Tag: football
കൊയിലാണ്ടി എ.കെ.ജി ഫുട്‌ബോള്‍ മേള; ചെല്‍സി വെള്ളിപറമ്പിലിനെ പരാജയപ്പെടുത്തി ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി ഫൈനലില്‍
കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന 43ആമത് എകെജി ഫുട്ബോൾ ടൂർണമെൻ്റിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ഫൈനലിൽ കടന്നു. ഇന്നലെ രാത്രി നടന്ന വാശിയേറിയ മത്സരത്തിൽ 2-1ന് ചെൽസി വെള്ളിപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്. ജനുവരി 26 ന് ഫൈനലിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ജ്ഞാനോദയം ചെറിയമങ്ങാടിനെ നേരിടും. ഇന്നലെ രാത്രി നടന്ന U17 ടൂർണമെൻ്റ്
എ.കെ.ജി ഫുട്‌ബോൾ മേള: ബ്ലാക്ക്‌സൺ തിരുവോടിനെ തകർത്ത് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനലിൽ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന എ.കെ.ജി ഫുട്‌ബോൾ മേളയിലെ ആദ്യ ഫൈനലിസ്റ്റായി ജ്ഞാനോദയം ചെറിയമങ്ങാട്. ഇന്നലെ നടന്ന സെമി ഫൈനലിൽ ബ്ലാക്‌സൺ തിരുവോടിനെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനൽ ഉറപ്പിച്ചത്. നാളെ രാത്രിയോടെ ഫൈനലിൽ ജ്ഞാനോദയം ചെറിയമങ്ങാട് ആരുമായി ഏറ്റുമുട്ടുമെന്ന് വ്യക്തമാകും. രണ്ടാം സെമി ഫൈനലിൽ നാളെ ഏഴ് മണിക്ക് ചെൽസി വെള്ളിപറമ്പും ജനറൽ എർത്ത്
സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ടീമുകള്‍ തയ്യാര്‍: 43ാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്‌ക്കൊരുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: 43ാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്കായുള്ള ഒരുക്കങ്ങള്‍ കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ പൂര്‍ത്തിയായി. ജനുവരി 12ന് വൈകുന്നേരം ആറുമണിക്ക് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇത്തവണ എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫുട്‌ബോള്‍ മേളയായാണ് നടത്തുന്നത്. മേളയില്‍ മൂന്ന് ടൂര്‍ണമെന്റുകളിലായി 32 ടീമുകള്‍ മത്സരത്തിനിറങ്ങും. പ്രധാന ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണുള്ളത്. നേതാജി എഫ്.സി കൊയിലാണ്ടിയും ബ്ലാക്ക്‌സണ്‍
മറഡോണയുടെ പിൻഗാമിയും കേരളത്തിലേക്ക്; മെസ്സിയും അര്‍ജന്റീന ടീമും എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി
തിരുവനന്തപുരം: മറഡോണയുടെ പിൻഗാമി മെസി കേരളത്തിലേക്ക് വരുന്നു. ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ അറിയിച്ചു. സ്‌പെയിനിൽ അർജന്റീന ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങൾ സ്‌പെയിനിലേക്കു പോയിരുന്നു. സ്‌പെയിനിൽവച്ച് ചർച്ച നടത്തി. 2025ൽ ഇന്ത്യയിൽ
ഫുട്ബോൾ കളിക്കാൻ താല്പര്യമുള്ളവരാണോ?; വടകരയിൽ ഞായറാഴ്ച ഫുട്ബോൾ സെലക്ഷൻ ട്രയൽസ്
വടകര: ഫുട്ബോൾ കളിക്കാൻ താല്പര്യമുള്ള കുട്ടികൾക്കായി വടകരയിൽ ഞായറാഴ്ച ഫുട്ബോൾ സെലക്ഷൻ ട്രയൽസ് നടക്കുന്നു. കടത്തനാട് യുണൈറ്റഡ് ഫുട്ബോൾ അക്കാദമി (KUFA) വടകരയുടെ യൂത്ത്, ബേബി മത്സരങ്ങൾക്കുള്ള ടീമുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഞായറാഴ്ച നാരായണ നഗറിൽ നടക്കും. Under- 16 (2009-2010) Under- 14 (2011-2012) Under- 12 (2013-2014) Under 10 (2015-2016) എന്നീ
കോപ്പയിൽ വീണ്ടും മധുരം നുണഞ്ഞ് മെസ്സിപ്പട; അർജൻ്റീന കോപ്പ അമേരിക്ക ചാമ്പ്യൻമാർ
ഫ്ളോറിഡ: തുടർച്ചയായി രണ്ടാ തവണയും കോപ്പ അമേരിക്ക ചാമ്പ്യൻമാരായി അർജൻ്റീന. നായകൻ ലയണൽ മെസ്സി പാതി വഴിയിൽ മടങ്ങിയിട്ടും അർജന്റീന തളർന്നില്ല. അവരുടെ മാലാഖ ഡി മരിയയ്ക്കായി അർജൻ്റീന പോരാടി നേടി. പകരക്കാരനായി ഇറങ്ങിയ ലൗട്ടാറോ മാർട്ടിനസ് ആണ് അർജൻ്റീനയ്ക്കായി വിജയ ഗോൾ നേടിയത്. നേരത്തേ മുഴുവൻ സമയവും അവസാനിക്കുമ്പോൾ ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചിരുന്നില്ല.
