Tag: Fever

Total 7 Posts

‘ഒരു പനിയൊന്നു മാറിയതേയുള്ളൂ, അപ്പോഴേക്കും അടുത്തതു വന്നു’; കുട്ടികളെ പനി വിടാതെ പിന്തുടരുന്നുണ്ടോ? കാരണവും പ്രതിരോധവും എന്തെല്ലാമെന്ന് നോക്കാം

‘മക്കൾക്ക് എപ്പോഴും അസുഖമാണ്. ഒരു പനിയൊന്നു (Viral Fever) മാറിയതേയുള്ളൂ. അപ്പോഴേക്കും അടുത്തതു വന്നു’. അച്ഛനമ്മമാരുടെ പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? ഒന്നല്ല, പലതരത്തിലുള്ള വൈറസുകളാണു കുട്ടികളിൽ പനിയുൾപ്പെടെയുള്ള രോഗങ്ങളുണ്ടാക്കുന്നത്. സാധാരണഗതിയിൽ പനിക്കു പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസാണ് (ഫ്ലൂ വൈറസ്). എന്നാൽ, റെസ്പിറേറ്ററി സിൻസിഷ്വൽ വൈറസ് (ആർഎസ്‌വി), സാധാരണ ജലദോഷം ഉണ്ടാക്കുന്ന റൈനോ വൈറസ്, കൊറോണ

ആരോഗ്യമായി സ്കൂളിൽ പോവുന്ന പല കുട്ടികളും തിരികെയെത്തുന്നത് പനി പിടിച്ച് ക്ഷീണിതരായി; മുൻപെങ്ങും ഇല്ലാത്ത വിധം സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്നതായി റിപ്പോർട്ട്, കരുതൽ വേണമെന്ന് വിദഗ്ധർ

കോഴിക്കോട്: ഒരാഴ്ച നീളുന്ന പനിയും ക്ഷീണവും കഴിഞ്ഞ് വീണ്ടും സ്കൂളിലേക്കെത്തി രണ്ടു ദിവസത്തിനുള്ളിൽ പിന്നെയും പനി ബാധിച്ചെത്തും. അതിന്റെ ക്ഷീണം മാറാൻ പിന്നെയും ആഴ്ചകൾ. മുൻപെങ്ങും ഇല്ലാത്ത വിധം സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്നതായി റിപ്പോർട്ടുകൾ. സ്കൂൾ ആരംഭിച്ചതിനു ശേഷം നിരവധി കുട്ടികളും സ്കൂൾ ദിനങ്ങളെക്കാൾ പനി ദിനങ്ങളായാണ് ചിലവഴിച്ചിട്ടുള്ളത്. മാസങ്ങളായി സംസ്ഥാനത്തെ രക്ഷിതാക്കൾ

ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, ഭേദമായാലും ഇടയ്ക്കിടെ വീണ്ടും വരും; കുട്ടികളില്‍ വൈറല്‍ പനി വ്യാപകം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്നത് ദിവസം 200ഓളം പനി ബാധിതര്‍- സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്

കോഴിക്കോട്: കുട്ടികള്‍ക്കിടയില്‍ വൈറല്‍ പനി വ്യാപകമാകുന്നു. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതും ഭേദമായാലും ഇടയ്ക്കിടെ വീണ്ടും വരുന്ന രീതിയിലുമാണ് പനി വരുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒ.പിയില്‍ ചികിത്സ തേടുന്നവരില്‍ വലിയൊരു വിഭാഗവും ഇത്തരത്തില്‍ പനി ബാധിച്ച കുട്ടികളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ചിലെ ഒ.പിയില്‍ ചികിത്സ തേടുന്ന അഞ്ഞൂറോളം പേരില്‍ ഏതാണ്ട് ഇരുനൂറ് പേരും വൈറല്‍ പനി

പനി വന്നത് രണ്ട് ദിവസംമുമ്പ്, ചികിത്സ തേടിയെങ്കിലും ഭേദമായില്ല, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; പിഞ്ചോമന മുഹമ്മദ് സഫ്റാന്റെ മരണത്തിന്റെ ഞെട്ടലിൽ ലാസ്റ്റ് കല്ലോട് ഗ്രാമം

പേരാമ്പ്ര: പനി സാധാരണ വരാറുള്ളതാണ്, മരുന്നൊക്കെ കഴിച്ചാൽ അത് മാറാറുമുണ്ട്. അതുപോലെയെ ഇപ്പഴും കരുതിയുള്ളൂ. പിഞ്ചോമനയ്ക്ക് പനി വന്നപ്പോഴും പേരാമ്പ്ര ലാസ്റ്റ് കല്ലോട് മാരിയാത്ത് അബ്ദുള്‍ ഷുക്കൂറും ഭാര്യ റമീസയുടെ മനസിലും പനി പെട്ടന്നങ്ങുമാറി കുഞ്ഞ് സുഖം പ്രാപിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ എന്നന്നേക്കുമായി മകനെ പനി തട്ടിയെടുക്കുമെന്ന് അവർ അറിഞ്ഞില്ല. ഇന്നലെയാണ് മൂന്ന് വയസുകാരൻ മുഹമ്മദ്

ഞായറാഴ്ചയും പനിയെ തുടര്‍ന്ന് ചികിത്സ തേടി; വീട്ടില്‍ വിശ്രമിക്കവെ രാത്രി പനി കൂടിയതോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു: ഋതുനന്ദയെ മരണത്തിലേക്ക് നയിച്ചത് ന്യൂമോണിയയെന്ന് സംശയം

കൊയിലാണ്ടി: ആനവാതില്‍ സ്വദേശിനിയായ ഋതുനന്ദയെ മരണത്തിലേക്ക് നയിച്ചത് ന്യൂമോണിയയെന്ന് സംശയം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടിയ്ക്ക് പനി അനുഭവപ്പെട്ടിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച വീണ്ടും താലൂക്ക് ആശുപത്രിയിലെത്തി. ഡോക്ടര്‍ മരുന്ന് നല്‍കി തിരിച്ചയച്ച ഋതുനന്ദയ്ക്ക് രാത്രിയോടെ പനി കൂടി. തുടര്‍ന്ന് ബന്ധുക്കള്‍ കോഴിക്കോട്

കൊയിലാണ്ടിയില്‍ പനി ബാധിച്ച് പതിമൂന്നുകാരി മരിച്ചു

കൊയിലാണ്ടി: മുണ്ടോത്ത് ആനവാതില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. ചൂരക്കാട്ട് മീത്തല്‍ ഷൈജുവിന്റെയും രേഷ്മയുടെയും മകളായ ഋതുനന്ദ (13) ആണ് മരിച്ചത്. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ എട്ടാംതരം വിദ്യാര്‍ഥിയാണ്. ഋതുപര്‍ണ ഇരട്ട സഹോദരിയാണ്.

കോഴിക്കോട് ജില്ലയില്‍ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യകേന്ദ്രങ്ങളെ ഉടന്‍ അറിയിക്കണം; വിശദാംശം ചുവടെ

കോഴിക്കോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ സ്വകാര്യ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും ക്ലിനിക്കുകളിലും മെഡിക്കല്‍ ഷോപ്പുകളിലും പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുമായി ചികിത്സയ്ക്കും മരുന്നിനുമെത്തുന്ന രോഗികളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ആയതിനാല്‍ അവരുടെ പേരും ഫോണ്‍ നമ്പറും പ്രസ്തുതസ്ഥാപനങ്ങള്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളെ ഉടന്‍ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

error: Content is protected !!