Tag: covid 19

Total 85 Posts

കോവിഡ് വാക്സിനേഷൻ; പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങള്‍ക്കു പരിഹാരവുമായി സര്‍ക്കാര്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ആരും തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും സംസ്ഥാനത്തു നിലവില്‍ വാക്സിൻ സ്റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തിരക്കു കുറയ്ക്കുന്നതിന് സ്പോട്ട് റജിസ്‌ട്രേഷനില്‍ ടോക്കണ്‍ സംവിധാനം നടപ്പിലാക്കും. സ്പോട്ട് രജിസ്‌ട്രേഷന്‍ ഉച്ചയ്ക്കു മുന്‍പ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും.

കൊയിലാണ്ടിയിൽ സമ്പർക്കം വഴി ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: സമ്പർക്കം വഴിയുള്ള ഏഴ് പുതിയ കൊവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. ഇന്നലെ പതിനാല് കേസുകളാണ് കൊയിലാണ്ടിയിൽ മാത്രം സ്ഥിരികരിച്ചത്. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും വൈറസ് ബാധിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ദിനംപ്രതി പത്തിന് മുകളിൽ കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ഇന്നലെ പതിനേഴ് പേർക്കും, മാർച്ച്

കൊയിലാണ്ടിയിൽ സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് പതിനേഴു പേർക്ക്

കൊയിലാണ്ടി: പതിനേഴു പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. സമ്പർക്കം വഴി ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് വൈറസ് ബാധിച്ചത് കോഴിക്കോട് കോർപ്പറേഷനിലാണ്. കൊയിലാണ്ടിയാണ് ഇന്ന് സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇന്നലെ പത്തു കോവിഡ് കേസുകളാണ്

കൊയിലാണ്ടിയിൽ പത്ത് പേർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: പത്ത് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ഇന്നലെ സമ്പർക്കം വഴിയുള്ള അഞ്ച് പോസിറ്റീവ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ പത്തു ദിവസമായി ദിനംപ്രതി പത്തിനും ഇരുപത്തി അഞ്ചിനും ഇടയിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം രോഗം സ്ഥിരീകരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷം ആളുകൾക്കും സമ്പർക്കം വഴിയാണ്

പതിമൂന്ന് പേർക്ക് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചു; പന്ത്രണ്ട് പേർക്ക് സമ്പർക്കം വഴി

കൊയിലാണ്ടി: പതിമൂന്ന് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതിൽ പന്ത്രണ്ട് പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇതര സംസ്ഥാനത്തു നിന്ന് എത്തിയ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്നലെ അഞ്ച് കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇവർക്കെല്ലാം സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ

ആര്‍.ടി.പി.സി.ആര്‍ പരിശോധനാ മാര്‍ഗ്ഗരേഖ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. നിലവില്‍ സര്‍ക്കാര്‍, അംഗീകൃത സ്വകാര്യ ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടക്കുന്നുണ്ടെങ്കിലും പരിശോധനകള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിന് വേണ്ടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ക്കായി വന്നാല്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്കായി അയ്ക്കാവുന്നതാണ്. എയര്‍പോര്‍ട്ടിലെ

60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട

കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേർക്ക്

കൊയിലാണ്ടി: അഞ്ച് പുതിയ കൊവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ പത്തു പേർക്കാണ് കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. അതിന് മുമ്പിലത്തെ ദിവസം ഇരുപത്തി ഒന്നു പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഏറ്റവും കുറവ് കൊവിഡ് കേസുകൾ ഇന്നാണ് കൊയിലാണ്ടിയിൽ

കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തിയാറ് പേർക്ക്; സമ്പർക്കം വഴി 25 പേർക്ക്, ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല

കൊയിലാണ്ടി: ഇരുപത്തിയാറ് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ ഇരുപത്തി അഞ്ചു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരാഴ്ച ക്കിടയിൽ മൂന്നാം തവണയാണ് ഒരു ദിവസം ഇരുപതിന് മുകളിൽ സമ്പർക്കം വഴിയുള്ള കൊവിഡ് കേസുകൾ കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്.

കൊയിലാണ്ടിയിൽ ഇന്ന് പതിനൊന്ന് പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു; പത്ത് പേർക്ക് സമ്പർക്കം വഴി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് പതിനൊന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പത്ത് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് കൊയിലാണ്ടിയിൽ മാത്രം സമ്പർക്കം വഴി പത്തു പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെ പത്തും അതിന് മുമ്പിലത്തെ ദിവസം പതിനാലും കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിനംപ്രതി

error: Content is protected !!