Tag: crime
നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു
നാദാപുരം: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. നഹീമയെ ആക്രമിച്ച റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു. പേരോട് വീടിനടുത്ത് വച്ചാണ് സംഭവം. വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി.അവസാന വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയാണ് നഹീമ.
കോഴിക്കോട് കാരപ്പറമ്പില്‍ ഒരു കാറിലെത്തിയ മൂന്നുപേര്‍ തമ്മില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു
കോഴിക്കോട്: കാരപ്പറമ്പില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഷെറിന്‍, ഷിബുരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാരപ്പറമ്പ് സ്വദേശികളാണ്. പൊലീസ് എത്തി ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കാറിലെത്തിയ മൂന്ന് സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇതില്‍ ഒരു സുഹൃത്ത് മറ്റുരണ്ടുപേരെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അക്രമിച്ച സുഹൃത്ത് കാറുമായി
കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ ഇരുപത്തൊന്നുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു; പ്രതി കസ്റ്റഡിയില്‍
കൊയിലാണ്ടി: കൊയിലാണ്ടി എടക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപരിക്കേല്‍പ്പിച്ചു. മധ്യപ്രദേശ് സ്വദേശിയായ ജിത്തു ബര്‍മ്മന്‍ ( 21 ) ആണ് പരിക്കേറ്റത്. ഗുരുതരമായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എടക്കുളം പനക്കല്‍ താഴ വിശ്വനാഥന്റെ വാടക വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജിത്തുവിന്റെ സഹോദരന്‍ ഇയാളെ കത്തികൊണ്ട്
പല തവണ ചവിട്ടി, തല ചുമരിൽ ഇടിച്ചു; പേരാമ്പ്ര രാമല്ലൂരിൽ മകന്റെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു
പേരാമ്പ്ര: മകന്റെ ക്രൂര മര്‍ദ്ദനമേറ്റ് ഒരുമാസത്തോളമായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങരതാഴ പുതിയോട്ട് പറമ്പില്‍ നാരായണി ആണ് മരിച്ചത്. എൺപത്തിരണ്ട് വയസായിരുന്നു. അക്രമം നടന്ന ദിവസം തന്നെ ഏക മകന്‍ പി.ടി. രാജീവനെ (49) പേരാമ്പ്ര പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തിരുന്നു. മെയ് ഒന്നിന് വൈകിട്ട് ഏഴോടെയാണ് അക്രമമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്
കോഴിക്കോട് നടപ്പാതയിലെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം
കോഴിക്കോട്: വെസ്റ്റ് ഹില്ലില്‍ ദുരൂഹ സാഹര്യത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്ത് നടപ്പാതയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് അതിഥി തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.
ബത്തേരിയില്‍ ഹെഡ്ലൈറ്റിനെ ചൊല്ലി തര്‍ക്കം, കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടിപരിക്കേല്‍പ്പിച്ചു; നാല് പേര്‍ അറസ്റ്റില്‍
ബത്തേരി: ചെതലയം ആറാം മൈലില്‍ കാറിലിരിക്കുകയായിരുന്ന രണ്ടു യുവാക്കളെ സാരമായി വെട്ടിപ്പരുക്കേല്‍പിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27), നമ്പിക്കൊല്ലി നെന്മേനിക്കുന്ന് പരിവാരത്ത് രാഹുല്‍ (26), കൈപ്പഞ്ചേരി ആലഞ്ചേരി നൗഷാദ്(45), നൂല്‍പുഴ മുക്കുത്തിക്കുന്ന് തടത്തിച്ചാലില്‍ തിഞ്ചു(27) എന്നിവരാണ് അറസ്റ്റിലായത്. വെട്ടേറ്റ് ചികിത്സ തേടിയ ചെതലയം സ്വദേശികളായ സൂരജിന്റെയും അരുണിന്റെയും പരാതിയിലാണ് അറസ്റ്റ്.
നാദാപുരത്തെ വീട്ടിൽ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ച നിലയിൽ; മകന്‍ കൈ ഞരമ്പ് മുറിച്ചു
നാദാപുരം: വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ചു. മകൻ കൈ ഞരമ്പ് മുറിച്ച നിലയിൽ. പറമ്പത്ത് ഇരിങ്ങണ്ണൂര്‍ മുടവന്തേരി റോഡില്‍, സൂപ്പി (62) ആണു മരിച്ചത്. ഇന്നലെ രാത്രി 10.45 നാണ് സംഭവം. ഇയാളുടെ മകൻ മുഹമ്മദലിയെ (31) കൈ ഞരമ്പ് മുറിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദിച്ച് തോട്ടിൽ മുക്കി കൊലപ്പെടുത്തി; കോട്ടയത്ത് യുവാവ് അറസ്റ്റിൽ
കോട്ടയം: മദ്യപിച്ചെത്തി അമ്മയെ തോട്ടില്‍ മുക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. പ്രതി വഴക്കിടുകയും അമ്മയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി വലിച്ചിഴച്ച് സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നു. ഉദയനാപുരം വൈക്കപ്രയാര്‍ കൊച്ചുതറ താഴെവീട്ടില്‍ പരേതനായ സുരേന്ദ്രന്‍റെ ഭാര്യ മന്ദാകിനിയെയാണ് (65) മകന്‍ ബൈജു
വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി
മേപ്പാടി: വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തില്‍ ജോലിക്കെത്തിയ നേപ്പാള്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. തൂമ്പ ഉപയോഗിച്ച് ഇരുപത്തെട്ടുകാരിയായ ബിമലയെ ഭര്‍ത്താവ് സാലിവന്‍ ജാഗിരി (30) അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എട്ട് വയസുകാരനായ മകനേയും കൊണ്ട് നേപ്പാള്‍ സ്വദേശിയായ സാലിവന്‍ ജാഗിരി നാടുവിടാനുള്ള ശ്രമത്തിലായിരുന്നു.
ചെവി മുറിച്ചെടുത്ത് സ്വര്‍ണം കവര്‍ന്നു; കണ്ണൂരില്‍ കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു
കണ്ണൂര്‍: കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് ബുധനാഴ്ച മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ആയിഷയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആയിഷയുടെ ചെവി മുറിച്ചെടുത്താണ് കവര്‍ച്ചാസംഘം സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നിരുന്നത്. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പോലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന്