Tag: covid 19

Total 84 Posts

രാജ്യത്ത് കോവിഡ് തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് പഠനം

തിരുവനന്തപുരം: കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും കാണ്‍പുര്‍ ഐഐടി നടത്തിയ പഠനത്തില്‍ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മികച്ചഫലമാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. മനീന്ദര്‍ അഗര്‍വാള്‍ സ്വകാര്യ എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്ത് കോവിഡുമായി

18 മുതൽ 45 വയസ്സുവരെയുള്ളവരുടെ കോവിഡ് വാക്സിനേഷൻ; മുൻഗണനാ പട്ടിക തയ്യാറായി

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വരെ പ്രായത്തിലുള്ളവരുടെ കൊവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടിക തയ്യാറായി. പട്ടികയില്‍ 32 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്റ് ജീവനക്കാര്‍, അംഗപരിമിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെസ്‌ഇബി ജീവനക്കാര്‍, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പെട്രോള്‍ പമ്ബ് ജീവനക്കാര്‍, ഹോം

കോഴിക്കോട് ജില്ലയില്‍ 2406 പേര്‍ക്ക് കോവിഡ്; രോഗമുക്തി 5179

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2406 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കു പോസിറ്റീവായി. 58 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2345 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12,571 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി

കൊവിഡ് രോഗികളെ സ്വന്തം ഓട്ടോറിക്ഷയില്‍ സൗജന്യമായി ആശുപത്രിയിലെത്തിച്ച് യുവാവ് ; കനിവും കരുണയും വറ്റാത്ത മനുഷ്യര്‍

കര്‍ണാടക: കോവിഡ് രോഗികളെ പരിപാലിക്കാന്‍ മടിക്കുന്ന സാഹചര്യമാണ് കർണ്ണാടകയിലെങ്ങും. പക്ഷേ പേടിക്കാതെ ഒപ്പമുണ്ട് എന്ന ആഹ്വാനവുമായി ഒരു മനുഷ്യന്‍. കൊവിഡ് ബാധിക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവര്‍ രംഗത്തെത്തി. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി ആകാശ് ദേനുര്‍ എന്ന യുവാവാണ് കൊവിഡ് ബാധിച്ചവരെ സൗജന്യമായി ആശുപത്രിയില്‍ എത്തിക്കുന്നത്. കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന

കേരളത്തില്‍ 32680 പുതിയ കൊവിഡ് രോഗികള്‍; 29442 രോഗമുക്തര്‍, 96 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

കോവിഡ് രോഗികളും മനുഷ്യരാണ്; കരുതലാവണം നമ്മള്‍, മാതൃകയായി അരിക്കുളത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

അരിക്കുളം: കോവിഡ് ബാധിതന് സഹായവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. അരിക്കുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കോവിഡ് പോസിറ്റീവ് ആയ വീട്ടിലെ വയോധികന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഡിവൈഎഫ്ഐ അരിക്കുളം മേഖലയിലെ അരുണ്‍, ബബീഷ് എന്നിവര്‍ രോഗബാധിതനെ ആശുപത്രയില്‍ എത്തിച്ചു.

കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.ഭൂരിഭാഗം രോഗികളും വീടുകളിലാണ്. അതിനു സൗകര്യമില്ലാത്തവര്‍ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ കഴിയുന്നു. 138 ഡിമിസിലറി കെയര്‍ സെന്ററുകള്‍ സംസ്ഥാനത്ത് ഉണ്ട്. ഇതിനു പുറമേ മറ്റു സജ്ജീകരണങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യ പദ്ധതിയില്‍ എമ്പാനല്‍ ചെയ്യാന്‍

കോഴിക്കോട് ജില്ലയിലെ ആശങ്കയ്ക്ക് കുറവില്ല; ഇന്നും അയ്യായിരത്തോടടുത്ത് കോവിഡ് കേസുകള്‍, 4788 പുതിയ കേസുകള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 4788 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും പോസിറ്റീവ് ആയി.123 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4646 പേര്‍ക്കാണ് രോഗം ബാധിച്ചത്. 18100 പേരെ പരിശോധനക്ക്

കൊയിലാണ്ടിയില്‍ ഇന്ന് പതിമൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: പതിമൂന്ന് പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പന്ത്രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരു കൊയിലാണ്ടി സ്വദേശിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 568 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ എട്ടുപേര്‍ക്ക് പോസിറ്റീവായി. 14 പേരുടെ

പയ്യോളിയിൽ ഇരുപത്തി എട്ടു പേർക്കും, ഉള്ളിയേരിയിൽ അഞ്ച് പേർക്കും സമ്പർക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: പയ്യോളിയിൽ ഇരുപത്തി എട്ടും, ഉള്ളിയേരിയിൽ അഞ്ചും പുതിയ കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കത്തിലൂടെയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് പയ്യോളി. മേപ്പയൂരിൽ രണ്ടു പേർക്കും തിക്കോടി അരിക്കുളം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ

error: Content is protected !!