Tag: death

Total 461 Posts

പരിശ്രമം പാഴായി; പേരാമ്പ്രയില്‍ മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയ മധ്യവയസ്‌കന്‍ മരണത്തിന് കീഴടങ്ങി

പേരാമ്പ്ര: മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ മധ്യവയസ്‌കന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഇന്ന് വൈകീട്ട് പേരാമ്പ്രയിൽ മതിലിടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ മരുതോമ്മല്‍ പരപ്പില്‍ പാറക്കുമീത്തല്‍ നാരായണക്കുറുപ്പാണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മകൻ തിരികെ വരുന്നതും കാത്തിരുന്ന മാതാപിതാക്കൾ അറിഞ്ഞത് മരണവാർത്ത, സങ്കടക്കടലായി ആ വീട്; അരിക്കുളത്ത് ബൈക്ക് അപകടത്തിൽ മരിച്ച സായൂജിന് കണ്ണീരോടെ വിട നൽകി ജന്മനാട്

അരിക്കുളം: കണ്ണീർ മഴയായിരുന്നു ആ വീട്ടിൽ. അവനെ അവസാനമായി ഒരുനോക്ക് കാണാനായി നൂറുകണക്കിന് പേർ അങ്ങോട്ടേക്ക് ഒഴുകിയെത്തി. അവിടെ വന്നവർക്കാർക്കും ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല, അവരുടെ സായൂജ് ഇനിയില്ല എന്ന യാഥാർത്ഥ്യത്തെ. ഇന്നലെ വരെ എല്ലാവരോടും സൗഹൃദത്തോടെ നടന്നു കൊണ്ടിരുന്ന സായൂജിന്റെ വിറങ്ങലിച്ച ശരീരം ഇന്ന് കാണേണ്ടി വരുമെന്നത് അവരുടെ ദുഃസ്വപ്നങ്ങങ്ങളിൽ പോലും ഇല്ലായിരുന്നു. ഇന്നലെ

ഡോൾഫിന്റെ ജഡം നീക്കം ചെയ്യുന്നതിനിടെ അപകടം; കടൽഭിത്തിയിൽ വീണ വടകര സ്വദേശി മരിച്ചു

വടകര: കരയ്ക്കടിഞ്ഞ ഡോൾഫിനെ ജഡം നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കടൽഭിത്തിയിൽ വീണു മധ്യവയസ്‌കൻ മരിച്ചു. പുറങ്കര വളപ്പിലെ എരഞ്ഞിക്കവളപ്പിൽ മനാഫ് ആണ് മരിച്ചത്. നാല്പത്തിയാറു വയസ്സായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പുറങ്കരയ്ക്ക് സമീപം ഇന്നലെ ഉച്ചയോടെയാണ് ഡോൾഫിന്റെ ജഡം അടിഞ്ഞത്. എരഞ്ഞിക്ക വളപ്പിൽ മനാഫിന്റെ വീടിനോടു ചേർന്നുള്ള കടൽഭിത്തിയിൽ ആണ് ജഡം അടിഞ്ഞത്. വീടിന്റെ സമീപത്തു

മുസ്‌ലിം ലീഗില്‍ നിരവധി ഭാരവാഹിത്വങ്ങള്‍ ഭംഗിയായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ വ്യക്തി; ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവം; വാഹനാപകടത്തില്‍ മരിച്ച ഉള്ള്യേരി സ്വദേശി ഇ.സി ഷിഹാബ് റഹ്‌മാന്റെ വിയോഗം തീരാനഷ്ടമെന്ന് നാട്ടുകാര്‍

ഉള്ളിയേരി: രാഷ്ട്രീയ പാര്‍ട്ടി ഭേദമന്യേ ഏവര്‍ക്കും പരിചിതനാണ് ഇ.സി.ഷിഹാബ് റഹ്‌മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ വെച്ച് അദ്ദേഹത്തിന് അപകടം പറ്റിയെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചെത്തണമേയെന്ന പ്രാര്‍ത്ഥനയായിരുന്നു സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും. എന്നാല്‍ ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഉള്ള്യേരിക്കാരെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു. ഏറെക്കാലമായി മുസ്‌ലിം ലീഗിന്റെ സജീവന പ്രവര്‍ത്തകനാണ് ഇ.സി ഷിഹാബ് റഹ്‌മാന്‍.

