Tag: Covid Test
സംസ്ഥാനത്ത് കൊവിഡ് വ്യാപനം; കൊവിഡ് പരിശോധനാ നയത്തില്‍ മാറ്റം, സാമൂഹിക സമ്പര്‍ക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ രോഗലക്ഷണങ്ങളില്ലെങ്കിലും ആന്റിജന്‍ പരിശോധന നടത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തോത് കൃത്യമായി കണ്ടെത്താൻ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തും. സാമൂഹിക സമ്പർക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ രോഗലക്ഷണങ്ങളില്ലെങ്കിലും ആൻറിജൻ പരിശോധന നടത്തും. 80 ശതമാനത്തിനുമുകളിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും രോഗലക്ഷണമുള്ള എല്ലാവർക്കും ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. 80 ശതമാനത്തിനു താഴെ ആദ്യ ഡോസ് വാക്സിൻ നൽകിയ ജില്ലകളിലും തദ്ദേശസ്ഥാപന
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന; ഇന്ന് 178 പേര്‍ക്ക് കൊവിഡ്, ആശങ്കയുയര്‍ത്തി പേരാമ്പ്രയിലെയും തുറയൂരിലെയും കൊവിഡ് കണക്കുകള്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 178 പുതിയ കൊവിഡ് കേസുകള്‍. പേരാമ്പ്ര, തുറയൂര്‍ പഞ്ചായത്തുകളിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയില്‍ മാത്രം 29പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. ചങ്ങരോത്ത്, കായണ്ണ എന്നീ പഞ്ചായത്തുകളിലും 20ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കീഴരിയൂര്‍, ചെറുവണ്ണൂര്‍
കോഴിക്കോട് ജില്ലയില്‍ പരിശോധനയും സമ്പര്‍ക്ക പരിശോധനയും വര്‍ദ്ധിപ്പിക്കും; നിരീക്ഷണം ശക്തിപ്പെടുത്തും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗ പരിശോധനയും സമ്പര്‍ക്ക പരിശോധനയും വര്‍ദ്ധിപ്പിക്കാനും ഗാര്‍ഹിക നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനം. ഓരോ ആഴ്ചയിലും ജനസംഖ്യയുടെ ആറ് ശതമാനം ആളുകളെയെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രോഗ ലക്ഷണമോ സമ്പര്‍ക്കമോ ഉള്ളവര്‍, കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍,
ജില്ലയിൽ നാല് ദിവസം കൊവിഡ് മെഗാ പരിശോധാന ക്യാമ്പ്, നാളെ മുതൽ നടക്കുന്ന ക്യാമ്പിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് നിർദേശം
കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ വീണ്ടും മെഗാ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ, രോഗികളുമായി സമ്പർക്കത്തിൽ പെട്ടവർ ഉൾപ്പെടെ മുഴുവൻ ആളുകളും പരിശോധനാ ക്യാമ്പിൽ പങ്കെടുക്കണം. നാളെയും മറ്റന്നാളും തിങ്കൾ, ചൊവ്വ ദിവസങ്ങളിലുമായാണ് വിവിധ കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും ആരോഗ്യ വകുപ്പിന്റേയും ആഭിമുഖ്യത്തിൽ മെഗാ പരിശോധനാ ക്യാമ്പുകൾ ഒരുക്കുന്നത്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോവിഡ് കൂട്ടപരിശോധന; 3.75 ലക്ഷം പേരെ പരിശോധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. വ്യാഴാഴ്ച 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയും പരിശോധിക്കും. തുടര്‍ച്ചയായി രോഗബാധ
തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുന്നത്. അതായത് തുടര്‍ച്ചയായ 3 ദിവസം 100 കേസുകള്‍ വീതമുണ്ടെങ്കില്‍ 300ന്റെ മൂന്ന് മടങ്ങായ 3000
കോവിഡ് പരിശോധനാ ഫലം ഓണ്‍ലൈനായി എങ്ങനെയറിയാം?
കൊവിഡ് പ്രതിരോധ വാക്സിനുള്ള രജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായതുപോലെ കൊവിഡ് പരിശോധനാ ഫലവും ഓണ്‍ലൈനായി അറിയാം. വെബ്‌സൈറ്റ് വഴി കൊവിഡ് പരിശോധനാ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ ചെയ്യേണ്ടത്. വെബ്‌സൈറ്റ് വഴി കൊവിഡ് പരിശോധനാ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ ചെയ്യേണ്ടത്… 1. http://labsys.health.kerala.gov.in/Welcome/index എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 2. ‘Download Test Report’ എന്ന ലിങ്കില്‍ ക്ലിക്ക്
കോവിഡ് പരിശോധനാ ഫലം വൈകുന്നു; നിരവധി പേര്‍ ദുരിതത്തില്‍
കൊയിലാണ്ടി: കോവിഡ് പരിശോധനാഫലം ദിവസങ്ങളോളം വൈകുന്നത് തിരിച്ചടിയാകുന്നു. കൊയിലാണ്ടി നഗരസഭയില്‍ ഉള്‍പ്പെടെ 19-ന് ശേഷം നടന്ന പരിശോധനകളുടെ ഫലം ഇത് വരെ വന്നിട്ടില്ല. ക്യാമ്പുകളിലും ആശുപത്രികളിലുമായി നൂറുകണക്കിന് ആളുകള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിരുന്നു. ഇവയുടെ ഫലമാണ് വരേണ്ടത്. ലാബുകളുടെ ശേഷികൂട്ടാതെ പരിശോധനമാത്രം കൂട്ടിയതിനെത്തുടര്‍ന്നാണ് ഫലം വൈകുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിയണമെന്നതിനാല്‍ ഒട്ടേറെപ്പേരാണ് കുടുങ്ങിയത്.
ബുധനും വ്യാഴവും സംസ്ഥാനത്ത് കൂട്ട കോവിഡ് പരിശോധന നടത്താന്‍ തീരുമാനമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൂട്ട കോവിഡ് പരിശോധന നടത്താനൊരുങ്ങി സര്‍ക്കാര്‍. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 3 ലക്ഷം പേര്‍ക്ക് പരിശോധന നടത്തും. വോട്ടെണ്ണല്‍ ദിവസം കൂട്ടംകൂടുന്നതും ആഘോഷവും അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ആളുകള്‍ മുന്‍കൂട്ടി ബുക്കുചെയ്ത് വേണം എത്താനെന്നും നിബന്ധനയുണ്ട്. വീണ്ടും കൂട്ട കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചത് കോവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിലാണ്. ചീഫ് സെക്രട്ടറി
കോഴിക്കോട് ജില്ലയില്‍ നാളെയും മറ്റന്നാളും കോവിഡ് ടെസ്റ്റ് മഹായജ്ഞം; 40,000 പേരെ ടെസ്റ്റിന് വിധേയരാക്കും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രോഗബാധിതരെ കണ്ടെത്താനായി നാളെയും മറ്റന്നാളും (വെളളി, ശനി) കോവിഡ് ടെസ്റ്റ് മഹായജ്ഞം സംഘടിപ്പിക്കും. രണ്ടു ദിവസവും 20000 വീതം കോവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് കലക്ടര്‍ സാംബശിവറാവു ഇക്കാര്യം അറിയിച്ചത്. രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്ത് രോഗം