Tag: congress
കൂരാച്ചുണ്ടിലും കന്നാട്ടിയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു, കൊടിമരങ്ങളും നശിപ്പിച്ചു; പേരാമ്പ്ര മേഖലയില്‍ വ്യാപക അക്രമം ( ചിത്രങ്ങള്‍)
പേരാമ്പ്ര: വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതോടെ പേരാമ്പ്ര മേഖലയിലെ പലഭാഗങ്ങളും സംഘര്‍ഷഭരിതം. പേരാമ്പ്ര, നൊച്ചാട് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന് പുറമേ മേഖലയിലെ വിവിധ സ്ഥലങ്ങളിലും ആക്രമ സംഭവങ്ങളരങ്ങേറി. കന്നാട്ടിയില്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് ആക്രമിച്ചു. ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. കൂരാച്ചുണ്ടിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെയും
നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു, ഒരാള്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
പേരാമ്പ്ര: കോണ്‍ഗ്രസിന്റെ നൊച്ചാട് മേഖല കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ആക്രമണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പനോട്ട് അബൂബക്കറിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നൊച്ചാട് ടൗണില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനവുമായി പോവുകയായിരുന്ന പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്നാണ്
‘കാട്ടുകള്ളാ പിണറായീ…’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണ് മുദ്രാവാക്യം വിളികളോടെ കരിങ്കൊടി ഉയർത്തി കൊയിലാണ്ടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ (വീഡിയോ കാണാം)
കൊയിലാണ്ടി: മലപ്പുറത്തും കോഴിക്കോട്ടും ഉണ്ടായതിന് സമാനമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കൊയിലാണ്ടിയിലും കരിങ്കൊടി ഉയർന്നത്. രാത്രി ഒമ്പത് മണിയോടെയാണ് കനത്ത മഴയെ വകവയ്ക്കാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. ദേശീയപാതയോരത്ത് താലൂക്ക് ആശുപത്രിക്ക് മുന്നിൽ കാത്തുനിന്ന പ്രവർത്തകർ വാഹനവ്യൂഹം അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിവീഴുകയും മുദ്രാവാക്യം വിളികളോടെ കരിങ്കൊടി
കാരയാട് പ്രദേശത്ത് കോൺഗ്രസിനെ കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ച നേതാവ്; കെ.ടി.ഗംഗാധരൻ നായരെ അനുസ്മരിച്ച് അരിക്കുളത്തെ കോൺഗ്രസ്
അരിക്കുളം: കാരയാട് പ്രദേശത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവും അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായിരുന്ന കിഴൽ കെ.ടി.ഗംഗാധരൻ നായരെ അനുസ്മരിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടികൾ കാരയാട് കിഴൽ വിട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്. പുഷ്പാർച്ചനയ്ക്ക് ശേഷം
ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിരുന്നു, അതില്‍ ലോഹവസ്തുക്കളും ഉണ്ടായിരുന്നെന്ന് സ്വപ്‌ന സുരേഷ്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമേന്തി പേരാമ്പ്രയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം
പേരാമ്പ്ര: സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യ പങ്കാളിത്തമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമായി കോണ്‍ഗ്രസിന്റെ പ്രകടനം. പേരാമ്പ്ര നഗരത്തിലാണ് വ്യത്യസ്തമായ രീതിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. ഈ സാചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രകടനം
പിണറായി വിജയനും കുടുംബവും കള്ളക്കടത്തിൽ പങ്കാളികളെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം
കുറ്റ്യാടി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കള്ളക്കടത്തില്‍ പങ്കാളിയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കുറ്റ്യാടിയില്‍ മണ്ഡലം കോണ്‍ഗ്രസ്‌കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട
പരിപാലനത്തിനായി ഹരിത സംരക്ഷകര്‍, കുറ്റ്യാടിയെ പച്ചപ്പിലേക്ക് മാറ്റാനായി ഹരിത ഹസ്തം പദ്ധതിക്ക് തുടക്കമായി
കുറ്റ്യാടി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി പുഴയോരത്ത് ഫലവൃക്ഷ തൈ നട്ടു കൊണ്ട് ഹരിത ഹസ്തം പദ്ധതിക്ക് തുടക്കമായി. ഹൈബ്രിഡ് വിഭാഗത്തില്‍ പെട്ട പ്ലാവിന്‍ തൈകളാണ് നട്ടത്. തൈകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രക്ഷാകവചം നിര്‍മ്മിക്കുകയും, പരിപാലനത്തിനു വേണ്ടി ഹരിത സംരക്ഷകരെ നിയോഗിക്കുകയും ചെയ്യും. ഇവര്‍ക്കായിരിക്കും തൈകള്‍ പരിപാലിക്കേണ്ട
യാത്രയ്ക്കിടെ ഹൃദയാഘാതം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മുന്‍ അധ്യാപിക എസ്.സുധര്‍മ്മയാണ് ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു
‘പിണറായി വിജയന്റെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടി, തൃക്കാക്കരയിലെ ചരിത്ര വിജയം പാര്‍ട്ടിയുടെ അടിത്തട്ടില്‍ വലിയ ഊര്‍ജ്ജമാകും’; കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ചരിത്ര വിജയമെന്ന് കോണ്‍ഗ്രസിന്റെ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍. ഇരുപത്തി അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തൃക്കാക്കരയില്‍ നേടിയ വന്‍ വിജയം പാര്‍ട്ടിയുടെ അടിത്തട്ടില്‍ വലിയ ഊര്‍ജ്ജമാകുമെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കേരളം
“തൃക്കാക്കരയിലെ വോട്ടർമാരേ, നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ”; തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ആഹ്ളാദം പ്രകടിപ്പിച്ച് പേരാമ്പ്രയിലെ കോൺഗ്രസ് പ്രവർത്തകർ (വീഡിയോ കാണാം)
പേരാമ്പ്ര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ വന്‍ വിജയത്തില്‍ പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും പ്രവര്‍ത്തകര്‍ ആഹ്‌ളാദം പങ്കുവച്ചു. നിയുക്ത തൃക്കാക്കര എം.എല്‍.എ ഉമാ തോമസിനും യു.ഡി.എഫ് നേതൃത്വത്തിനും അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടാണ് പ്രകടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് വിട്ട്