വെങ്ങപ്പറ്റയില്‍ ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ആഘോഷമായി പോസ്റ്റര്‍ പ്രകാശനവും പ്രചരണോദ്ഘാടനവും
വെങ്ങപ്പറ്റ: വേദവ്യാസ ലൈബ്രറി ആന്റ് റീഡിംങ് റൂംമും ഐകോണിക്‌സ് എഫ്.സി വെങ്ങപ്പറ്റയും സംയുക്തമായി വേങ്ങാപ്പറ്റയില്‍ രണ്ടാമത് ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 27ന് താഴപ്പള്ളി പി.സി സുധാകരന്‍ സുചരിതാസ് മെമ്മോറിയല്‍ മഡ് കോര്‍ട്ടില്‍ വെച്ചാണ് മത്സരം നടത്തുന്നത്. ജില്ലാതലത്തില്‍ മികവുതെളിയിച്ച 12 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് നമ്പിത്തൂര്‍ ഹംസ
ബൂട്ടണിഞ്ഞ് ഗ്രൗണ്ടിലിറങ്ങി കാഴ്ചവെച്ചത് മികച്ച പ്രകടനം; കൂരാച്ചുണ്ടിന്റെ അഭിമാന താരങ്ങളായി കുഞ്ഞാറ്റയും അര്‍ജുനും
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിന്റെ അഭിമാന താരങ്ങളായി മാറി കുഞ്ഞാറ്റയും അര്‍ജുനും. കേരളത്തിനായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിലാണ് അര്‍ജുന്‍ ബൂട്ടണിഞ്ഞതെങ്കില്‍, ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ അണ്ടര്‍ 17ടീമിലെ മിന്നും താരമാണ് ഷില്‍ജി ഷാജി എന്ന കുഞ്ഞാറ്റ. ഫുട്‌ബോളിനെ ജീവനായി കാണുന്ന കൂരാച്ചുണ്ടിന്റെ മണ്ണില്‍ നിന്നും പന്ത് തട്ടി ഉയരങ്ങളിലെത്തിയിരിക്കുകയാണ് ഇരുവരും. കാല്‍പന്ത് കളിയില്‍ രാജ്യത്തിന്റെ പ്രതീക്ഷയും കക്കയത്തിന്റെ
6-0 ന് ജോര്‍ദാനെ തറപ്പറ്റിച്ച് ഇന്ത്യ; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടി കൂരാച്ചുണ്ടിന്റെ അഭിമാനതാരം കുഞ്ഞാറ്റ
കോഴിക്കോട്: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്കായി ഹാട്രിക്ക് നേടി കൂരാച്ചുണ്ടിന്റെ അഭിമാനതാരം കുഞ്ഞാറ്റ. ജപ്പാനെതിനെരിരെയുള്ള മത്സരത്തിലാണ് കുഞ്ഞാറ്റ ഇന്ത്യക്കായി 4 ഗോളുകള്‍ നേടി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ജോര്‍ദാനെ 6-0 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ അണ്‍ഡര്‍-17 വനിതാ ഫുട്‌ബോള്‍ ടീം ഉജ്ജ്വല വിജയമാണ് മത്സരത്തില്‍ നേടിയെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിലും
38-മത് വട്ടുകുളം ഫുട്ബാള്‍ ടൂര്‍ണമെന്റ്; തീ പാറും പോരാട്ടത്തിനൊടുവില്‍ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് അരീക്കോട് സെമിഫൈനലില്‍
കൂരാച്ചുണ്ട്: 38-മത് വട്ടുകുളം ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ ടൂര്‍ണമെന്റിലെ റണ്ണേഴ്‌സ് ആയ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് അരീക്കോട് സെമിഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ഗ്ലാമര്‍ ടീമുകളില്‍ ഒന്നായ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ട് പതിവ് പോലെ വിദേശതാരങ്ങളെയും, സേവന്‍സ് ടൂര്‍ണമെന്റുകളില്‍ മിന്നിത്തിളങ്ങുന്ന പ്രഗത്ഭ താരങ്ങളുടെ വന്‍ നിരയുമായി