് ടീച്ചര്‍, എല്‍പിഎസ്ടി (ഒരു മാസക്കാലം)
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം
തലശ്ശേരി: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 2022 -2023 അധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ, യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ (മേയ് 30) പ്രിന്‍സിപ്പൽ
ഉയം പ്രൊജക്ട്; അഡ്മിനിസ്ട്രേറ്റീവ് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം; ശമ്പളം 20,000 രൂപ
കോഴിക്കോട്: തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ രണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഉദയം പ്രൊജക്ടിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത യുണിവേഴ്‌സിറ്റികളില്‍ നിന്നുള്ള കോ-ഓപ്പറേഷനില്‍ സ്‌പെഷലൈസേഷനോട് കൂടി ബി.കോം ബിരുദം, കമ്പനി/ സൊസൈറ്റി അക്കൗണ്ട്‌സ്, മാനേജ്‌മെന്റ്, ടാക്‌സേഷന്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലുള്ള പരിജ്ഞാനത്തോടെ അക്കൗണ്ട്‌സ് ഓഫീസറായുള്ള നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം,
പ്ലസ് ടുവോ ബിരുദമോ യോഗ്യതയുണ്ടോ? ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാഎംപ്ലോയബലിറ്റി സെന്ററില്‍ മെഗാ ജോബ് ഫെയര്‍; അപേക്ഷിക്കാന്‍ മറക്കല്ലേ…
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബലിറ്റി സെന്ററില്‍ മെയ് 26 മുതല്‍ 28 വരെ നടത്തുന്ന മെഗാ ജോബ് ഫെയറിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. പ്ലസ് ടു, ബിരുദം, എം.കോം, എം.ബിഎ യോഗ്യതയുളളവര്‍ക്ക് മെയ് 25 നകം 250 രൂപ ഒറ്റത്തവണ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സെന്ററില്‍ നടക്കുന്ന ജോബ് ഡ്രൈവുകളില്‍ പങ്കെടുക്കാനാകും.
മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തില്‍ ഒഴിവ്, മെയ് 31 വരെ അപേക്ഷിക്കാം.
മാലിദ്വീപ്: മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് ഡോക്ടര്‍, ഡെന്റ്റിസ്റ്റ്, നഴ്‌സ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്റ്റ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ആകെ 520 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. വിശദാoശങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കണമെന്ന് പിആര്‍ഒ സലിന്‍ മാങ്കുഴി അറിയിച്ചു. ടോള്‍ഫ്രീ നമ്പ ര്‍ 1800