പുറമേരിയിൽ ചക്ക പറിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു

നാദാപുരം: ചക്ക പറിക്കുന്നതിനിടെ വീടിന്റെ ടെറസിന് മുകളിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. പുറമേരി എളയടം കൊമ്മിണിക്കണ്ടി സുലൈഖയാണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. പരേതനായ കൈതക്കുണ്ട് കളരി കെട്ടിയ പറമ്പത്ത് അമ്മതിന്റെയും കുഞ്ഞായിശയുടെയും മകളാണ്. എളയടം കൊമ്മിണിക്കണ്ടി ഹമീദാണ് ഭർത്താവ്. മക്കൾ: നൈസാം (എഞ്ചിനിയർ, ബെംഗളൂരു), മിസ്ഹബ്, ഹിസാന, മിദ്ഹ ഫാത്തിമ. മരുമക്കൾ: മുജീബ് പറമ്പത്ത്

യാത്രയ്ക്കിടെ ഹൃദയാഘാതം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മുന്‍ അധ്യാപിക എസ്.സുധര്‍മ്മയാണ് ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു

കൊല്ലം കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ഉള്ള്യേരി സ്വദേശി മരിച്ചു

ഉള്ളിയേരി: കൊല്ലം കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഉള്ള്യേരി സ്വദേശി മരിച്ചു. മത സമൂഹ്യ രാഷ്ട്രീയ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന തെരുവത്ത് കടവിലെ ഇ.സി. ഷിഹാബ് റഹ്‌മാന്‍ (45) ആണ് മരണപ്പെട്ടത്. സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മകനൊപ്പം തിരുവനന്തപുരത്ത് പോയി കാറുമായി മടങ്ങവെ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ദേശീയ പാതയില്‍ വച്ച്

നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു

നാദാപുരം: നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസാണ് മരിച്ചത്. ക്വാട്ടേഴ്സിലെ ബാത്ത് റൂമിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്നാണ് ഷോക്കേറ്റത്. ഒപ്പമുണ്ടായിരുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ജോലിക്ക് ശേഷം രാത്രി ക്വാട്ടേഴ്സിലെത്തിയ നവാസ് ബാത്റൂം ലൈറ്റ് കേടായതിനെ തുടർന്ന് നന്നാക്കുകയായിരുന്നുവെന്ന് സംഭവ

പല തവണ ചവിട്ടി, തല ചുമരിൽ ഇടിച്ചു; പേരാമ്പ്ര രാമല്ലൂരിൽ മകന്റെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു

പേരാമ്പ്ര: മകന്റെ ക്രൂര മര്‍ദ്ദനമേറ്റ് ഒരുമാസത്തോളമായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങരതാഴ പുതിയോട്ട് പറമ്പില്‍ നാരായണി ആണ് മരിച്ചത്. എൺപത്തിരണ്ട് വയസായിരുന്നു. അക്രമം നടന്ന ദിവസം തന്നെ ഏക മകന്‍ പി.ടി. രാജീവനെ (49) പേരാമ്പ്ര പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തിരുന്നു. മെയ് ഒന്നിന് വൈകിട്ട് ഏഴോടെയാണ് അക്രമമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്

ഞായറാഴ്ചയും പനിയെ തുടര്‍ന്ന് ചികിത്സ തേടി; വീട്ടില്‍ വിശ്രമിക്കവെ രാത്രി പനി കൂടിയതോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു: ഋതുനന്ദയെ മരണത്തിലേക്ക് നയിച്ചത് ന്യൂമോണിയയെന്ന് സംശയം

കൊയിലാണ്ടി: ആനവാതില്‍ സ്വദേശിനിയായ ഋതുനന്ദയെ മരണത്തിലേക്ക് നയിച്ചത് ന്യൂമോണിയയെന്ന് സംശയം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടിയ്ക്ക് പനി അനുഭവപ്പെട്ടിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച വീണ്ടും താലൂക്ക് ആശുപത്രിയിലെത്തി. ഡോക്ടര്‍ മരുന്ന് നല്‍കി തിരിച്ചയച്ച ഋതുനന്ദയ്ക്ക് രാത്രിയോടെ പനി കൂടി. തുടര്‍ന്ന് ബന്ധുക്കള്‍ കോഴിക്കോട്

error: Content is protected !!