Tag: fire
കൊയിലാണ്ടിക്കടുത്ത് നന്തിയിൽ വൻ തീപ്പിടുത്തം; തേങ്ങാക്കൂട കത്തി നശിച്ച് രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം
കൊയിലാണ്ടി: നന്തിയിൽ വൻ തീപ്പിടുത്തം. 30000 ഓളം തേങ്ങയുള്ള തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്. മൂടാടി സ്വദേശി ബാബു കുട്ടമ്പത്തിന്റെ തേങ്ങാക്കൂടയ്ക്കാണ് തീപ്പിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. 30 അടി നീളവും 10 അടി വീതിയും 20 അടി ഉയരവുമുള്ള തേങ്ങ കൂടയ്ക്കാണ് തീപ്പിടിച്ചത്. മൂന്നു മുറികളിലായി സൂക്ഷിച്ച മുപ്പതിനായിരത്തോളം തേങ്ങ സൂക്ഷിച്ചിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന്
കൂട കത്തുമ്പോള്‍ വീട് പുറത്തുനിന്ന് കുറ്റിയിട്ട നിലയില്‍; കിഴക്കന്‍ പേരാമ്പ്രയിലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ തെക്കെ നിടൂളി കുഞ്ഞമ്മദ്കുട്ടിയുടെ കൂട കത്തി നശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്. കൂട കത്തുമ്പോള്‍ വീട് പുറത്തുനിന്ന് കുറ്റിയിട്ടത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി, സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹന്‍ദാസ് ഓണിയില്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് ദുരൂഹസാഹചര്യത്തില്‍ കൂട കത്തിയത്. അയല്‍വാസികളാണ് കൂട കത്തുന്നത് കണ്ടത്. കോയയുടെ
കിഴക്കൻ പേരാമ്പ്രയിൽ തേങ്ങാക്കൂട കത്തിനശിച്ചു
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ തേങ്ങാക്കൂട കത്തിനശിച്ചു. തെക്കേ നിടൂളി കുഞ്ഞമ്മദ് കുട്ടിയുടെ വീട്ടിലെ തേങ്ങാക്കൂടയാണ് കത്തിനശിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ പിടിത്തത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്ന് കൂത്താളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹൻദാസ് ഓണിയിൽ ആവശ്യപ്പെട്ടു. രാജൻ കെ. പുതിയെടത്ത്, എൻ.കെ.കുഞ്ഞബ്ദുള്ള, ഇ.വി.മനോജൻ, എ.കെ.മനോജ്, വേലായുധൻ എന്നിവർ വീട് സന്ദർശിച്ചു.
തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ കൊളജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു. സുനിൽകുമാറാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ക്ലാസിലൂണ്ടായിരുന്ന വിദ്യാർത്ഥികളുമായി സംസാരിച്ച ശേഷമാണ് അധ്യാപകൻ ഗ്രൗണ്ടിലേക്ക് പോയത്. ഗ്രൗണ്ടിലിരുന്ന അധ്യാപകനെ വിദ്യാർത്ഥികൾ കണ്ടിരുന്നു. മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ അധ്യാപകൻ പോസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ഡീസൽ ടാങ്കിന് തീപിടിച്ചു
കോഴിക്കോട്: നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ഡീസൽ ടാങ്കിന് തീപിടിച്ചു. ക്രിസ്ത്യൻ കോളജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടിത്തമുണ്ടായത്. പമ്പിന്റെ പരിസരത്ത് നേരത്തെ വര്‍ക്ക് ഷോപ്പുകളും മറ്റു കടകളും പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ബസ് സര്‍വ്വീസ് നടത്തിയിരുന്ന കാലിക്കറ്റ് മോട്ടോര്‍ സര്‍വ്വീസിന്റെ ഭാഗമായിരുന്നു ഗാരേജും പമ്പും. അതിന്റെ പഴയ ഡീസല്‍ ടാങ്കാണ് അപകടത്തില്‍പ്പെട്ടത്.
