Tag: Gold
കരിപ്പൂർ സ്വർണ കവർച്ച കേസ്; മുഖ്യ സൂത്രധാരന്‍ കൊടുവള്ളി സ്വദേശി സൂഫിയാന്‍ അറസ്റ്റില്‍
മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസിലെ മുഖ്യ സൂത്രധാരനാണ് അറസ്റ്റിലായ കൊടുവള്ളി സ്വദേശി സൂഫിയാന്‍. കേസിലെ ഇത് വരെ ഉള്ളതില്‍ വച്ച് ഏറ്റവും നിര്‍ണായകമായ നടപടി ആണ് സൂഫിയാന്റെ അറസ്റ്റ്. കൊടുവള്ളിയില്‍ നിന്ന് ആണ് സൂഫിയാനെ കൊണ്ടോട്ടി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ കടത്തിന്റെ കൊടുവള്ളി മേഖലയിലെ മുഖ്യ ആസൂത്രകനും സൂഫിയാന്‍
രാമനാട്ടുകര വാഹനാപകടം: സ്വർണം തേടി എത്തിയത് മൂന്ന് സംഘങ്ങൾ
കോഴിക്കോട്: രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്തിലും സ്വർണക്കവർച്ചയിലും മൂന്നാമതൊരു സംഘത്തിന്റെ കൂടി സാന്നിധ്യമുണ്ടെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. കൊടുവള്ളി, ചെർപ്പുളശ്ശേരി സംഘങ്ങൾക്കു പുറമെ കണ്ണൂരിൽ നിന്നുള്ള സംഘം കൂടി സ്വർണത്തിനു വേണ്ടിയുള്ള മത്സരയോട്ടത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രതികളുടെ മൊഴിയെന്ന് പൊലീസ് പറയുന്നു. കണ്ണൂർ സ്വദേശിയായ അർജുന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ചെർപ്പുളശ്ശേരി സംഘം രാമനാട്ടുകര വരെ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ആറു ദിവസം മാറ്റമില്ലാതെയിരുന്ന ശേഷമാണ് സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നത്. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4610 രൂപയും പവന് 400 രൂപ കൂടി 36,880 രൂപയുമായി. മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് വര്‍ധിച്ചത്. മെയ്
വടകരയില്‍ വ്യാപാരികള്‍ കളര്‍ ചെയ്യാന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി
വടകര: സ്വര്‍ണക്കടകളില്‍നിന്ന് കളര്‍ ചെയ്യാന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി. ഓര്‍ക്കാട്ടേരി വൈക്കിലശ്ശേരി റോഡില്‍ സ്വര്‍ണാഭരണ പോളിഷിങ്ങ് കട നടത്തിവന്ന മഹാരാഷ്ട്ര സ്വദേശി സൂരജ് സേട്ടുവാണ് ആഭരണങ്ങളുമായി മുങ്ങിയത്. ടൗണിലെ എസ്ആര്‍ ജ്വല്ലറി, സിറാജ് ജ്വല്ലറി എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് പവനോളം സ്വര്‍ണാഭരണങ്ങളാണ് കൊണ്ടുപോയത്. വ്യാപാരികളുടെ പരാതിയില്‍ എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
കണ്ണൂര്‍: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 72 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുള്ളയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ മാസം 25-ാം തിയതിയും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് കണ്ടെത്തി.
നെടുമ്പാശ്ശേരിയില്‍ ജ്യൂസില്‍ കലര്‍ത്തി സ്വര്‍ണക്കടത്ത്; ഒരാള്‍ പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വര്‍ണം പിടികൂടി. ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഫ്ലൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത് .സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. ആറു
സ്വര്‍ണവില: പവന് 200 രൂപ കുറഞ്ഞു
എറണാകുളം: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില പവന് 32,880 രൂപയായി. 4110 രൂപയാണ് ഗ്രാമിന്റെ വില. എട്ട് മാസത്തിനിടെ 9,120 രൂപയാണ് കുറഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലേയും, നഗരങ്ങളിലേയും നികുതി നിരക്കനുസരിച്ച് വിലയിലും വ്യത്യാസം വരും. പത്ത് ഗ്രാം സ്വര്‍ണത്തിന് (24 കാരറ്റ്) ഡല്‍ഹിയില്‍ 48,070 രൂപയും, മുംബൈയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബായില്‍ നിന്നും എത്തിയ താമരശ്ശേരി സ്വദേശി ഹര്‍ഷാദില്‍ നിന്നാണ് സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് കണ്ടെത്തിയത് . ദുബായില്‍ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്: അഞ്ച് പേര്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കിലോയിലധികം സ്വര്‍ണ്ണം പിടികൂടി. അഞ്ച് യാത്രക്കാരില്‍ നിന്നായി 3.66 9 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍നിന്ന് പിടികൂടിയത് 482 ഗ്രാം സ്വര്‍ണ മിശ്രിതമാണ്. കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ആണ്