Tag: fireforce
കല്പത്തൂരില്‍ റബര്‍ പുകപുരയ്ക്ക് തീപിടിച്ചു: അഗ്നിരക്ഷാസേനയുടെ സമയോജിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ കല്പത്തൂരില്‍ റബര്‍ പുകപുരയ്ക്ക് തീപിടിച്ചു. തക്കുമ്മല്‍ രാഘവന്‍ മാസ്റ്ററുടെ റബര്‍തോട്ടത്തിലെ പുകപുരയ്ക്കാണ് തീപിടിച്ചത്. പുകപ്പുരയില്‍ പുകയിട്ടതില്‍ നിന്നും തീ പടര്‍ന്നുപ്പിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. പുകപുരയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 250 റബ്ബര്‍ ഷീറ്റ് കത്തി നശിച്ചു. പുകപുരയുടെ മേല്‍ക്കൂരയുടെ ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. ഉടന്‍ തന്നെ പേരാമ്പ്രയില്‍ നിന്നും
അബദ്ധത്തില്‍ വീട്ടിലെ 60 അടി താഴ്ചയുള്ള കിണറില്‍ വീണു, കയറില്‍ തൂങ്ങി നിന്ന് താങ്ങി നിര്‍ത്തി അയല്‍വാസികള്‍; പേരാമ്പ്രയില്‍ വീട്ടമ്മയെ അഗ്‌നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി
പേരാമ്പ്ര: വീട്ടിലെ കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. അബദ്ധവശാല്‍ വീട്ടിലെ ഉദ്ദേശം 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണ കുറ്റിയുള്ളതില്‍ സതിയെ (60) ആണ് പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ 7 മണിക്കായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ സമീപത്തെ താമസക്കാരനായ പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഹോം ഗാര്‍ഡ് എ.സി. അജീഷും
മഴയ്ക്കിടയില്‍ തുണിയെടുക്കുന്നതിടെ കാല്‍വഴുതി യുവതി കിണറ്റില്‍ വീണു; കടിയങ്ങാട് സ്വദേശിനിയ്ക്ക് രക്ഷകരായെത്തി നാട്ടുകാരും അഗ്നിരക്ഷാ പ്രവര്‍ത്തകരും
കടിയങ്ങാട്: കാല്‍വഴുതി വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പുല്ല്യോട്ടുകുന്നുമ്മല്‍ ഉണ്ണിമായയ്ക്ക് രക്ഷകരായി നാട്ടുകാരും പേരാമ്പ്ര അഗ്‌നിരകഷാസേനയും. അഗ്നിരക്ഷാ സേന എത്തുന്നതിന് മുമ്പ് നാട്ടുകാരായ ഉബൈദും ശശിയും നടത്തിയ ഇടപെടല്‍ ഉണ്ണിമായയ്ക്ക് രക്ഷയായി. പുല്ല്യോട്ടുമുക്കി ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. മഴയ്ക്കിടയില്‍ അയയില്‍ നിന്ന് തുണിയെടുക്കുന്നതിനിടയില്‍ ഉണ്ണിമായയുടെ കാല്‍വഴുതി ആള്‍മറയില്ലാത്ത 45 അടിയോളം താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു.
വളയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ പതിനഞ്ച് മീറ്ററിലേറെ താഴ്ചയുള്ള കിണറ്റില്‍ വീണു; ഗൃഹനാഥന് രക്ഷകരായി അഗ്നിരക്ഷാസേന
വളയം: കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ ഗൃഹനാഥന് രക്ഷകരായി അഗ്നിരക്ഷാസേന. വളയം മഞ്ചാംതറ കളത്തില്‍ ചാത്തുവാണ് പതിനഞ്ച് മീറ്ററിലധികം താഴ്ചയുള്ള കിണറ്റില്‍ വീണത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. നാദാപുരത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേന സംഭവസ്ഥലത്ത് എത്തി കിണറ്റില്‍ നിന്നും പരിക്കുപറ്റിയ ആളെ പുറത്തെടുത്ത് നാദാപുരം സര്‍ക്കാര്‍
കണ്ണന്‍സ് ഹോട്ടലിലെത്തുന്നവരോട് കുശലാന്വേഷണം നടത്തി ഭക്ഷണം നല്‍കാന്‍ ഇനി നാരായണക്കുറുപ്പില്ല; പേരാമ്പ്രയില്‍ മതിലിടിഞ്ഞ് വീണ് മരണപ്പെട്ട നാരായണക്കുറുപ്പിന് കണ്ണീരോടെ വിടചൊല്ലി ജന്മനാട്
പേരാമ്പ്ര: കണ്ണന്‍സ് ഹോട്ടലിലെത്തുന്നവരോട് കുശലാന്വേഷണം നടത്തി ഭക്ഷണം വിളമ്പാന്‍ ഇനി നാരായണക്കുറുപ്പില്ല. പേരാമ്പ്രയില്‍ മതിലിടിഞ്ഞ് വീണ് പരിക്കേറ്റ് മരണപ്പെട്ട നാരായണക്കുറുപ്പിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനും സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനും നൂറുകണക്കിന് ആളുകളാണ് വീട്ടിലെത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പറേന്റെ മീത്തല്‍ നാരായണകുറുപ്പ് മണ്ണിനടിയില്‍ കുടുങ്ങിയത്. അയല്‍വാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന
എത്തിയപ്പോള്‍ ടയര്‍ കടയും സമീപത്തെ കടയും കത്തിയാളുന്നതാണ് കണ്ടത്, തൊട്ടടുത്തായി തന്നെ വീടുകളുമുണ്ട്; ബാലുശേരിയിലെ തീപിടത്തത്തെക്കുറിച്ച് തീയണക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്- (വീഡിയോ)
ബാലുശേരി: ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് ഇടപെട്ടതിനാലാണ് ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്തെ തീപിടിത്തം വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാതെ നിയന്ത്രിക്കാനായത്. നിറയെ വീടുകളും അടുത്തടുത്തായി കടകളുമുള്ള പ്രദേശമായതിനാല്‍ തീ പടരാന്‍ സാധ്യത ഏറെയായിരുന്നു. എന്നാല്‍ നരിക്കുനി, കൊയിലാണ്ടി, വെള്ളിമാടുകുന്ന്, പേരാമ്പ്ര സ്റ്റേഷനുകളില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തി അപകടത്തിന്റെ വ്യാപ്തി കുറക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ തങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ നരിക്കുനിയില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘം
മേപ്പയൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിന് രക്ഷകരായി പേരാമ്പ്രയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍
മേപ്പയ്യൂർ: മേപ്പയൂരിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കായലാട്ട് നെല്ലിയുള്ളതിൽ ചന്ദ്രൻ വളർത്തുന്ന പോത്താണ് വീട്ട് പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ വീണത്. ഇന്ന് വൈകീട്ട് 5.30 നായിരുന്നു പോത്ത് അപകടത്തിൽ പെട്ടത്. ഉടൻതന്നെ പേരാമ്പ്ര ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി വളരെ സാഹസികമായാണ് പോത്തിനെ കിണറിൽ നിന്ന് പുറത്തെത്തിച്ചത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ 8
പാലത്തില്‍നിന്ന് ചാലിയാറില്‍ ചാടിയ ആളെ കണ്ടെത്താനായില്ല, തിരച്ചില്‍ തുടരും
ഫറോക്ക്: ദേശീയപാതയില്‍ ഫറോക്ക് പുതിയപാലത്തിനു മുകളില്‍നിന്ന് ചാലിയാറിലേക്ക് ചാടിയ ആളെ കണ്ടെത്താനായില്ല. വ്യാഴാഴ്ച പകല്‍ നാലോടെയാണ് പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടതായി ഫറോക്ക് പൊലീസില്‍ വിവരം ലഭിച്ചത്. പുഴയില്‍ തോണിയില്‍ മീന്‍ പിടിത്തത്തിലേര്‍പ്പെട്ടിരുന്നവരാണ് ദൃക്‌സാക്ഷികള്‍. ഫറോക്ക് പൊലീസും മീഞ്ചന്ത ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പൊലീസും രാത്രി എട്ടുവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റല്‍ പൊലീസിന്റെ