Tag: Fire Force
രക്ഷാപ്രവർത്തകന്റെയും പരിശീലകന്റെയും റോളില്‍ 26 വര്‍ഷം; രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നേട്ടത്തില്‍ പേരാമ്പ്ര നിലയത്തിലെ പി. സി പ്രേമനും
പേരാമ്പ്ര: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്ക്കാരത്തിന് അർഹനായി പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പ്രേമൻ.പി. സി. സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ 2025ലെ ഫയർ സർവീസ് മെഡലിന് അര്‍ഹരായ അഞ്ച് പേരിലൊരാൾ ഇദ്ദേഹമാണ്. അഗ്നി രക്ഷാ ഉദ്യോഗസ്ഥർക്കുള്ള ഏറ്റവും വലിയ ബഹുമതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. തന്റെ മാത്രം പരിശ്രമത്തിനല്ല, കൂട്ടായ പ്രയത്നമാണ് ഇത്തരത്തിലൊരു
അടിച്ചുവാരുന്നതിനിടെ കെട്ടിടത്തിന്റെ കൈവരിക്കുള്ളില്‍ കാല്‍ കുടുങ്ങി; ഒഞ്ചിയം സ്വദേശിയായ വയോധികയ്ക്ക് രക്ഷകരായി വടകര അഗ്നിരക്ഷാസേന
വടകര: ബില്‍ഡിംഗിന്റെ കൈവരികള്‍ക്കുള്ളില്‍ കാല്‍ കുടുങ്ങിയ സ്ത്രീയ്ക്ക് രക്ഷകരായി വടകര അഗ്നിരക്ഷാസേന. ടൗണിലെ അശോക തിയേറ്ററിന് മുന്‍വശത്തെ പുത്തന്‍കണ്ടി ബില്‍ഡിംഗില്‍ ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ഒഞ്ചിയം സ്വദേശി എടക്കണ്ടികുന്നുമ്മല്‍ ചന്ദ്രി (72)യുടെ കാലാണ് കൈവരികള്‍ക്കുള്ളില്‍ അബദ്ധവശാല്‍ കുടുങ്ങിയത്. കെട്ടിടത്തിന്റെ രണ്ടാം നില അടിച്ചുവാരുന്നതിനിടെ ചന്ദ്രിയുടെ പക്കല്‍ നിന്നും പൈസ താഴേക്ക് വീണു. ഇതെടുക്കാനായി ശ്രമിച്ചപ്പോഴാണ്
വേളം പെരുവയൽ അങ്ങാടിയിൽ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം; ഏതാണ്ട് നാല്പത് ലക്ഷം രൂപയുടെ നാശനഷ്ടം
വേളം: പെരുവയൽ അങ്ങാടിയിൽ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം. റഫീഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മലനാട് വുഡ് ഇൻഡസ്ട്രിയൽ എന്ന സ്ഥാപനത്തിന് തീ പിടിച്ചത്. ഒരു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. ഏതാണ്ട് നാല്പത് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വിവരം
കുറ്റ്യാടി നിട്ടൂരില്‍ റബ്ബർ ഷീറ്റ് കൂടയ്ക്ക് തീപിടിച്ചു; ഏതാണ്ട് മൂന്ന് ലക്ഷത്തിന്റെ നാശനഷ്ടം
കുറ്റ്യാടി: നിട്ടൂരില്‍ റബ്ബർ ഷീറ്റ് കൂടയ്ക്ക് തീപിടിച്ചു. പടിഞ്ഞാറയിൽ അശോകന്റെ ഉടമസ്ഥതയിലുള്ള കൂടയാണ് തീപിടിച്ച് കത്തി നശിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരത്ത് നിന്ന് അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റ് സംഭവ സ്ഥലത്ത് എത്തി മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാതെ തീ അണച്ചു. കൂടയില്‍ ഉണ്ടായിരുന്ന മെഷീന്‍,
ദേശീയപാതയിൽ വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു; തലനാരിഴയ്ക്ക് ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
വടകര: ദേശീയപാതയിൽ വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു. KL55 A 7472 നമ്പർ ആൾട്ടോ 800 മോഡൽ കാറാണ് കത്തിയത് ഡ്രൈവർ അടക്കാത്തെരു സ്വദേശി കൃഷ്ണമണി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ആര്യഭവൻ ഹോട്ടലിന് സമീപമായിരുന്നു സംഭവം. പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ചശേഷം തിരിച്ച് മടങ്ങുന്നതിനിടെയാണ് കാറിന് തീപ്പിടിച്ചത്. തീയും പുകയും
