Tag: job vacanvy

Total 20 Posts

ചോറോട് ആശാവര്‍ക്കര്‍ നിയമനം; വിശദമായി അറിയാം

ചോറോട്: ചോറോട് പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ആശാവര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 25നും 45വയസിനുമിടയിലുള്ള പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0496 2514844. Description: Appointment of Asha workers in Chorode; know the details

മണിയൂര്‍ ഗവൺമെൻ്റ് ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി അറിയാം

വടകര: മണിയൂര്‍ ഗവൺമെൻ്റ് ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ ഡിപ്ലോമ/എന്‍ടിസി/ എന്‍എസി (മൂന്ന് വര്‍ഷ തൊഴില്‍ പരിചയം). ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 0496-2537970. Summary: Maniyoor

ജില്ലയ്ക്ക് അകത്തും പുറത്തുമായി 30ലധികം കമ്പനികള്‍, ആയിരത്തോളം ഒഴിവുകള്‍; മാര്‍ച്ച് എട്ടിന് പേരാമ്പ്രയില്‍ തൊഴില്‍മേള

പേരാമ്പ്ര: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷന്‍, വ്യവസായ വാണിജ്യ വകുപ്പ്, എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 8 ശനി രാവിലെ 9:30 ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പേരാമ്പ്രയില്‍ വെച്ച് നടത്തുന്ന മേളയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള 30ലധികം കമ്പനികള്‍ പങ്കെടുക്കുന്നു.

ഗസ്റ്റ് ലക്ചറർ നിയമനം: അഭിമുഖം 13ന്‌, വിശദമായി അറിയാം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള ഒഫ്താൽമോളജി വിഭാഗത്തിലെ ബി എസ് സി ഒപ്‌റ്റോമെട്രി കോഴ്സ് ഗസ്റ്റ് ലക്ചറർ (ഫിസിക്‌സ്/കണക്ക്/ ഇംഗ്ലീഷ്) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കാലയളവിലേക്കാണ് നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി. പ്രായപരിധി 22-36. വേതനം 300 രൂപ (മണിക്കൂറിന്) ( ഒരു വിഷയത്തിന് പരമാവധി 150

എലത്തൂര്‍ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; ഇന്റര്‍വ്യൂ 16ന്

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐ.ടി.ഐ എലത്തൂര്‍ (കോഴിക്കോട് ജില്ല), ഗവ. ഐ.ടി.ഐ പാണ്ടിക്കാട് (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ നീലേശ്വരം (കാസറഗോഡ് ജില്ല), എന്നീ സ്ഥാപനങ്ങളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ (ഒരു ഒഴിവ് വീതം) 2024-25 അദ്ധ്യയന വര്‍ഷത്തില്‍

കൂത്താളി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയർ നിയമനം

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 13ന് 11മണിക്ക്‌ ബയോഡേറ്റയും രേഖകളും സഹിതം പഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോൺ: 0496 2610271. Description: Recruitment of Accredited Engineer in Koothali Panchayat

മരുതോങ്കര ഡോ. ബിആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വനിതാ വാര്‍ഡന്‍ നിയമനം

കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മരുതോങ്കര ഡോ. ബിആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് ഫീമെയില്‍ വാര്‍ഡന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എസ്എസ്എല്‍സി. പ്രായപരിധി പി എസ് സി മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും. നിയമനം പി എസ് സി/എംപ്ലോയ്മെന്റ് നിയമനം നടക്കുന്നതുവരെ മാത്രം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,

വടകര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് നിയമനം; വിശദമായി അറിയാം

വടകര: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മനോജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റിനെ (പുരുഷന്‍) നിയമിക്കുന്നു. യോഗ്യത: ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഒരു വര്‍ഷത്തെ പഞ്ചകര്‍മ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അഭിമുഖം നവംബര്‍ 15ന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Therapist Vacancy Vadakara Govt. Ayurvedic Hospital

കണ്ണൂര്‍ ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ അക്കാദമികളിലേക്ക്‌ വാർഡന്മാരെ നിയമിക്കുന്നു; വിശദമായി നോക്കാം

കണ്ണൂര്‍: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ മുണ്ടയാട് ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു പുരുഷ വാർഡനെയും, വയക്കര ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു വനിതാ വാർഡനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ 30 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദധാരികളായിരിക്കണം. 30 മുതൽ 40 വയസ്സ് വരെ പ്രായമുള്ള കായിക താരങ്ങൾക്ക് മുൻഗണന.

കൊയിലാണ്ടി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം 22ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്നതായിരിക്കും. പ്രവ്യത്തി പരിചയം ഉള്ളവര്‍ക്കും ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. Description: Recruitment of Lab Technician in Chengottukav Panchayat Family Health Centre.

error: Content is protected !!