തണ്ണീർപ്പന്തൽ കടമേരിയിൽ പരിഭ്രാന്തിപരത്തി വീട്ടിനകത്തും പറമ്പിലും തീ പടർന്നു
തണ്ണീർപ്പന്തൽ: കടമേരി കീരിയങ്ങാടി റിട്ട. അധ്യാപകന്റെ വീട്ടിനകത്തും പറമ്പിലും തീപടർന്നത് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. കീരിയങ്ങാടി ടൗണിലെ കാളാംവീട്ടിൽ മൊയ്തുവിൻറെ വീട്ടിലാണ് ‘അദ്ഭുത പ്രതിഭാസമുണ്ടായത്. ആദ്യം വീടിന് പിൻവശത്തെ പറമ്പിലെ കുലയ്ക്കാറായ വാഴയാണ് പൊടുന്നനെ കത്തിനശിച്ചത്. വൈകുന്നേരത്തോടെ വീടിന്റെ മറ്റൊരു വശത്തെ പറമ്പിലെ മറ്റൊരു വാഴയ്ക്കും തീ പടർന്നതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്. കൂടാതെ വീട്ടിനകത്ത് മൊയ്തു
പാലക്കാട് മണ്ണാര്‍ക്കാടില്‍ ബയോഗ്യാസ് പ്ലാന്റില്‍ തീപിടുത്തം; മുപ്പത്തോളം പേര്‍ക്ക് പരുക്ക്
പാലക്കാട്: മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമുണ്ട്. 24 പേരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്ലാന്റിന് തീപിടിച്ചപ്പോള്‍ തന്നെ മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി. തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്നാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ അല്‍പസമത്തിനകം തന്നെ വീണ്ടും സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഫാക്ടറിയിലെ
അർജന്റിനയുടെ ജയത്തിൽ ആഹ്ലാദം അതിരുവിട്ടു; പടക്കം പൊട്ടി മലപ്പുറത്ത് രണ്ട് പേർക്ക് ഗുരുതര പരുക്ക്
മലപ്പുറം: അര്‍ജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്. മലപ്പുറം തിരൂര്‍ താനാളൂരിലാണ് സംഭവം. ഇന്ന് രാവിലെ താനാളൂര്‍ ചുങ്കത്ത് വെച്ച് പടക്കം പൊട്ടി കണ്ണറയില്‍ ഇജാസ് (33) പുച്ചേങ്ങല്‍ സിറാജ് (31) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്‍റീന ജയിച്ചതോടെ
തിരുവനന്തപുരം പാലോട് പടക്കശാലയില്‍ തീപിടുത്തം; ഒരു മരണം
തിരുവനന്തപുരം: പാലോട് ചൂടലില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു മരണം. പടക്കശാലയിലെ ജീവനക്കാരിയായ സുശീല ആണ് മരിച്ചത്. 58 വയസായിരുന്നു. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇടിമിന്നലേറ്റാണ് തീപിടുത്തമുണ്ടായതെന്നും സൂചന. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ പടക്കശാല പൂര്‍ണമായും തകര്‍ന്നു. വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് സംഭവം. തീപിടുത്തം ഉണ്ടായ സമയത്ത് മഴയും
കോഴിക്കോട് പറമ്പില്‍ ബസാറില്‍ തുണിക്കടയ്ക്ക് തീ പിടിച്ചു
കോഴിക്കോട്: മൂന്നു ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത തുണിക്കട കത്തി നശിച്ചു. പറമ്പില്‍ ബസാര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മമ്മാസ് ആന്‍ഡ് പപ്പാസ് തുണിക്കടയാണ് കത്തി നശിച്ചത്. കോണാട്ട് റംസീന മന്‍സില്‍ നിജാസിന്റെ ഉടമസ്ഥതതയിലുള്ളതാണ് കെട്ടിടം . ഇന്നലെ രാത്രി പന്ത്രണ്ടു മണി വരെ കടയില്‍ ജോലിക്കാരുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തിയാണ്