കൂരാച്ചുണ്ടിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി പേരാമ്പ്രയിലെ അഗ്നിരക്ഷാ സേന
പേരാമ്പ്ര: കൂരാച്ചുണ്ടില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ വയോധികനെ രക്ഷപ്പെടുത്തി. ശങ്കരവയലില്‍ ഇന്ന് വൈകീട്ടോടെയാണ് വീട്ടുമുറ്റത്തെ 50 അടി താഴ്ചയുള്ള കിണറില്‍ മഞ്ഞുമ്മല്‍ ചന്ദ്രന്‍ (65) വീഴുന്നത്. പടവുകള്‍ ഇല്ലാത്ത കിണര്‍ ആയതിനാല്‍ വീട്ടുകാര്‍ പെട്ടെന്ന് തന്നെ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്റെ നേതൃത്ത്വത്തില്‍ പേരാമ്പ്രയിലെ ഫയർഫോഴ്സ്
മുക്കാളിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ തീപടർന്നത് പരിഭ്രാന്തി പടർത്തി; രക്ഷകരായി വടകര അഗ്നിരക്ഷാ സേന
വടകര: മുക്കാളിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് ആശങ്ക പരത്തി. അഴിയൂർ പഞ്ചായത്തിൽ മുക്കാളി പതിമൂന്നാം വാർഡിലെ ജുബിത്തിൻ്റെ വീട്ടിലെ ഗാസ് സിലിണ്ടറിനാണ് തീ പടർന്നത്. വീടിൻ്റെ അടുക്കളയിൽ സ്ഥാപിച്ച ഗ്യാസ് സിലിണ്ടറിൽ തീപടരുകയായിരുന്നു. ഉടൻതന്നെ വടകര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡി.സി.ബി എസ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കുകയും ഗ്യാസ് സിലിണ്ടർ
കനത്ത മഴ: മേപ്പയില്‍ തിരുവള്ളൂര്‍ റോഡില്‍ മരം മുറിഞ്ഞു വീണു
വടകര: മേപ്പയില്‍ തിരുവള്ളൂര്‍ റോഡില്‍ മരം മുറിഞ്ഞു വീണു. പഴയ പോസ്റ്റ് ഓഫീസിന് സമീപം ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം. തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ റോഡിന് സമീപത്തുള്ള വീട്ടിലെ മരം മുറിഞ്ഞു വീഴുകയായിരുന്നു. ഈ സമയം റോഡിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്‍ മരം പൊട്ടുന്ന ശബ്ദം കേട്ട് ഉടന്‍
തെങ്ങുകയറ്റ യന്ത്രം കാലില്‍ നിന്നും വഴുതി; തെങ്ങില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന
പേരാമ്പ്ര: തെങ്ങുകയറ്റ യന്ത്രം കാലില്‍ നിന്നും വഴുതിയതിനെത്തുടര്‍ന്ന് തെങ്ങില്‍ കുടുങ്ങി തൊഴിലാളി. കരിമ്പാടി അശോകന്‍ എന്നയാളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. ചേനോളിയിലെ കളോളി പൊയില്‍ സോയാ മാക്കൂല്‍ സാബിറയുടെ പറമ്പിലെ തെങ്ങില്‍ കയറുന്നതിനിടെയാണ് അശോകന് അപകടം സംഭവിച്ചത്. ഒരു കാലിലെ തെങ്ങ് കയറ്റ യന്ത്രം കാലില്‍ നിന്നും വഴുതി താഴ്‌ന് പോയതിനാല്‍ ഒറ്റക്കാലില്‍
ഉപയോഗശേഷം ഇസ്തിരിപ്പെട്ടി ഓഫാക്കാതിരുന്നു; കൊയിലാണ്ടിയിലെ വീട്ടിൽ തീപിടിത്തം (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീട്ടിനുള്ളിൽ തീ പിടിച്ചു. പഴയ താമരശ്ശേരി റോഡിലുള്ള രവീന്ദ്രൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആർ.എസ് നിവാസിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടി ഉപയോഗ ശേഷം ഓഫ് ചെയ്യാത്തതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. തുണിക്കും മേശയ്ക്കുമാണ് തീ പിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമന സേനാ